ആൽബി അതിന് മറുപടി ഒന്നും പറഞ്ഞില്ല ഇരുവർക്കുമിടയിൽ അൽപ സമയം മൗനമായിരുന്നു……!
“ആൽബി”..!!!
കനത്തിൽ തന്നെയായിരുന്നു മമ്മി വിളിച്ചത്…..!
“ആഹ്..”..!!!
“നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിയ്ക്കണം എന്നും സ്റ്റെഫി പറഞ്ഞപ്പോ ഞാൻ മറുത്തൊന്നും പറയാതെ ഒന്നിനെ കുറിച്ചും ആലോചിയ്ക്കാതെ അതിന് സമ്മതം മൂളിയത് എന്ത് കൊണ്ടാണെന്നു അറിയാവോ”..!!!!
“അറിയാം”…!!!!
“എന്നാ പറ എന്ത് കൊണ്ട”..!!!!
“എനിയ്ക്ക് ആരും ഇല്ലാത്തതു കൊണ്ട്.. ഞാൻ ഒരു അനാഥൻ ആയത് കൊണ്ട്..”.!!!!
“ശെരിയാണ്.. നീ ഒരു അനാഥൻ ആയത് കൊണ്ട് മാത്രമാണ് ഞാൻ അതിന് സമ്മതിച്ചത്. അത് പക്ഷെ സഹതാപം കൊണ്ടല്ല. നിന്നിൽ അവകാശം പറയാനോ തീരുമാനങ്ങൾ എടുക്കാനോ മറ്റാരും ഉണ്ടാവില്ല എന്ന ഉറപ്പിന്മേൽ.. ആ സ്വാർത്ഥത ഒന്ന് കൊണ്ട് മാത്രം..കാരണം ഞാൻ അനുഭവിച്ചതൊന്നും എന്റെ മോളുടെ ജീവിതത്തിൽ സംഭവിയ്ക്കാതിരിയ്ക്കാൻ…
“മമ്മി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല”..!!!!
“പറയാം . ഒരിക്കലും നിങ്ങളെ അറിയിക്കണ്ട എന്ന് കരുതിയതാണ്.. പക്ഷെ സ്റ്റെഫി ഇത് അറിയണ്ട”..!!!!
“കാഞ്ഞിരപ്പള്ളിയിലെ വലിയ ഒരു തറവാട്ടില ഞാൻ ജനിച്ചത്.. പേര് കേട്ട കുടുംബം.. നാട്ടിലെ പ്രമാണിമാർ സമ്പന്നർ.. രാജാകീയമായ ജീവിതം. പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് ബെന്നിയെ കാണുന്നതും പരിചയപെടുന്നതും പ്രണയത്തിൽ ആവുന്നതുമെല്ലാം..പ്രായത്തിന്റെ തിളപ്പും അറിവില്ലായ്മയും… അപ്പന്റെയും അമ്മയുടെയും വാക്ക് കേൾക്കാതെ ബെന്നിയുടെ കൂടെ ഇറങ്ങി പോയി..

adipoli
75 page ❤️❤️❤️❤️❤️