“ഹൂ സ്സസ്”..!!!
സ്റ്റെഫിയ്ക്ക് എന്തെങ്കിലും പറയാനോ പ്രതികരിക്കാനോ കഴിയുന്നതിനു മുന്നേ തന്നെ അവൻ വാതിൽ തുറന്ന് പുറത്തിറങ്ങിയിരുന്നു……!
“ഓഹ് തമ്പുരാട്ടിക്ക് ഇനിയും എഴുന്നെള്ളാൻ സമയമായില്ലേ.”..!!!!
ഡെയിനിങ് ടേബിളിൽ വന്നിരുന്ന ആൽബിയോട് അടുക്കളയിൽ നിന്നും ആഹാരവുമായി വന്ന മമ്മി ചോദിച്ചു……!
“അവള് ബാത്ത് റൂമിൽ.. ഇപ്പൊ വരും”..!!!
“മ്മ്…”..!!!!
ഒന്ന് അമർത്തി മൂളിക്കൊണ്ട് മമ്മി അടുക്കളയിലെയ്ക്ക് തിരികെ പോയി..
അടുക്കളയിൽ നിന്നും മറ്റൊരു പത്രവുമെടുത്തു തിരിച്ചു വന്നിട്ടും സ്റ്റെഫി എത്തിയിരുന്നില്ല…..!
“ഇവളിത് എന്നാ എടുക്കുവാ.. സമയത്തിന് എന്നേലും കഴിക്കണം എന്നൊന്നുമില്ല…
അതെങ്ങനാ വന്നു കഴിഞ്ഞ രണ്ടും കൂടി മുറി അടച്ചിട്ട് അതിനകത്തു കയറി ഇരിക്കും.
സമയത്തിന് വല്ലതും കഴിച്ചിട്ട് പോയ എന്റെ പണി തീർത്ത് ഞാൻ എവിടേലും കിടക്കില്ലേ”..!!!!
തല കുനിച്ചു ഇരുന്നതല്ലാതെ ആൽബി ഒന്നും തന്നെ മിണ്ടാൻ പോയില്ല.. ചിലപ്പോ സ്റ്റെഫിക്ക് വച്ചതു തനിക്കു കിട്ടും……!
“സാധാരണ പെങ്കൊച്ചുങ്ങള് ഉണ്ടായ തള്ള മാരുടെ പണി പകുതി കുറയുവെന്ന പറയാറ് ഇവിടെ നേരെ തിരിച്ചും.. കോണാൻ വരെ ഞാൻ അലക്കി കൊടുക്കണം.”..!!!
മമ്മിയുടെ പതം പറച്ചിൽ തുടരുന്നതിനിടയിൽ സ്റ്റെഫി മുറി കടന്ന് ഹാളിലെയ്ക്ക് വന്നു….!

adipoli
75 page ❤️❤️❤️❤️❤️