“എന്നതാ പറ്റിയെ കാലിന്…ഇപ്പൊ എങ്ങനുണ്ട് സ്റ്റെഫിയെ”..!!!
ഇരുവരും വീടിനു അടുത്തെത്തിയതും പരിഭ്രമത്തോടെ ചോദിച്ച് കൊണ്ട് മമ്മിയും പുറത്തേയ്ക്ക് ഇറങ്ങി വന്നു…!
“ഓഹ് ഒന്നുവില്ല മമ്മി കാലു ഒന്ന് തട്ടിയതാ”..!!!
“എന്നിട്ട് ഇപ്പൊ എങ്ങനുണ്ട് വേദനയുണ്ടോ”..!!!
“ഏയ് ഇപ്പൊ കുഴപ്പം ഒന്നുവില്ല അന്നേരം നല്ല വേദന ആയിരുന്നു കഴച്ചങ്ങ് കയറി. പിന്നെ ആൽബി തിരുമി ഉടച്ച് ആ വേദനയും കഴപ്പുവോക്കെ അങ്ങ് മാറ്റി”..!!!!
ദ്വായാർത്ഥം വരുന്ന രീതിയിൽ മമ്മിക്ക് മറുപടി കൊടുത്തു കൊണ്ട് സ്റ്റെഫി ഇടം കണ്ണിൽ ആൽബിയെ നോക്കി പുഞ്ചിരിച്ചു….!
സ്റ്റെഫിയുടെ വാർത്തമാനത്തിൽ നിന്ന് വിയർക്കുകയാണ് ആൽബി…!
“ആഹ് മമ്മി”..!!!!
സ്റ്റെഫിയുടെ കൈ തണ്ടയിൽ മമ്മി കൈ വീശി ഒന്ന് കൊടുത്തു്…!
“മോനെ പേര് വിളിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ.നിനക്കെന്ന ഇച്ചായ എന്ന് വിളിക്കാൻ അറിയത്തില്ലേ”..!!!!
“അത് നിങ്ങടെ മോനോട് പറ. പേര് വിളിച്ചാൽ മതി എന്ന് പറഞ്ഞത് ആൽബിയ അല്ലാതെ ഞാനായിട്ട് വിളിച്ചതല്ല”..!!!!
മമ്മി തല്ലിയ ഭാഗം അമർത്തി തിരുമി കെറുവിച്ചു കൊണ്ടാണ് സ്റ്റെഫി അതിന് മറുപടി പറഞ്ഞത്…!
“നിന്നെ പറഞ്ഞ മതിയല്ലോ. നിന്റെ കൂടെ കൂടിയേ പിന്നെയാ പെണ്ണ് ഇത്രയും വഷളായത്”..!!!!
“ആഹ്.. അപ്പോ പെണ്ണ് നേരത്തെ തന്നെ വഷളായിരുന്നു എന്ന് മമ്മിയും സമ്മതിച്ചല്ലോ.അത് മതി”..!!!

adipoli
75 page ❤️❤️❤️❤️❤️