പേരും പ്രശസ്തിയുമുള്ള ഒരു നടിയാവണമെങ്കിൽ ചില അഡ്ജസ്റ്റുമെന്റുകൾക്കൊക്കെ വഴങ്ങികൊടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കാനുള്ള പ്രയോഗികബുദ്ധിയൊക്കെ ഇതിനകം റിയയ്ക്ക് കൈവന്നിട്ടുണ്ട്. കരിയറിന് വേണ്ടി അത്തരം വിട്ടുവീഴ്‌ചകൾക്ക് അവൾ തയ്യാറുമാണ്….പക്ഷെ നിർഭാഗ്യവശാൽ അങ്ങനെ തന്റെ ശരീരം നൽകാൻ മാത്രം ആകർഷകമായ ഓഫറുകളൊന്നും റിയയെ തേടി വന്നില്ല. ഏറെ പ്രതീക്ഷയോടെ മുട്ടിയ വാതിലുകളൊക്കെ പറയാനൊരു കാരണം പോലുമില്ലാതെ നിർദാക്ഷിണ്യം കൊട്ടിയടക്കപെടുകയും ചെയ്തു. മീനച്ചിലാറിലെ വെള്ളം കണക്കെ സ്വപ്‌നങ്ങൾ മാത്രം എങ്ങുമെത്താതെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടന്നുകൊണ്ടിരിക്കുന്നു …
അവസാനം പ്രതീക്ഷകൾ കൈവിട്ട് വല്ല ഫാഷൻ ഡിസൈനിങ്ങിലേക്കോ പപ്പായുടെ ബിസിനസ്സിലേക്കോ തിരിഞ്ഞാലോന്ന് കരുതിയപ്പോഴായിരുന്നു ദൈവം ജൂലിയുടെ രൂപത്തിൽ അവളുടെ മുന്നിൽ വെളിപ്പെട്ടത്. ‘മായാ മീഡിയാസിന്റെ’’ ഉടമസ്ഥൻ വിശ്വനാഥ മേനോന്റെ പേഴ്‌സണൽ സെക്രട്ടറി എന്ന് ജൂലി ഫോണിൽ പരിചയപെടുത്തിയപ്പോൾതന്നെ ഒരിക്കലും നടക്കില്ലെന്ന്കരുതി പിഴുതുകളഞ്ഞ സ്വപ്നങ്ങളൊക്കെ റിയയുടെ മനസ്സിൽ വീണ്ടും മുളപൊട്ടാൻ തുടങ്ങി…
മായാ മീഡിയാസ്.. ആ പേര് കേൾക്കാത്തവരായി മലയാളസിനിമയിലെന്നല്ല കേരളത്തിൽ തന്നെ ആരെങ്കിലുമുണ്ടാവുമോ എന്ന് സംശയമാണ്. അഞ്ചെട്ട് വർഷങ്ങളെ ആയിക്കാണും കൊച്ചി ആസ്ഥാനമായി മായാ മീഡിയാസ് എന്ന കമ്പനി രൂപീകൃതമായിട്ടും മലയാള സിനിമയിൽ കാലെടുത്തു വെച്ചിട്ടും… പക്ഷെ നിർമിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായെന്ന് മാത്രമല്ല സാങ്കേതിക രംഗത്തും പ്രൊഫഷണലിസത്തിലും അവർ മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിവരക്കുകയുണ്ടായി… എന്തിനേറെ മെഗാസ്റ്റാറുകൾ വരെ ഇപ്പോൾ മായാ മീഡിയാസിന്റെ ഒരു ചിത്രത്തിനായി കാത്ത് കെട്ടികിടക്കുകയാണെന്നാണ് സിനിമാലോകത്ത് നിന്നും കേൾക്കുന്ന കിംവദന്തികൾ..
വിശ്വനാഥൻ മുതലാളി കനിഞ്ഞാൽ തന്റെ കരിയറിന്റെ സുവർണകാലഘട്ടം അവിടെനിന്നാരംഭിക്കുമെന്ന് റിയയ്ക്ക് ഉറപ്പാണ്, പക്ഷെ എന്തോ ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൊച്ചിയിലേക്ക് യാത്രതിരിക്കുമ്പോഴും അവൾക്ക് അത്ര വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.
Poli saanm
Aman
Superb
Nalla interesting undu vazikkan
Tech vidathe thanne adutha part tharanam
First partile seen ethil kandilla
Waiting next part
Nice keep countinue..
കൊള്ളാം, super ആയിട്ടുണ്ട്
kollam nannayitundu ,
keep it up and continue ..
Super continue….