“വേണ്ട”..!!!
“പിന്നെ”..!!!!
“അത് എനിയ്ക്കൊരു കാര്യം പറയാൻ”..!!!!
“പറഞ്ഞോ”..!!!!
“അത് പിന്നെ…. ഞാൻ…എനിയ്ക്ക്”..!!!!
വാക്കുകൾ മുറിഞ്ഞു മുറിഞ്ഞുള്ള ആൽബിയുടെ സംസാരത്തിൽ എന്തോ ഒരു പന്തികേട് തോന്നിയ മമ്മി തിരിഞ്ഞു നിന്ന് ആൽബിയുടെ മുഖത്തോട് മുഖം നോക്കി…..!
“മ്മ്.. എന്നാ…. എന്നാ പറ്റിയെ”..!!!
ചെറിയൊരു അങ്കലാപ്പ് മമ്മിയുടെ മനസ്സിലും നാമ്പിട്ടു….!
“അത് സ്റ്റെഫി”..!!!!
“എന്നാ പറ്റി അവൾക്ക് കാലിന് പിന്നേം വേദന ഉണ്ടോ”..!!!!
“അതല്ല മമ്മി”..!!!!
“ദേ ചെറുക്കാ ആളെ പേടിപ്പിക്കാതെ കാര്യം എന്നാന്നു വച്ച പറഞ്ഞെ.”..!!!!
ആൽബി ഒന്ന് മുരടനക്കി ശബ്ദം നേരെയാക്കി…..!
“മമ്മിയ്ക്കറിയാല്ലോ ഓർമ്മ വച്ച കാലം മുതൽ ഞാൻ വളർന്നതൊക്കെ അനാഥലയത്തിൽ ആണെന്നുള്ളത്”…!!!!!
ആൽബി സംസാരിച്ചു തുടങ്ങിയതും മമ്മി ഇരു കയ്യും മാറിൽ പിണച്ചു കെട്ടി പിന്നീലെ കിച്ചൺ സ്ലാബിലേയ്ക്ക് കുണ്ടി ചാരി……!
“ഒന്നിനും സ്വാതന്ത്ര്യം ഇല്ല…ഡ്രസ്സ് ഇടുന്നതിനു ഭക്ഷണം കഴിയ്ക്കുന്നതിനു…കുളിയ്ക്കുന്നതിനു…ഉറങ്ങുന്നതിന്… ഉണരുന്നതിന്.. അങ്ങനെ എല്ലാത്തിനും സമയവും ചട്ടവും ഒക്കെ”..!!!
അവൻ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് തുടർന്നു….!

adipoli
75 page ❤️❤️❤️❤️❤️