“മമ്മി അപ്പൊ എന്നെ അങ്ങനെയാണോ മനസിലാക്കിയിരിയ്ക്കുന്നത്.”..!!!!
“സ്വന്തം ജീവിതാനുഭവമാണ് ആൽബി ഞാൻ പറഞ്ഞതിന് ആധാരം.. അല്ലാതെ ആരെയും മനസ്സിലാകുന്നതും അല്ലാത്തതും അല്ല”..!!!!
“എനിയ്ക്ക് മനസ്സിലാവും മമ്മിയുടെ മനസ്സ്.. കൂടെ ഇരിക്കാനും കൂട്ട് ചേരാനും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ പങ്കു വയ്ക്കാനും ചുറ്റും ഒത്തിരി ആളുകൾ ഉള്ളവർക്കൊക്കെ ചില ബന്ധങ്ങൾ ഒക്കെ ബാധ്യതയാണ്.. വെറും പ്രഹസനങ്ങൾ മാത്രം”..!!!!
“ആരോരും ഇല്ലാതെ വളർന്നവർക്കൊക്കെ അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാവുന്നത് അവരെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളും..എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് സ്റ്റെഫിയും മമ്മിയും.. അത് കൊണ്ട് തന്നെ നിങ്ങളെ വിട്ടു എന്റെ മരണത്തിൽ അല്ലാതെ ഞാൻ എങ്ങും പോകില്ല. അത് കൊണ്ട് മമ്മി ഇനി ആവശ്യമില്ലാത്തതു ഒന്നും ആലോചിച്ചു കൂട്ടണ്ട.”..!!!
“മമ്മി മമ്മിയുടെ മനസ്സിലുള്ളത് തുറന്നു പറഞ്ഞന്നേ ഉള്ളു. അല്ലാതെ നിങ്ങളെ രണ്ടുപേരും മമ്മി സങ്കടപ്പെടുത്തണം എന്നൊന്നും കരുതിയിട്ടില്ല.”..!!!
“ഇപ്പൊ മാനസ്സിലെ ആ തോന്നലൊക്കെ മാറിയില്ലേ.”..!!!!
“മ്മ് “..!!!
“ആ എന്നാ ഇനി മോളിക്കുട്ടി ആവശ്യമില്ലാത്തതു ഒന്നും ചിന്തിക്കാൻ നിൽക്കണ്ട”..!!!!
മമ്മി എന്ന് മാറ്റി അവൻ അന്ന് ആദ്യമായി പേര് വിളിച്ചു.. വിളിച്ചു കഴിഞ്ഞപ്പോളാണ് അവൻ അബദ്ധം ആയല്ലോ എന്ന് ചിന്തിച്ചത്. പക്ഷെ മമ്മിയുടെ മുഖത്ത് ചെറു പുഞ്ചിരി നിഴലിയ്ക്കുന്നത് നിലാവിന്റെ നേർത്ത വെളിച്ചത്തിൽ അവൻ തിരിച്ചറിഞ്ഞു…..!

adipoli
75 page ❤️❤️❤️❤️❤️