Soul Mates [Rahul RK] 877

“ഒന്നുല്ല…”

“ഹും.. ഈ നേരം ആയതല്ലെ.. കേറിക്കോ…”

“താങ്ക്സ് ചേട്ടാ…”

ഉള്ളിലേക്ക് കയറാൻ ആയി ഞാൻ കാറിൻ്റെ ബാക്ക് ഡോര് തുറന്നതും ഞെട്ടി പോയി…

പെൺകുട്ടികളുടെ സൗന്ദര്യം നീട്ടി വളർത്തിയ മുടിയും ഒതുങ്ങിയ ശരീരവും ചന്ദന കുറിയും തുളസി കതിരും ഒക്കെ ആണെന്നുള്ള എൻ്റെ ധാരണ പാടെ മാറി മറിഞ്ഞ് കഴിഞ്ഞിരുന്നു…

ബോയ് കട്ട് ചെയ്ത മുടിയും ഒരു കണ്ണാടിയും സിംഗിൾ സ്റ്റഡ് കമ്മലും ഒക്കെ ആയി ഒരു അതി സുന്ദരി ആ കാറിനകത്ത് ഇരിക്കുന്നത് ഞാൻ കണ്ടൂ….
അവളെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന എന്നെ നോക്കി മുന്നിലെ ചേട്ടൻ ചോദിച്ചു…

” എന്താടോ കേറുന്നില്ലെ..??”

“ആ… ഉണ്ട്…”

ഞാൻ ബാഗ് തോളിൽ നിന്നും ഊറി കാറിലേക്ക് കയറി…
നല്ല മണമായിരുന്നു കാറിനുള്ളിൽ മുഴുവൻ.. ഇത്രയും ആഡംബരം ഒക്കെ ഉള്ള ഒരു ബെൻസ് കാറിൽ ഞാൻ ആദ്യമായി സഞ്ചരിക്കുക ആയിരുന്നു…

ഡ്രൈവർ മുന്നിലേക്ക് നോക്കി വണ്ടി ഓടിക്കുന്നു.. മറ്റെ ചേട്ടനും മുന്നിലേക്ക് തന്നെ ആണ് നോക്കുന്നത്… ആ പെൺകുട്ടി ആണെങ്കിൽ സൈഡിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നു…

എനിക്കാണെങ്കിൽ അവളെ ഒന്ന് പരിചയപ്പെടാനും ഒന്ന് മിണ്ടാനും വല്ലാത്ത ആകാംഷ തോന്നി… പക്ഷേ മുന്നിൽ ഇരിക്കുന്ന ആൾ അൽപ്പം ചൂടൻ ആണെന്ന് തോന്നുന്നു… എന്നാലും ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ച് തുടങ്ങി..

“ഹായ്… എന്താ… പേര്…??”

എൻ്റെ ചോദ്യം കേട്ട് അവള് നോട്ടം എൻ്റെ നേരെ ആക്കി എന്താ എന്ന അർത്ഥത്തിൽ മൂളി…

“അല്ല പേര്…”

“ആരുടെ പേര്..??”

“കുട്ടീടെ പേര്…”

അത് കേട്ടതും അവള് മുന്നിൽ ഇരിക്കുന്ന ആളെ നോക്കി പറഞ്ഞു..

“ശങ്കരൻ മാമാ.. ഇയാളെ ഇവിടെ തന്നെ ഇറക്കി വിട്ടോളൂ…”

അത് കേട്ടതും അയാള് എൻ്റെ നേരെ തിരിഞ്ഞു….

“വേണ്ട.. വേണ്ട.. ഞാൻ ഇനി ഒന്നും ചോദിക്കില്ല.. ദേ കുറച്ചൂടെ പോയാൽ എൻ്റെ വീടായി…”

അത് കേട്ടപ്പോൾ അയാള് പിന്നെയും മുന്നിലേക്ക് തന്നെ തിരിഞ്ഞു… നോക്കിയപ്പോൾ അവള് വീണ്ടും പുറത്തേക്ക് നോക്കി ഇരിക്കുന്നു…

ഹോ ഇവര് ഫാമിലിയയിട്ട് മുൻകോപം ഉളളവർ ആണെന്ന് തോന്നുന്നു…
പിന്നെ ദാനം കിട്ടിയ പശുവിൻ്റെ വായിലെ പല്ല് എണ്ണി നോക്കേണ്ട കാര്യം ഇല്ലല്ലോ.. ഈ ലിഫ്റ്റ് കിട്ടിയത് തന്നെ വലിയ ഭാഗ്യമാണ്…

കുറച്ച് ദൂരം കൂടി പോയതും എൻ്റെ വീട് എത്തി…
കാറിൽ നിന്ന് ഇറങ്ങുമ്പോഴും ഞാൻ അവളെ ശ്രദ്ധിച്ചു.. അവള് ഒന്ന് നോക്കിയത് പോലും ഇല്ല…

The Author

Rahul RK

✍️✍️??

50 Comments

Add a Comment
  1. അപ്പന് റേഷന്‍ കട ഉള്ള എല്ലാ അവന്‍ മാരും പച്ചരി എന്ന ഇരട്ട പേരാണോ ഉള്ളത്

    1. സത്യം, എന്റെ കൂട്ടുകാരനെയും അപ്പനെയും പച്ചരി എന്നാ വിളിക്കുന്നെ…

  2. WARNING….!!!

    Kadha vaayikkan pookunnavar ippo thanne nirthuka…!!!!

    ee kadhayude bhakki varumo illayo enna karyathil oru theerumanam aayittilla.

    avasanam vare vaayichitt pinne Partukal vannillengil ente avastha aavum ningalkk.

    Kadha vaayikendavar last partil comment updates nokki vaayikkuka.

    pothu jana thaalparyartham ariyikkunnu….!!

    1. മുന്നറിയിപ്പ് തന്നത് ഏതായാലും നന്നായി??

  3. പൊന്നു.?

    നല്ല സൂപ്പർ തുടക്കം.

    ????

  4. നല്ല തുടക്കം ❤️?❤️❤️

  5. നല്ല തുടക്കം.പകുതിക്ക് വെച്ച് നിർത്തിപോവരുത്

  6. thudakkam kollam , please continue
    oru variety theme,,,,

  7. Super continue bro

  8. സൂപർ പകുതിയിൽ നീറുത്തി പോകരുത് അത്രേ പറയാൻ ഒള്ളു ഇവിടേ പല എഴുത്തുകാരും നല്ല കഥ എഴുതും നമ്മൾ ഒന്ന് വായിച്ചു ഇട്രസ്റ്റായി വരും അപോൾ അവർ നിറുത്തി പോകും അതുപോലേ ആകരുത് ok thanks നല്ല ഒരു സ്റ്റോറി ആണു

  9. എല്ലാവർക്കും ഒരുപാട് നന്ദി.. എപ്പിസോഡ് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും..

    1. ജഗ്ഗു ഭായ്

      My dear wrong number????

    2. Appol love or hate me evide?

  10. Kiduki.nala kadha pakuthikku vachu nerutharuth p/s

  11. Nalla oru tudakkam
    Narration was excellent
    Eagerly waiting for your next part
    With love
    Kora

Leave a Reply

Your email address will not be published. Required fields are marked *