അതും പറഞ്ഞു അവൾ ചിരിച്ചു….
വിശ്രമം എന്ന് ഉദ്ദേശിച്ചത് ക….. ല്യാ…. ണം… ആണോ?
ഏയ്യ് അതൊന്നുമല്ല കല്യാണത്തിന് ഇനിയും സമയം ഉണ്ടല്ലോ..
ഇനിയും സമയമോ.. ഇപ്പൊ തന്നെ 10 28 വയസു ആയില്ലേ 🙄 ഇനിയും എങ്ങോട്ടാ മൂക്കിൽ പല്ല് മുളച്ചിട്ടോ?
സ്വന്തം കൂട്ടുകാരിയോട് പറയുന്ന പോലെ അത്രയും ആധികാരികമായി തന്നെ ആണ് ഞാൻ അത് പറഞ്ഞത്..
എനിക്ക് അതിൽ ഒരു അമളിയും പറ്റിയതായി തോന്നിയില്ല. അവൾ അതെങ്ങനെ എടുക്കും എന്നതിനെ പറ്റിയും ഞാൻ ചിന്തിച്ചതുമില്ല ..
ഓ ഹോ അപ്പോഴേക്കും എന്റെ വയസും കണ്ടുപിടിച്ചോ ഭയങ്കര കഴിവാണല്ലോ മാഷേ……
അല്ല ഞാൻ ചുമ്മാ ഇരുന്നപ്പോ ഇങ്ങനെ കണക്ക് കൂട്ടി നോക്കിയതാ. അപ്പൊ കറക്റ്റ് തന്നെ ആണല്ലേ…
മ്മ്മ് മ്മ്മ് പെമ്പിള്ളേരുടെ വയസു ചോദിക്കുന്നത് അത്ര നല്ലതല്ല…
ഓ സോറി ഞാൻ ആ അർത്ഥത്തിൽ ചോദിച്ചതല്ല. എന്നേക്കാൾ പ്രായം ഉണ്ടെന്നു എനിക്ക് നേരത്തെ തോന്നിയിരുന്നു പിന്നെ അത് ഉറപ്പിക്കാൻ വേണ്ടി ഒന്ന് പറഞ്ഞതാ. പ്രായത്തിന്റെ ബഹുമാനം കാണിക്കാല്ലോ..
ആ അതിന്റെ ആവശ്യം ഒന്നും ഇല്ല നമ്മൾ അതിന് ഇനിയും കാണണം എന്നൊന്നും ഇല്ലല്ലോ. ഇനി കാണുകയാണെങ്കിലും എന്നെ എന്റെ പേര് തന്നെ വിളിച്ചാമതി. അതാ നല്ലത്.
അത് പറഞ്ഞു കഴിയലും അവളുടെ ഫോൺ റിങ് ചെയ്ത് തുടങ്ങിയതും ഒരുമിച്ചായിരുന്നു…
അവൾ പതിയെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി വളരെ പതിയെ ആണ് സംസാരിക്കുന്നത്. അപ്പൊ തന്നെ എനിക്ക് സംഗതി തിരിഞ്ഞു ഇത് അതു തന്നെ കാമുകൻ. അല്ലാണ്ടിപ്പോ ഇത്ര രാവിലെ വേറെ ആരു വിളിക്കാനാ…
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂