“സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോളും ഞാൻ ശീലിച്ചതൊന്നും എനിക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല”…!!!
അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റാതെ മമ്മി ശ്രദ്ധയോടെ കേട്ട് നിന്നു…..!
“സ്റ്റെഫി എന്റെ ലൈഫിലേയ്ക്ക് വന്നതിൽ പിന്നെയാ ഞാൻ ജീവിതത്തെ ഇഷ്ടപ്പെടാനും ആസ്വദിയ്ക്കനും തുടങ്ങിയത്…
അത് കൊണ്ട് തന്നെ അവളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒന്നും എനിക്ക് എതിര് നിൽക്കാനും കഴിഞ്ഞില്ല”..!!!
ആൽബി പറഞ്ഞ് വരുന്നത് എന്താണെന്നു മനസ്സിലാവാതെ മമ്മി അവനെ കണ്ണെടുക്കാതെ നോക്കി…..!
“പക്ഷെ ഇപ്പൊ അവളുടെ വാശിയും പെരുമാറ്റവുമൊക്കെ മമ്മിക്ക് അവളോട് വെറുപ്പ് തോന്നിപോകുന്നു.. അതിന് ഞാൻ കാരണമാകുന്നു എന്നൊരു തോന്നൽ”..!!!!
ആൽബി പറയുന്നതിന്റെ ഏകദേശ രൂപം മനസ്സിൽ കിട്ടിയതും മമ്മിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…..!
“എനിയ്ക്ക് കിട്ടാതെ പോയ സന്തോഷങ്ങളൊക്കെ അവളിലൂടെ തിരികെ കിട്ടുമ്പോ പല സമയങ്ങളിലും പരിധി വിട്ട് പോയിട്ടുമുണ്ട്”…!!!!
“മമ്മിയ്ക്ക് ഞങ്ങളോട് ദേഷ്യം ഒന്നും തോന്നരുത്”..!!!!
തെരുവ് നാടകത്തിലെ ക്ളീഷേ ഡയലോഗ് പോലെ ആൽബി പറഞ്ഞതും മമ്മി പല്ലും ചുണ്ടും കൂട്ടി പിടിച്ച് ചിരി ഒതുക്കാൻ ശ്രെമിച്ചു……!
“മമ്മി…മമ്മി ഞങ്ങളെ വെറുക്കരുത് “..!!!!
ശുഭം……!!!!
ഒറ്റ ചിരിയായിരുന്നു മമ്മി… പിടി വിട്ട് പോയ ചിരി.. ഉച്ചത്തിലുള്ള കുലുങ്ങിയുള്ള ചിരി മമ്മിയുടെ ശരീരംമാസകലം പ്രതിഭലിച്ചു……!

adipoli
75 page ❤️❤️❤️❤️❤️