അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
എന്തെങ്കിലും പ്രശ്നം ഉണ്ടോ നിങ്ങൾക്….
ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു..
അവർ ഒന്നും പറയാതെ എന്നെ കടന്ന് മുന്നോട്ട് പോയി.
ഹാവു ആശ്വാസം ആയി ഇനി ഇപ്പൊ ഫ്രീ ആയി നടക്കാം..
അല്ലേലും ആരേലും ഒക്കെ പുറകെ ഉണ്ടാവുമ്പോ ഒരു കോൺഫിഡൻസ് കുറവുള്ള പോലെയാ എനിക്ക്. പ്രത്യേകിച്ച് പെൺകുട്ടികൾ കൂടി ആവുമ്പോ.
എന്തായാലും അവരും മംഗലാപുരം ഭാഗത്തേക്ക് തന്നെ ആണ്. ഏറ്റവും ലാസ്റ്റ് ജനറൽ കമ്പാർട്മെന്റിലേക് തന്നെ ആണ് അവരും നടക്കുന്നത്.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ട്രെയിൻ വരുന്നത് ഞാൻ ദൂരെ നിന്നും കണ്ടു.
ട്രെയിൻ അടുത്തെത്തിയപ്പഴേ ഒരു കാര്യം ഉറപ്പായി ഇതിന്റെ അകത്തു ഒരാള് പോയിട്ട് ഒരു കൈ പോലും കയറ്റാൻ പറ്റാത്ത അത്ര തിരക്കുണ്ട്.
എനിക്ക്കണേൽ എങ്ങനെ എങ്കിലും കയറിയെ പറ്റു. നേരത്തെ അങ്ങ് എത്താനുള്ളതാ.
എന്തോ ഭാഗ്യത്തിന് ഒരു 5 8 പേര് അതിൽ നിന്നും ഇറങ്ങി. ഞാൻ അടിച്ചു കേറാൻ നോക്കിയപ്പോഴാണ് എന്റെ സൈഡിൽ നിൽക്കുന്ന പെൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത് അവർക്ക് കയറണോ വേണ്ടയോ എന്ന മൈന്റിൽ ആണ്..
അന്നേരം എനിക്കെന്തോ ഒരു സഹതാപം തോന്നി ഞാൻ അവരോട് കയറാൻ പറഞ്ഞു.
അവർ ഒന്ന് ആലോചിച്ചു നിന്ന ശേഷം രണ്ടുപേരും എങ്ങനെയോ കുത്തി തിരക്കി കേറി..
ഞാൻ അവിടെ തന്നെ നിന്നു ഇനി ഇപ്പൊ ഇതിന്റകത്ത് ഞാൻ എങ്ങനെ കേറാന. തൊട്ട് പുറകിലെത്തെ ബോഗി ആണേൽ നോക്കുവേം വേണ്ട…
പിന്നെ ഒന്നും നോക്കാതെ ഞാൻ തിരിച്ചു അവിടെ ഉള്ള സിമന്റ് ബെഞ്ച് ലക്ഷ്യമാക്കി നടന്നു..
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂