സ്റ്റെല്ല
Stella | Author : Arthur Doyle
‘താൻ എവിടെ നോക്കിയാടോ നടക്കുന്നെ?’
ആദ്യമായി ഞാൻ സ്റ്റെല്ലയെ കാണുന്നത് മാർക്കറ്റിലെ ഷോപ്പിംഗ് തിരക്കിനിടയിലാണ്, ജനക്കൂട്ടത്തിനിടയിലൂടെ ഞെങ്ങിഞ്ഞെരുകി നടക്കുമ്പോൾ അറിയാതെ എന്റെ സഞ്ചി അവരുടെ ദേഹത്തു മുട്ടി. അവരുടെ ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ ഞാനാകെ ചൂളിപ്പോയി.
‘പെണ്ണുങ്ങളെ കൂട്ടത്തിൽ കണ്ടാൽ ചില അവന്മാർക്ക് വല്ലാത്ത കഴപ്പാ‘
ആ തിരക്കിൽ ആളുകൾ ഒന്ന് നിന്ന്, എന്റെ നേർക്ക് പുച്ഛം നിറഞ്ഞ ഒരുപാടു കണ്ണുകൾ പതിച്ചു.
ഒരുവിധം അവിടെനിന്ന് രക്ഷപെട്ട ഞാൻ ഒരു ഓട്ടോ പിടിച്ചു ഫ്ലാറ്റിന്റെ മുൻപിൽ ഇറങ്ങി. ട്രാൻസ്ഫർ കിട്ടി പുതിയ സ്ഥലത്തെത്തിയിട്ട് ആദ്യദിവസം തന്നെ നല്ല ഐശ്വര്യം എന്നോർത്തു ഞാൻ നടന്നു.
ഒരു ഹോണടികെട്ട് ഞെട്ടി സൈഡിലേക്ക് മാറി നോക്കുമ്പോൾ അതാ ഒരു ആക്ടിവ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോകുന്നു, ഡ്രൈവിംഗ് സീറ്റിൽ അതാ ആ സ്ത്രീ. പെട്ടെന്ന് എന്നെ കണ്ടു ആ കണ്ണുകളിൽ ഒരു തീ പടർന്നു. ഞാൻ കണ്ണുകൾ വെട്ടിച്ചു കണ്ടില്ല എന്ന മട്ടിൽ നടന്നു.
‘ഈശ്വരാ ഈ പിശാച് എൻ്റെ അയൽക്കാരി ആണോ‘
ഇനി ഈ ബിൽഡിംഗ് മൊത്തം നാറ്റിക്കും എന്നോർത്തു സ്വന്തം വിധിയെ പഴിച്ചു ഞാൻ നടന്നു.
എല്ലാം ഒന്ന് ഒതുക്കി വച്ചപ്പോൾ അതാ ഓണറുടെ കോൾ, സൈൻ ചെയ്ത വാടക അഗ്രിമന്റ് അയാളുടെ സഹോദരിയുടെ ഫ്ലാറ്റിൽ ഉണ്ട് അവിടെ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞു.
പതുക്കെ പാചകം ഒക്കെ കഴിഞ്ഞിട്ട് ഞാൻ B2 ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന ആളെ കണ്ട ഞാൻ ഉരുകി ഇല്ലാതായി, വീണ്ടും അതെ സ്ത്രീ. എൻ്റെ ഇവിടുത്തെ പൊറുതി ഇന്ന് തീരും എന്നോർത്തു പ്രതിമ പോലെ നിന്ന എന്നോട് അവർ ഇത്തിരി കനത്തിൽ ചോദിച്ചു- ‘താനാണോ സ്റ്റീഫന്റെ ഫ്ളാറ്റിലെ വാടകക്കാരൻ ?’
