ശ്രുതി ലയം 18 [വിനയൻ] 203

നടപടി ക്രമങ്ങൾ പൂർത്തി യാക്കി അവരെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അതിൽ പ്രശാന്ത് എന്ന് പേരുള്ള പതിനെട്ട് വയസ്സോളം പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ തൊഴുകയ്യോടെ കരയാൻ തുടങ്ങി …………. സാർ എന്നെ ഒന്നും ചെയ്യരുത് എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ല ഞാൻ ഇവരുടെ വലയിൽ പെട്ട് പോയതാണ് ……….. ഇയാളെ ഞാൻ കോളേജിന് അടുത്ത് പലതവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടു ഉണ്ട് എന്ന് അല്ലാതെ ഇയാൾ ആരാണെന്നും എന്താണെന്നും ഒന്നും എനിക്ക് അറിയില്ല ……….

കോളേജ് വിട്ടപ്പോൾ പുതിയ സിനിമയുടെ രണ്ട് ടിക്കറ്റ് ഉണ്ട് കൂടെയുള്ള ആള് വന്നില്ല എന്ന് പറഞ്ഞു എന്നെ കൂടെ കൂട്ടുകയായിരുന്നു ………. തിയറ്ററിലെക്ക് പോകുന്നവഴി എൻ്റെ ബൈക്ക് വീട്ടിൽ വച്ച് നമുക്ക് നിൻ്റെ ബൈക്കിൽ പോകാം എന്ന് പറഞ്ഞു വീട്ടിലേക്ക് വന്നതാണ് ഇതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല ………..

ചോദ്യം ചെയ്യലിൽ മറ്റു രണ്ടുപേർ കാമുകി കാമുകന്മാർ ആണെന്നും അവർ ഈ ബിസിനസ്സ് മുമ്പും നടത്തിയിട്ടുണ്ട് എന്ന് അഖിലേഷിന് മനസ്സി ലായി ……… തിയേറ്ററിൽ വെയിറ്റ് ചെയ്യുന്ന ആർക്കോ കൈ മാറാനായി പോകുമ്പോൾ ആണ് അഖിലേ ഷും സംഘവും അവരെ പിടി കൂടിയത് അഖിലേഷ് പ്രശാന്തിൻ്റെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി …………

സ്വദേശത്തും വിദേശത്തും പല ബിസിനസു കൾ ഉള്ള അത്യാവശ്യം സാമൂഹിക പ്രവർത്തനവും ചാരിറ്റിയും ഒക്കെയുള്ള പ്രതാപ വർമ്മ യുടെ മകൻ ആയിരുന്നു പ്രശാന്ത് ………. സ്റ്റേഷനിലേക്ക് വന്ന പ്രതാപവർമ്മയെ കോൺസ്റ്റബിൾ അഖിലേഷിൻ്റെ റൂമിലേക്കു കൂട്ടി കൊണ്ട് പോയി …….. സാർ എൻ്റെ മകനെ രക്ഷിക്കണം അവനെ ആരോ കുടുക്കിയത് ആണ് എൻ്റെ മകൻ അങ്ങനെ ഒന്നും ചെയ്യുന്ന ആളല്ല ……….. താങ്കൾ വിഷമിക്കേണ്ട അവനെ ചോദ്യം ചെയ്തതിൽ നിന്ന് എനിക്ക് കാര്യങ്ങൽ മനസ്സിലായി അത് കൊണ്ട് തന്നെ അവൻ്റെ.പേരിൽ ഞാൻ FIR ഇട്ടിട്ടില്ല താങ്കൾക്ക് അവനെ കൊണ്ട് പോകാം …………

മറ്റ് രണ്ട് പേരെയും സെല്ലിൽ ലോക് ചെയ്തു നൈറ്റ് ഡ്യൂട്ടി ഉള്ള ASI സമീറിനും മറ്റ് രണ്ട് കോൺ സ്റ്റബിളിനും നിർദേശങ്ങൾ നൽകി അഖി ലേഷും മറ്റുള്ളവരും വീട്ടിലേക്ക് പോയി സ്കൂട്ടറിന് അടുത്ത് തന്നെ നിന്ന സിന്ധുവിനോട് അഖിലേഷ് ചോതിച്ചു …….. മണി പതിനൊന്നു ആയി വീട്ടിലേക്ക് സിന്ധു ഒറ്റക്ക് പോകുമോ ? നിശ്ശബ്ദമായി നിന്ന അ വൾക്ക് വീടിൻ്റെ കീ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു ….. സിന്ധു വീട്ടിൽ നിൽക്ക് ഞാൻ ഉടനെ എത്താം ഞാ ൻ വന്നിട്ട് ജീപ്പിൽ കൊണ്ട് വിടാം ! കീയും വാങ്ങി സിന്ധു അഖിലേഷിൻ്റെ വീട്ടിലേക്ക് പോയി ഇരുപത് മിനിറ്റിനു ശേഷം ഇരുവർക്കും ഭക്ഷണവും വാങ്ങി വീട്ടിലേക്ക് വന്ന അഖിലേഷ് പറഞ്ഞു നല്ല വിശപ്പ് ഉണ്ട് സിന്ധു കഴിച്ചിട്ട് പോകാം ……….

ഇരുവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്ലേറ്റുകളും എടുത്തു സിന്ധു കിച്ചനിലേക്ക് പോയി അഖിലേഷ് വാഷ് റൂമിൽ നിൽകുമ്പോൾ ആണ് കാളിംഗ് ബെൽ ശബ്ദിച്ചത് ………. വാതിൽ തുറന്ന അഖിലേഷ് കണ്ട ത് തൊഴു കയ്യോടെ നിൽക്കുന്ന പ്രതാപ വർമ്മയെ ആയിരുന്നു ………… അപ്രതീക്ഷിതമായി പ്രതാപ വ ർമ്മയെ അവിടെ കണ്ട അവൻ ചൊതിച്ചു താങ്കൾ എന്താ ഇ വിടെ ? ………. അഖിലേ ഷിൻ്റെ അനുവാദ ത്തോടെ അക ത്തേക്ക് വന്ന അയാൾ പറഞ്ഞു …… ഞാൻ മോനെ വീട്ടിൽ ആക്കി സാറിനെ കാണാ നായി തിരികെ സ്റെഷനിൽ വന്നിരുന്നു അപ്പോഴാ ണ് സാറ് ഇവിടെ യാണ് താമസം എന്ന് എറിഞ്ഞത് ……….

കയ്യിൽ ഉണ്ടായിരുന്ന ഒരു ലെതർ ബാഗ് സോഫയിൽ ഇരുന്ന അഖിലേഷിൻ്റെ അടുത്ത് വച്ച് കൊണ്ട് അയാൽ പറഞ്ഞു ……….. ദയവു ചെയ്തു സാറു മറുതോന്നും പറയരുത് ഇത് എൻ്റെ ഒരു സമാ ധാനത്തിനു വേണ്ടിയാണ് ………..

താങ്കൾ എന്നെ തെറ്റി ധരിച്ചിരിക്കു കയാണ് , ഞാൻ ഇതൊന്നും വാ ങ്ങാറില്ല താങ്കളുടെ മകന് ഈ പ്രായത്തിൽ ഇതു പോലെ ഒരു കേസ് ഉണ്ടായാൽ പിന്നെ ആ കുട്ടിയു ടെ ജീവിതം എന്ത് ആകും എന്ന് ഊഹിക്കാവുന്ന തേയുള്ളൂ ……….. മാത്രമല്ല ഈ കേസിൽ അവൻ നിരപരാധി ആണെന്ന് എനിക്ക് ബോധ്യമായത് കൊണ്ടാണ് അവനെ ഞാൻ ഈ കേസിൽ നിന്ന് ഒഴിവാക്കി യത് ! …….

എന്തായാലും താങ്കൾ ഇത് തിരികെ കൊണ്ട് പോണം ! ഇനി ഈ കേസുമായി ബന്ധപ്പെട്ട് അവനു ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല ……….. അയ്യോ സാ റ് അങ്ങനെ പറയരുത് , എൻ്റെ ഒരു സന്തോഷത്തിന് ഞാൻ ഇത് സാറിന് വേണ്ടി കൊണ്ട് വന്നതാണ് എ ന്തായാലും ഞാനിത് തിരിച്ച് എടുക്കുന്നില്ല …… എന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതാപ വർമ്മ പുറത്തേക്ക് പോയി ……….. അയാൾ പോയ ശേഷം വാതിൽ അടച്ച് കുറ്റി