അച്ഛാ വേഗം വേണം ട്രെയിൻ എത്താറായി.
അവൾ അതും പറഞ്ഞുകൊണ്ട് എന്റെ പുറകിലായി വന്നു.
എത്ര നോക്കിയിട്ടും അവൾ എന്നെ കടന്നു പോകാത്തത് കണ്ടപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.
ആ നോട്ടത്തിൽ തന്നെ എന്റെ സകല കിളികളും പറന്നുപോയി. മുഖത്തെ ദേഷ്യം വല്ലാണ്ട് കൂടി വന്നിട്ടുണ്ട്.
ഒരു നിമിഷം ഞാൻ മനസ്സിൽ ആലോചിച്ചു.
അല്ല ഞാൻ ഇപ്പൊ എന്താ ചെയ്തേ ഇവളെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ഞാൻ തിരിഞ്ഞും മറഞ്ഞും നോക്കി.
എന്തെ നടക്കുന്നില്ലേ…..
പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാനാവാത്ത അവസ്ഥയായി..
ഞാൻ നിന്ന് തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടി.
എന്നിട്ട് അവളുടെ അച്ഛനെ ഒന്ന് നോക്കി പുള്ളി കടയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ് രാവിലെ ആയതിനാൽ ഒരു ഷോപ്പ് മാത്രമേ തുറന്നിട്ടുള്ളു.
വീണ്ടും അവളുടെ ശബ്ദം ഉയർന്നു വന്നു.
ഞാൻ നിന്നോട് പോകാൻ പറഞ്ഞോ അച്ഛനെ കണ്ടപാടെ നീ എങ്ങോട്ടാ ഈ പോണത്?…
അത് രാധൂ നീ ഒന്ന് മെല്ലെ സംസാരിക്ക് വേറെ ആരേലും കേൾക്കും.
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് ചുറ്റും നോക്കികൊണ്ട് എന്നോട് നടക്കാൻ പറഞ്ഞു.
ഞാൻ ഒരു സംശയ ഭാവത്തോടെ അവളെ നോക്കി.
അവൾ വീണ്ടും എന്നെ ഒന്ന് കാനപ്പിച്ചു നോക്കി.
ഇനി നിന്നിട്ട് കാര്യമില്ല എന്ന് മനസിലായതുകൊണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി എന്നാൽ വേഗത തീരെ കുറവായിരുന്നു. കാരണം എന്റെ നിഴലിനൊപ്പം അവളുടെയും നിഴൽ അനങ്ങുന്നത് കണ്ടപ്പോ എനിക്ക് മനസിലായി അച്ഛൻ വരുന്നുണ്ട് അതുകൊണ്ട് ഒരു ഗ്യാപ് ഇട്ടു നടക്കുന്നതാണെന്നു.
❤️
സൂപ്പർ… കിടു സ്റ്റോറി….
നല്ല അവതരണവും… ഒരുപാടു നികൂടതകൾ ഇണ്ടല്ലേ… ഫ്ലാഷ്ബാക്ക് വേണം… പെട്ടെന്നാവട്ടെ സഹോ… തുടരൂ ❤️❤️❤️❤️❤️
അയച്ചിട്ടുണ്ട്
☺️
❤️
ഓരോ അവസരങ്ങൾ വരുന്ന വഴിയേ😄… തുടക്കം പൊളിച്ച് മച്ചാനെ…🔥
അടുത്ത ഭാഗത്തിൽ സൽമ പൊളിച്ചടുക്കട്ടെ.. 🔥 ‘waiting
സെറ്റ് ആക്കാം 😂