മമ്മിയെ കടന്ന് ആൽബി മുറിയിലേയ്ക്ക് ചുവടുകൾ വച്ചു…….!
“പിന്നെ രണ്ടും കൂടി ശൃങ്കരിയ്ക്കുന്നതൊക്കെ കൊള്ളാം.. കാറി കൂവി എന്റെ ഉറക്കം കളയരുതെന്നു പെണ്ണിനോട് പറഞ്ഞേക്ക്.. ഒരു മയത്തിലൊക്കെ മതി…എനിയ്ക്ക് കിടന്നുറങ്ങണ്ടതാ”..!!!!
അടക്കി പിടിച്ച ചിരിയോടെ മമ്മി അത് പറയുമ്പോൾ അവന് തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല.. നാണക്കേട് കൊണ്ട് ഭൂമി പിളർന്നങ്ങു താഴേയ്ക്ക് പോയിരുന്നെങ്കിൽ എന്നവൻ ആശിച്ചു പോയ നിമിഷം ……!
ഒറ്റ കുതിപ്പിന് റൂമിൽ കയറി കതകടയ്ക്കുമ്പോൾ ഒരു മിന്നായം പോലെ അവൻ മമ്മിയുടെ മുഖം കണ്ടോള്ളൂ.. വാ പൊതിഞ്ഞു പിടിച്ചു ചിരിയ്ക്കുകയാണ് കക്ഷി……!
ഇളിഭ്യനായ മുഖത്തോടെ കട്ടിലിൽ ചെന്നിരിയ്ക്കുമ്പോൾ മുൻപ് ചെയ്ത അതെ രീതിയിൽ തന്നെ സ്റ്റെഫി അവനെ പിന്നിൽ നിന്നും വലിച്ചു മേലെയ്ക്ക് കയറ്റി വാരി പുണർന്നു……!
ആൽബിയുടെ മുഖഭാവം കണ്ടതും സ്റ്റെഫി കുലുങ്ങി ചിരിച്ചു……!
“മമ്മിയുടെ കയ്യിന്നു കണക്കിന് കിട്ടി അല്ലെ.. വല്ല കാര്യോണ്ടായിരുന്നോ ഞാൻ പറഞ്ഞതല്ലേ”..!!!!
“അതൊന്നുവല്ല കാര്യം.. ഇത് വേറെയാ”..!!!!
“വേറെ എന്നത്. “..!!!!
“മമ്മിയ്ക്ക് ഉറങ്ങണം നീഒച്ചയുണ്ടാക്കരുതെന്നു.”..!!!!
“ഒച്ചയുണ്ടാക്കാനോ.. അതിന് ഞാൻ എന്നാ ചെയ്തെ മമ്മിയുടെ ഉറക്കം കളയാനും വേണ്ടി.”..!!!!
“എടി പോത്തെ അന്ന് നീ കാറി കൂവിയില്ലേ.. അത് പോലെ കിടന്നു കൂവരുത് എന്ന് നിന്നോട് പറയണം എന്ന് പറഞ്ഞ് എന്നെ കളിയാക്കി”..!!!!

adipoli
75 page ❤️❤️❤️❤️❤️