“ങേ”..!!!
ആൽബി പറഞ്ഞ് തുടങ്ങിയത് മനസ്സിലാവാത്തതിനാൽ ചോദ്യ ഭാവത്തിൽ അവൾ മൂളി…..!
“കുറച്ച് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.. നിന്നോട് എപ്പോളും വഴക്ക്.. നമ്മൾ ഇങ്ങനെ നിലവിട്ടു പെരുമാറുന്നത് ഇടപഴകുന്നതും ഒന്നും മമ്മിക്ക് ഇഷ്ടം അല്ലാത്ത പോലെ”..!!!!
“അതെന്ന ഇപ്പൊ അങ്ങനെ… മമ്മി എന്നേലും പറഞ്ഞോ”..!!!
“ഒന്നും പറഞ്ഞോന്നുവില്ല”…!!!!
“പിന്നെന്ന ഇപ്പൊ അങ്ങനെ തോന്നാൻ”..!!!!
“അല്ല ഇന്ന് തന്നെ കണ്ടില്ല നമ്മള് വന്നപ്പോ വഴക്കുണ്ടാക്കി… കഴിക്കാൻ വിളിച്ചപ്പോ വഴക്കുണ്ടാക്കി.. കഴിക്കുന്ന സമയത്തും..എന്തോ മമ്മി മനസ്സിൽ വച്ച് പെരുമാറുന്ന പോലെ”..!!!
“നിനക്ക് പ്രാന്ത”..!!!!
മടിയിൽ നിന്നും തല ഉയർത്തി അവൻ അവൾക്കരികിൽ ഇരുന്നു…..!
“ആൽബി എന്താ ആദ്യവായിട്ടാണോ മമ്മിയെ ഇങ്ങനെ കാണുന്നത്.. മമ്മി അല്ലേലും എന്നോട് എപ്പോളും അങ്ങനെ തന്നെ അല്ലെ.”..!!!
“അതല്ല ഇപ്പൊ പക്ഷെ ഒരുപാട്.. എന്താ.. പറയ്യാ.. നമ്മളോട് ദേഷ്യം ഉള്ള പോലെ.”..!!!
“ആൽബി വെറുതെ ആവശ്യമില്ലാതെ ചിന്തിക്കുന്നത് കൊണ്ടുള്ള കുഴപ്പവാ… എനിയ്ക്കങ്ങനൊന്നും തോന്നുന്നില്ല”..!!!!
“ഞാൻ ഒന്ന് മമ്മിയോട് സംസാരിക്കട്ടെ”..!!
“ഞാനിപ്പോ സംസാരിയ്ക്കണ്ട എന്ന് പറഞ്ഞാലും ആൽബി മമ്മിയോട് സംസാരിക്കാതെ ഇനി ഉറങ്ങില്ല എന്നെനിയ്ക്കറിയാം.. ചെല്ല്….പോയി സംസാരിക്ക്.. എന്നിട്ട് കിട്ടുന്നതും വാങ്ങിച്ചു വാ”..!!!!

adipoli
75 page ❤️❤️❤️❤️❤️