Soul Mates [Rahul RK] 877

Soul Mates

Author : Rahul RK

നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് ജോലി കിട്ടി വന്നതിന് ശേഷം കൂട്ടുകാരുമായി ഉള്ള കറക്കവും പാടത്തുള്ള പന്ത് കളിയും ക്ലബ്ബിൽ ഇരുന്നുള്ള കാരം ബോർഡ് കളിയും ഒക്കെ ഓർമകൾ ആയി മാറിയിരുന്നു…

കോർപ്പറേറ്റ് ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ ഞാനും പെട്ട് പോയി എന്ന് പറയാം..
നാട്ടിൽ ഉള്ളവരുടെ കണ്ണിൽ നമ്മൾ വലിയ കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയപ്പോൾ ഇപ്പോ ആരെയും വേണ്ട എന്ന മട്ടാണ്..
പക്ഷേ സത്യം നമുക്കല്ലെ അറിയൂ, ഓവർ ടൈമും ഡബിൾ ഷിഫ്റ്റും ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ സമയം കിട്ടുന്നത് തന്നെ ഭാഗ്യമാണ്..

നാട്ടിൽ ഉള്ള എൻ്റെ അടുത്ത കൂട്ടുകാരിൽ ഒരാളാണ് സഞ്ജയ്.. പേരൊക്കെ കിടിലൻ ആണെങ്കിലും അവനെ ഞങൾ കൂട്ടുകാർ പരസ്പരം വിളിക്കുന്നത് പച്ചരി എന്നാണ്.. കാരണം വേറൊന്നും അല്ല അവൻ്റെ അച്ഛന് ഒരു റേഷൻ കടയാണ്…

ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും ഞങൾ ഒരുമിച്ചായിരുന്നു.. സഞ്ജുവിന് ഒരു ചേച്ചിയും ഉണ്ട് സഞ്ജന.. അവളിപ്പോൾ നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ് ആണ്.. സഞ്ജു ആണെങ്കിൽ പോക്കറ്റിൽ കാശ് തീരുമ്പോ മാത്രം പണിക്ക് പോകുന്ന കൂട്ടത്തിലും…

സഞ്ജന ചേച്ചിയുടെ കല്യാണം ആണ് നാളെ, തിടുക്കത്തിൽ ഞാൻ ഇപ്പൊൾ നാട്ടിലേക്ക് പോകുന്നതിൻ്റെ കാരണവും അത് തന്നെ ആണ്..

തലേ ദിവസം തന്നെ എത്തണം എന്ന് എല്ലാവരും നിർബന്ധിച്ച് പറഞ്ഞതാണ്, പക്ഷേ ഞാൻ നേരത്തെ പറഞ്ഞ കോർപ്പറേറ്റ് ലൈഫിൻ്റെ ഇടയിൽ നിന്ന് ഒന്ന് തലയൂരാൻ പറ്റണ്ടെ…
അതുകൊണ്ട് എന്തായി.. ഇന്ന് രാത്രി അവിടെ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ആഘോഷങ്ങളും മിസായി…

ഒരു വിധത്തിൽ ടീം ലീഡറുടെ കയ്യും കാലും പിടിച്ചാണ് ആ സമയത്ത് എങ്കിലും ഇറങ്ങാൻ പറ്റിയത്.. പക്ഷേ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ബസ്സ് മിസ്സായി..

അങ്ങനെ അവസാനത്തെ പിടിവള്ളി എന്ന നിലക്കാണ് ഞാൻ ഇപ്പൊൾ ഈ ബസ്സിൽ ഇരിക്കുന്നത്…

സത്യം പറഞാൽ ഈ ബസ്സിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.. ഒന്നാമത് അവിടെ എത്തുമ്പോൾ നേരം കെട്ട നേരമാവും പോരാത്തതിന് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരുപാട് മുന്നിൽ നിർത്തി അവിടെ നിന്ന് തിരിഞ്ഞാണ് ഈ ബസ്സ് പോവുന്നത്…

The Author

Rahul RK

✍️✍️??

50 Comments

Add a Comment
  1. E katha complete cheyyatha pokaruthe plzz you are great tnx to this story

  2. Mind blowing up write magic annu manusha nxt part vegam plz laoding………

  3. Marana mass katha

  4. Pinne start e super end um super akanam ethu othiri part venam ennu pratheshikunnu

  5. Awesome feel mind full of love and dream for this story

  6. Bro yude oru fan annu ketto nxt part udan tharam sarmekanam

  7. Love or hate vere climax annu pratheshichu ennalu e katha k nalla climax thanne tharanam

  8. Uff super special katha ethu pole thanne nxt part tharanam

  9. Georegeous superb nxt part vegan thanne tharanam

  10. E katha nxt part tharanam njangalku athu venam ninkal athu tharanam

  11. Kattaile simham vannu ini venam a katha

  12. Rahul bro,

    ബ്രോയുടേ എല്ലാ കഥയിലും ഫോൺ switch off ആവുകയും ലിഫ്റ്റ് ചോദിക്കുകയും ഉണ്ടോ..????

    വെറുതെ ചോദിച്ചതാ കേട്ടോ..!?

    കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..!✌?❤️❤️

    ഒത്തിരി സ്നേഹം

  13. Super narration

  14. 1st part super ???

  15. 1st pg vayichate ollu appol oru comment idanamennu thonni
    Enikum oru kootukaran und avane njangal pachari ennanu vilikunath Karanam Avante achanum ration shop aanu?
    Ath vayichapol chirich oru paruvamayi?

  16. ഒരു സിനിമ കാണുന്നത് പോലേ

  17. Bro my dear wrong number…..

    Athinta baaki endako?…❗️❗️❗️

    Eth epo Vaichatt അഭിപ്രായം പറയാം

  18. കൊള്ളാം, നല്ല തുടക്കം. അടുത്ത ഭാഗം page കൂട്ടി എഴുതാൻ ശ്രമിക്കൂ

  19. Keep going maan

  20. Haa tudakkam poli….

  21. love or hate inte climax post cheyyumo

  22. Rahul Bro Suganoo

  23. ഇതുപോലോത്ത കഥകളാണ് ഇഷ്ടം കൊള്ളാം നന്നായിട്ടുണ്ട് ബാക്കി പെട്ടന്ന്പ്ര തീക്ഷിക്കുന്നു

  24. Kollaam nalla thudakkam
    Pettenn next part ittaal nannayirunnu

  25. Thudakkam polichu.

  26. Adipoli ith oru
    thurichu varavaano aanenkil poli

    1. ഇപ്പോഴാ ഓർമ്മ വന്നത്. Soul എന്നൊരു പടം ഈയടുത്തു റിലീസ് ആയിട്ടുണ്ട്. അതൊന്ന് കാണണം. താങ്ക്സ് ബ്രോ. ഓർമ്മിപ്പിച്ചതിന്

  27. Adipoli ith iru thurichu varavaano aanenkil poli wait for next part

  28. നല്ല തുടക്കം ബ്രോ ബാക്കി ഭാഗം വൈകിക്കാതെ തരും എന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *