‘അതെ, മാഡം ഒന്നും വിചാരിക്കരുത്, മാർക്കറ്റിൽ വച്ചു ബാഗ് അറിയാതെ തട്ടിയതാ‘
‘അതൊക്കെ പോട്ടെ, ഞാനും അന്നേരത്തെ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞതാ, ഒന്നാമത്തെ ഒടുക്കത്തെ തിരക്കും, പിന്നെ ഇടക്കിടക്ക് ചില ഞരമ്പന്മാർ മുട്ടാൻ വരും, ഇയാൾ ഇരിക്ക് ഞാൻ ചായ എടുക്കാം.
അവരുടെ തന്റേടം നിറഞ്ഞ സംസാരം കേട്ട് ഞാനൊന്നു പതറിയെകിലും ആ ക്ഷണം സ്വീകരിച്ചു കസേരയിൽ ഇരുന്നു.
അടുക്കളയിലേക്ക് നടന്ന അവരെ ഞാൻ ഒളികണ്ണിട്ട് നോക്കി, പ്രായം നാല്പതുകളോടടുത്തു കാണും, ചുവന്നു തുടുത്ത ഒരു സുന്ദരി, ആരും ഒന്ന് നോക്കി പോകും, പക്ഷെ ആ കണ്ണുകളിൽ ആളെ എരിക്കുന്ന തീയാണ്.
ചായയും കുടിച്ചു ഡോക്യൂമെന്റും വാങ്ങി നമസ്കാരം പറഞ്ഞു ഇറങ്ങിയിട്ടും അവരുടെ മുഖം മനസ്സിൽ നിറഞ്ഞു.
പിന്നീട് പലതവണ പാർക്കിലെ നടത്തത്തിനിടയിൽ അവരെ കണ്ടു, ഫോർമൽ ഗുഡ് മോർണിംഗ് അല്ലെങ്കിൽ ഗുഡ് ഈവനിംഗ് അല്ലാത്ത മറ്റൊരു സംസാരവും ഉണ്ടായില്ല.
കുറച്ചു നാളുകൾക്കു ശേഷം ആണ് വാച്ച്മാൻ അവരുടെ കഥകൾ പറയുന്നത്, അവർ വിവാഹം കഴിച്ചിട്ടില്ല. ഒരു അന്യ മതസ്ഥനെ സ്നേഹിച്ചിരുന്ന അവർ വീട്ടുകാർ എതിർത്തപ്പോൾ അവിവാഹിത ആയി തുടരാൻ തീരുമാനിച്ചു.
പിന്നീടയാൾ ഒരു അപകടത്തിൽ മരണപ്പെട്ടെന്ന വാർത്ത അറിഞ്ഞു വീട്ടുകാർക്ക് മേലുള്ള സംശയത്തിന്റെ പുറത്തു കുടുംബ സ്വത്തായ ഈ ബഹുനില കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലേക്ക് മാറി.
ആകെ അവർക്ക് ഇളയ സഹോദരൻ സ്റ്റീഫനുമായെ അടുപ്പമുള്ളൂ. ആരെയും അടുപ്പിക്കാത്ത അവരുടെ ജീവിതത്തിലെ ഈ അധ്യായം എനിക്ക് അവരോട് ചെറിയൊരു അടുപ്പം തോന്നിപ്പിച്ചു.
