Soul Mates [Rahul RK] 877

ഗേറ്റ് തുറന്ന് അകത്ത് കയറി കോളിംഗ് ബൽ അടിച്ചു.. അധികം വൈകാതെ എന്ന് പറഞ്ഞ് കൂടാ ഒന്ന് രണ്ട് തവണ ബെൽ അടിച്ചപ്പോൾ അച്ഛനും അമ്മയും വന്ന് വാതിൽ തുറന്നു…

“ഹാ നീ എന്താടാ ഇത്ര വൈകിയത്.. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല അപ്പോ ഞങൾ കരുതി നീ ഇനി ഇന്ന് വരില്ല എന്ന്…”

“ഓഫീസിലെ തിരക്ക് കൊണ്ട് ഇറങ്ങാൻ വൈകി അച്ഛാ.. ഫോൺ ആണെങ്കിൽ ചാർജ് തീർന്നു ഓഫായി പോയി…”

“അല്ല നീ എങ്ങനാ വന്നെ..??”

“ഒരു ലിഫ്റ്റ് കിട്ടി അമ്മെ..”

“ഹും ശരി.. ബാക്കി ഒക്കെ നാളെ പറയാം പോയി കിടക്കാൻ നോക്ക്..”

ഫ്രഷായി ഡ്രസ്സ് മാറി ഫോൺ ചാർജിൽ ഇട്ട് ബെഡ്ഡിൽ വന്ന് കിടന്നു…
പക്ഷേ ഇപ്പോഴും മനസ്സ് മുഴുവൻ അവളാണ്… ആ കാറിൽ ഞാൻ കണ്ട സുന്ദരി…
നല്ല ക്ഷീണം ഉള്ളത് കൊണ്ട് അധികം സ്വപ്നങ്ങൾ കാണുന്നതിന് മുന്നേ ഞാൻ ഉറക്കത്തിലേക്ക് വീണു…

?????????

എൻ്റെ പേര് വിനോദ്.. ബാംഗ്ലൂരിലെ ഒരു ഐ ടി കമ്പനിയിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു.. വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഒരു അനിയത്തി അമൃത അമ്മു എന്ന് വിളിക്കും പിന്നെ ഒരു ചേട്ടൻ പേര് വിവേക്…

ഇത്രയും ഒക്കെ ആണ് എന്നെ പറ്റി പൊതുവേ പറയാൻ ഉള്ളത്.. ബാക്കി ഒക്കെ വഴിയേ നിങ്ങൾക്ക് മനസ്സിലായിക്കോളും….
?????????

പിറ്റേന്ന് രാവിലെ ഒരു മൂളിപ്പാട്ട് കേട്ടാണ് ഞാൻ ഉണർന്നത്…
കണ്ണ് തുറന്ന് നോക്കിയപ്പോൾ അനിയത്തി അമ്മുവാണ്…

“നീ എന്താടി ഇവിടെ..??”

“ഹ.. എണീട്ടോ..?? എൻ്റെ റൂമിൽ ടാപ്പ് വർക്ക് ചെയ്യുന്നില്ല.. അതോണ്ട് ഞാൻ ഇപ്പോ ചേട്ടൻ്റെ മുറിയിലാണ് കുളിക്കാറു…”

“ഹൊ.. നല്ല ശീലങ്ങൾ ഒക്കെ തുടങ്ങിയോ..??”

“എന്താ..??”

“ഒന്നില്ല…”

“ഹും.. ചേട്ടൻ ഒരുങ്ങുന്നില്ലെ..?? കല്യാണത്തിന് പൊണ്ടെ..??”

“ഹാ.. വേണം.. ഇന്നലെ ചെല്ലാതത്തിന് തന്നെ എല്ലാരും കലിപ്പിൽ ആകും…”

ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി.. അത്യാവശ്യം നന്നായി തന്നെ അണിഞ്ഞൊരുങ്ങി..
ചേച്ചീടെ കൂട്ടുകാരൊക്കെ വരില്ലേ.. ആരേലും ഒക്കെ മനസ്സിന് പിടിച്ചവർ ഉണ്ടെങ്കിൽ വളക്കാൻ നോക്കാലോ…

അക്കാര്യം ആലോചിച്ചപ്പോൾ ആണ് പെട്ടന്ന് അവളുടെ മുഖം മനസ്സിലേക്ക് വന്നത്… ഇനിയും കളിച്ച് നിന്നാൽ നേരം വൈകും എന്നുള്ളത് കൊണ്ട് വേഗം റെഡിയായി ഇറങ്ങി…

സഞ്ജുവിൻ്റെ വീട്ടിൽ വലിയ ആഘോഷങ്ങൾ ഒക്കെ ആയിരുന്നു സങ്കടിപ്പിച്ചിരുന്നത്…
ഇന്നലെ എത്താത്തതിന് എല്ലാവരുടെ കയ്യിൽ നിന്നും വയറു നിറച്ച് കേൾക്കേണ്ടി വന്നു…

The Author

Rahul RK

✍️✍️??

50 Comments

Add a Comment
  1. അപ്പന് റേഷന്‍ കട ഉള്ള എല്ലാ അവന്‍ മാരും പച്ചരി എന്ന ഇരട്ട പേരാണോ ഉള്ളത്

    1. സത്യം, എന്റെ കൂട്ടുകാരനെയും അപ്പനെയും പച്ചരി എന്നാ വിളിക്കുന്നെ…

  2. WARNING….!!!

    Kadha vaayikkan pookunnavar ippo thanne nirthuka…!!!!

    ee kadhayude bhakki varumo illayo enna karyathil oru theerumanam aayittilla.

    avasanam vare vaayichitt pinne Partukal vannillengil ente avastha aavum ningalkk.

    Kadha vaayikendavar last partil comment updates nokki vaayikkuka.

    pothu jana thaalparyartham ariyikkunnu….!!

    1. മുന്നറിയിപ്പ് തന്നത് ഏതായാലും നന്നായി??

  3. പൊന്നു.?

    നല്ല സൂപ്പർ തുടക്കം.

    ????

  4. നല്ല തുടക്കം ❤️?❤️❤️

  5. നല്ല തുടക്കം.പകുതിക്ക് വെച്ച് നിർത്തിപോവരുത്

  6. thudakkam kollam , please continue
    oru variety theme,,,,

  7. Super continue bro

  8. സൂപർ പകുതിയിൽ നീറുത്തി പോകരുത് അത്രേ പറയാൻ ഒള്ളു ഇവിടേ പല എഴുത്തുകാരും നല്ല കഥ എഴുതും നമ്മൾ ഒന്ന് വായിച്ചു ഇട്രസ്റ്റായി വരും അപോൾ അവർ നിറുത്തി പോകും അതുപോലേ ആകരുത് ok thanks നല്ല ഒരു സ്റ്റോറി ആണു

  9. എല്ലാവർക്കും ഒരുപാട് നന്ദി.. എപ്പിസോഡ് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും..

    1. ജഗ്ഗു ഭായ്

      My dear wrong number????

    2. Appol love or hate me evide?

  10. Kiduki.nala kadha pakuthikku vachu nerutharuth p/s

  11. Nalla oru tudakkam
    Narration was excellent
    Eagerly waiting for your next part
    With love
    Kora

Leave a Reply

Your email address will not be published. Required fields are marked *