അത് പറഞ്ഞപ്പോൾ എനിക്ക് നല്ല സങ്കടം തോന്നി പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല
കുറച്ചു നേരത്തിനു ശേഷം അവൾ തന്നെ വീണ്ടും സംസാരിച്ച തുടങ്ങി
“അപ്പൊ ആന്റി പറഞ്ഞത് ഒക്കെ സത്യമാണല്ലേ”
“എന്ത്”
അവൾ ചോദിച്ചത് മനസ്സിലാകാതെ ഞാൻ ചോദിച്ചു
“അല്ല ഒരു കൊച്ചു റൗഡി ആണെന്നുള്ളത്”
അവൾ ചിരിയോടെ പറഞ്ഞു
ഞാൻ അതിന് ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല
“ഇന്ന് എന്നെ കാണാൻ കുറച്ചു സീനിയർസ് പെൺകുട്ടികൾ വന്നിരുന്നു”
അവൾ വീണ്ടും പറഞ്ഞു
“എന്തിന്”
“അതോ ഞാൻ നിന്റെ ആരാ എന്ന് ചോദിച്”
“എന്നിട്ട് നീ എന്ത് പറഞ്ഞു”
“ഞാൻ പറഞ്ഞു എന്റെ ബോയ്ഫ്രണ്ട് ആണെന്ന് ഓ അപ്പോ അവറ്റകളുടെ മുഖം ഒന്ന് കാണണമായിരുന്നു”
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു
“നീ എന്തിനാ അങ്ങനെ പറഞ്ഞത്”
ഞാൻ അവൾ പറഞ്ഞത് ഇഷ്ട്ടപെടാത്ത പോലെ പറഞ്ഞു
“എന്തേ അങ്ങനെ പറഞ്ഞത് ഇഷ്ട്ടമായില്ലേ”
“ഇല്ല”
“പിന്നെ ഞാൻ എന്ത് പറയണമായിരുന്നു”
അവൾ സംശയത്തോടെ ചോദിച്ചു
‘അത് ഇപ്പൊ….. സത്യം പറയണ്മായിരുന്നു”
ഞാൻ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു
“എന്ത് എന്റെ ഡ്രൈവർ ആണെന്നോ”
അവൾ ചിരിയോടെ ചോദിച്ചു
“പോടീ പുല്ലേ”
ഞാനും ചിരിയോടെ പറഞ്ഞു.
അങ്ങനെ കളിയും ചിരിയും കോളേജ് ഡെയ്‌സും ആയി ഒരു രണ്ടു മാസം പോയി അതിനിടക്ക് ഞാനും അവളും നന്നായി അടുത്തു എനിക്ക് അവളോടുള്ള ഇഷ്ടവും കൂടി
ബാക്കി