“പോടാ നിനക്ക് അസൂയ ആണ്”
“ന്ന പോകല്ലേ”
“ആ”
“പോയിട്ട് വരാം മമ്മി”
അങ്ങനെ യാത്രയും ചോദിച്ചു അവളുടെ പപ്പയുടെ കാറും എടുത്തു ഞങൾ എറണാകുളം പോയി
അവിടെ എത്തി അവൾ ഫ്രണ്ടിനെ വിളിച്ചു എവിടെ ആണെന്ന് ചോദിച്ചു ഞങ്ങൾ അവിടേക്ക് പോയി
അവനെ കണ്ട ഉടനെ അവൾ അവനെ പോയി കെട്ടിപിടിച്ചു. പിന്നെ എന്നെ നോക്കി കൊണ്ട് പറഞ്ഞു
“ഡാ ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് സിദ്ധു”
ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു
പിന്നെ അവൾ അവനു എന്നെ പരിചയപ്പെടത്തി കൊടുത്തു
എന്നിട്ട് ഒരു കോഫി ഷോപ്പിൽ പോയി
പോകുമ്പോൾ അവർ മുന്നിൽ കയ്യ് കോർത്തു പിടിച്ചുകൊണ്ടായിരിന്നു നടന്നിരുന്നത് ഞാൻ അവർക്ക് പിന്നിൽ അതും നോക്കി നടന്നു
കോഫി ഷോപ്പിൽ പോയി അവർ കപ്പിൾസ് കോർണറിൽ പോയി ഇരിന്നു അവിടെ ആകെ 2 ചെയർ മാത്രമേ ഉണ്ടായിരിന്നുള്ളു അവർ അതിൽ പോയി ഇരിന്നു. ഞാൻ പിന്നെ അവിടെ എന്ത് കാണിക്കാനാ വേറെ ഒരു ടേബിളിൽ പോയിരുന്നു ശെരിക്കും അവൾ എന്നെ ഒരു ഡ്രൈവർ ആക്കിയിരിന്നു അവർ ചിരിച്ചു കളിച്ചു കോഫി കുടിച്ചു ഞാൻ ആണെങ്കി ആകെ പോസ്റ്റ് ആയി.എനിക്കാണെങ്കിൽ ദേഷ്യം വന്ന് അവിടിന്ന് ഇറങ്ങി പോയാലോ എന്ന് വരെ തോന്നി
അങ്ങനെ കുറച്ചു നേരം കൂടി സംസാരിച്ചു ഞങ്ങൾ യാത്ര പറഞ്ഞു പൊന്നു വണ്ടിയിൽ കേറിയ മുതൽ വീട്ടിൽ എത്തുന്നത് വരെ ഞാനും അവളും ഒന്നും സംസാരിച്ചില്ല. അവളെ വീട്ടൽ ഇറക്കി ഞാൻ വീട്ടിൽ പോയി കിടന്ന് ഉറങ്ങി
പിറ്റേന്ന് ഫ്രണ്ട്‌സ്ന്റെ കൂടെ പുറത്ത് പോയി. ഒരു 4 മണി ആയപ്പോൾ അവൾ വിളിച്ചു ഞാൻ ഫോൺ എടുത്തില്ല അവൾ പിന്നെയും വിളിച്ചു ഞാൻ എടുത്തില്ല അങ്ങനെ ഒരു 5 തവണ അവൾ വിളിച്ചു 6 മത്തെ തവണ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തു
“എന്താണ് ഒരു സമാധാനം തരോ”
ഞാൻ നല്ല കളിപ്പോടെ തന്നെ ചോദിച്ചു
“നീ എന്താ ഫോൺ എടുക്കാതെ”
അവൾ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു
“സൗകര്യം ഇല്ല നീ പോയി കേസ് കൊടുക്ക്”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഫോൺ വെച്ചു അവൾ പിന്നെയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കി
ബാക്കി