മമ്മിയുടെ രൂക്ഷമായ നോട്ടത്തിന്റെ അപകടം മണത്ത ആൽബി സ്റ്റെഫിയെ പിടിച്ച് ചെയറിൽ ഇരുത്തി…….!
“വന്നതും നിന്നതും ഒക്കെ കണക്കാണല്ലോ എന്റെ മാതാവേ… ഇവക്കോ ബോധവില്ല.. എന്നാ കൂടെ ഉള്ളവനോ അവളുടെ താളത്തിന് തുള്ളി കൊടുക്കുന്നു… തലവിധി..”..!!!!
“എന്റെ മമ്മി ഞാൻ പുറത്ത് പോകുമ്പോ ഇങ്ങനെ ആണോ അല്ലല്ലോ ഇവിടെ ആൽബിയും മമ്മിയുവല്ലേ ഉള്ളു.. നിങ്ങള് രണ്ടും കാണാത്തതു ഒന്നുമല്ലല്ലോ പിന്നെ എനിക്ക് ഇവിടെ അല്ലാതെ വേറെ എവിടേലും ഇങ്ങനെ നടക്കാൻ പറ്റുവോ”..!!!!
തെല്ലൊരു നിരാശയുടെ മൂടുപടം അണിഞ്ഞു കൊണ്ട് സ്റ്റെഫി അത് പറയുമ്പോൾ ആൽബിക്കും മമ്മിയ്ക്കും മൗനമായിരിക്കാൻ മാത്രേ കഴിഞ്ഞോള്ളൂ…..
ശരിയാണ്… പുറത്ത് പോകുമ്പോൾ വസ്ത്രം ധരിക്കുന്നതിലൊക്കെ അവൾ പ്രത്യേകം ശ്രെധിക്കാറുണ്ട്…..!
മമ്മി ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് ആഹാരം വിളമ്പാൻ തുടങ്ങി…..!
“ഞങ്ങൾക്ക് ഒരു പാത്രം മതി.”..!!!
ഒന്ന് കനപ്പിച്ചു നോക്കിയതല്ലാതെ മമ്മി അതിന് മറുപടി ഒന്നും പറഞ്ഞില്ല….!
രണ്ട് പത്രങ്ങളിലായി ആഹാരം വിളമ്പിയത്തിൽ ഒന്നെടുത്തു കൊണ്ട് സ്റ്റെഫി ആൽബിയ്ക്കരികിൽ ചെന്നു….!
അരികിൽ ഒരു കസേര കൂടി വലിച്ചിട്ട അവനെ തടഞ്ഞു കൊണ്ട് സ്റ്റെഫി അവന്റെ മടിയിൽ ഒരു വശം ചെരിഞ്ഞിരുന്നു…..!
ഒരു പാത്രത്തിൽ കഴിക്കുന്നതും മടിയിൽ കയറി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുക്കുന്നതും ഒരു പുതിയ കാഴ്ച അല്ലാത്തതിനാൽ മമ്മി അതിനെ ഗൗനിച്ചില്ല എങ്കിലും ആ കലിപ്പ് ഭാവം വിടാതെ തന്നെ നിന്നു……!

adipoli
75 page ❤️❤️❤️❤️❤️