രാത്രി ഒരു 8മണിയോടെയാണ് ഞാൻ വീട്ടിൽ എത്തിഴത് ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിൽ പോയി കിടന്നു
ഒരു രണ്ട് മിനിറ്റിന് ശേഷം അവൾ എന്റെ റൂമിൽ വന്ന് ഡോർ ലോക്ക് ചെയ്തു കൊണ്ട് ഞാൻ കിടക്കുന്നതിന്റെ അടുത്ത് വന്നിരുന്നു
“ഡാ എന്താ നിന്റെ പ്രശ്നം”
“എന്ത് പ്രശ്നം നീ ഒന്ന് പോയിതരോ എനിക്ക് ഉറങ്ങണം”
“എടാ നീ കൂടുതൽ ഷോ കാണിക്കാതെ കാര്യം പറ”
“എന്ത് മൈര് പറയുന്നു നീ ഒന്ന് പോയി താ ശവമേ”
എന്റെ ആ ഡയലോഗ് അവൾ പ്രതീക്ഷിച്ചിരുന്നില്ല അവൾ കരഞ്ഞുകൊണ്ട് ഇറങ്ങി പോയി അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന് എന്നോട് പറഞ്ഞു
“ഡാ നീ അവളെ എന്താ വീട്ടിൽ കൊണ്ട് വിടഞ്ഞത്”
“കൊച്ചു കുട്ടി ഒന്നുമല്ലല്ലോ നടന്നു പോയിക്കോളും”
“എന്താടാ നിങ്ങൾ തമ്മിൽ വല്ല പ്രേശ്നവും ഉണ്ടോ”
“അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ’
“എനിക്ക് നീ പോയി അവളെ വീട്ടിൽ കൊണ്ട് പോയി വിടണം അവൾ ഇപ്പൊ പോയിട്ടെ ഉള്ളു നീ വേഗം ചെല്ല്”
ഞാൻ പിന്നെ മനസ്സില്ല മനസ്സോടെ എഴുന്നേറ്റു വണ്ടിയും എടുത്തു പോയി
ഞാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച 3 കള്ള് കുടിയന്മാർ അവളെ പിന്നാലെ പോകുന്നതാണ് അവളാന്നെങ്കി ആകെ പേടിച് നല്ല വേഗത്തിൽ നടക്കുന്നുമുണ്ട്
ഞാൻ വണ്ടി നേരെ കൊണ്ട് പോയി അവളുടെ മുന്നിൽ പോയി നിർത്തി അവൾ എന്റെ മുഖത്തോട്ട് ഒന്ന് നോക്കി പിന്നെ വേഗം വന്ന് എന്റെ വണ്ടിയിൽ കയറി ഇരുന്നു ഞാൻ അവന്മാരെ ഒന്ന് കടുപ്പിച്ചു നോക്കി അതിൽ അവർ തിരിഞ്ഞു നടന്നു ഞാൻ വണ്ടി മുന്നോട്ടു എടുത്തു കുറച്ചു ദൂരം പോയപ്പോൾ അവൾ എന്നോട് വണ്ടി നിർത്താൻ പറഞ്ഞു ഞാൻ വണ്ടി നിർത്തി അവൾ വണ്ടിയിൽ നിന്നും ഇറങ്ങി എന്നോട് പറഞ്ഞു
“എടാ സോറി ഞാൻ ഇന്നലെ ചെയ്തത് നിനക്ക് ഇത്ര ഫീൽ ആകും എന്ന് ഞാൻ കരുതിയില്ല”.
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ”
“നീ ഒന്നും പറഞ്ഞില്ല പക്ഷെ നിന്റെ മുഖം കണ്ടാൽ അറിയാം നിനക്ക് അത് എത്ര ഫീൽ ആയിട്ടുണ്ടെന്ന്”
ബാക്കി