മാസ്റ്റർ [Story in collaboration with Master] [Smitha] 268

രാഗിണി മുറിപ്പാട് വീണ തന്റെ അധരത്തിൽ വിരലമർത്തി.

“ഇത്രേം സ്വീറ്റായി ഒരു കിസ്സ് കിട്ടുന്നത് ഇതാദ്യമാണ്…! അവനെ അങ്ങ് കല്യാണം കഴിച്ചോലെന്നാന്നാ എന്റെ ആലോചന!”

“ആഹാ!”

ഡെന്നിസ് ചിരിച്ചു.

“അപ്പോൾ അങ്ങനെയായോ! ഇത്രേയുള്ളൂ പെണ്ണിന്റെ കാര്യം! കൊള്ളാവുന്ന ഒരുത്തൻ ഒന്ന് ശരിക്കും ഞെക്കിപ്പിടിച്ചാ തീരുന്ന മസിലു പിടുത്തവേ ഈ പെണ്ണുങ്ങക്കെല്ലാം ഒള്ളൂ!”

“അതേ!”

രാഗിണി ചൊടിപ്പോടെ പറഞ്ഞു.

“പക്ഷെ കൊള്ളാവുന്നവൻ ആരിക്കണം!”

പിറ്റേ ദിവസം വൈകുന്നേരം.

മേദിനിപുരിയുടെ പച്ചക്കുന്നതിന് മേൽ, പോപ്ലാർ മരങ്ങളുടെ കീഴെ നേർത്ത മഞ്ഞിൻ പാളികൾക്കിടയിലൂടെ നടക്കുകയായിരുന്നു രവി.

മങ്ങിയ കണ്ണാടിച്ചില്ലുകൾ പോലെ പോപ്ലാർ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ ആകാശം.

ദൂരെ ആരോ പാടുന്നുണ്ടോ?

ഒരു ഇടയപ്പെൺകുട്ടി?

ആകാശത്തെ പ്രണയിക്കുന്ന മഞ്ഞിന്റെ തണുപ്പിലൂടെ അലോസരം സൃഷ്ടിച്ചുകൊണ്ട് ചിത്രശലഭങ്ങളും ദേശാടനപ്പക്ഷികളും ഒഴുകിപ്പറക്കുന്നു.

രവി നോക്കുമ്പോൾ ലോകത്തിന്റെ അനന്തതയോളം മേദിനിപ്പുരി തണുത്ത് കിടക്കുകയാണ്. ഈശ്വരന്മാർ കാവലിരിക്കുന്ന കൊടുംപാലമരത്തിന്റെ കീഴ് വരെ പോകണം. അവിടെ പള്ളിയുറങ്ങുന്ന ബസവേശ്വര മാറമ്മയുടെ തളത്തിൽ ചെന്നിരിക്കണം. അതിന് മുമ്പിലെ ചതുപ്പ് നോക്കി രാത്രിയേറുവോളവുമിരിക്കണം. ചുറ്റുമുള്ള സർപ്പശിലകളിൽ, പകലുറങ്ങുകയും രാത്രി ദുഷ്ടസംഹാരം നടത്തുകയും ചെയ്യുന്ന പൂർണ്ണയ്യാവിന്റെ അടഞ്ഞ കണ്ണുകളിൽ, ഇരുട്ട് അലങ്കാരമായ ഗോമതേശ്വര പാദങ്ങളിൽ ഭൂതവും ഭാവിയും മറന്ന് വർത്തമാനത്തിന്റെ തേൻ ലഹരി മാത്രമറിഞ്ഞ് ഉറങ്ങണം. ചവിട്ടടിപ്പാതയുടെ വിജനതയിലൂടെ സംഗീതവും നെല്ലിൻ ചാരായത്തിന്റെ ലഹരിയുമായെത്തുന്ന സിദ്ധപ്പയും ശിവാനിയും വരുമ്പോൾ ഉണരണം…

രവി ചെല്ലുമ്പോൾ കൊടുംപാലമരത്തിന്റെ കീഴ് വിജനമായിരുന്നു.

അവിടെ, മൃദുവായ പുല്ലിന്റെ സ്വാന്തനിപ്പിക്കുന്ന സുഖത്തിൽ അവൻ സിദ്ധപ്പയെയും ശിവാനിയേയും കാത്ത് കിടന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

86 Comments

  1. വേതാളം

    സൈറ്റിലെ രണ്ട് അതികായർ ഒരുമിച്ച് എഴുതുന്ന കഥ really excited.. പക്ഷേ വായിക്കുന്നത് അഞ്ച് ദിവസം കഴിഞ്ഞാണ് എന്നുള്ള ഒരു സങ്കടം.. ചേച്ചി ഒരുപാട് പയറ്റി തെളിഞ്ഞ theme.. എന്നാല് മാസ്റ്റർ ഇങ്ങനെ ഒരു theme എഴുതിയിട്ടുള്ളതായി എനിക്കറിയില്ല.. അതെങ്ങനെ ആയിരിക്കും എന്ന് നോക്കട്ടെ. ചേച്ചീടെ എഴുത്ത് ഒന്നും പറയാനില്ല തകർത്തു.

  2. Sharikkum master piece

  3. Kathakalude Rajavum Raniyum, Mikacha thudakam, adutha blastinayi kathirikunnu.

    1. രണ്ടാം അധ്യായം മാസ്റ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നാമത്തേത് ഉടനെ വരും…നന്ദി

  4. അഡ്മിൻസിന് നന്ദി…

    പേര് മാറ്റിയതിന്…

  5. റമീസ്

    ഡിയർ സ്മിത ചേച്ചി…

    അങ്ങനെ രാജാവും റാണിയും ഒരുമിച്ചു … എനി വെട്ടിപിടിക്കലിന്റെ നാളുകൾ… ഡിഗ്രിക് വെച്ചു പഠിപ്പ് നിർത്തിയത് തിരിച്ചു കിട്ടിയ പ്രതീതി…. മാസ്റ്ററുടെ ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ

    ഹസ്ന

    1. രാജാവ് എന്നത് ശരിയാണ്. കഥകളുടെ രാജാവാണല്ലോ മാസ്റ്റെർ. അദ്ദേഹം എനിക്ക് തന്നെ ഈ അവസരം ആസ്വദിക്കുകയാണ് ഞാൻ യഥാർത്ഥത്തിൽ ചെയ്യുന്നത്.

      താങ്ക്സ് ഫോർ റീഡിങ് ആൻഡ് കമന്ററിംഗ്…

  6. Master& smithechi combination thakarth varum. site il puthiya oru history thudangunnu.

    First part adipoli. a class room il irikkunna oru feel undayi. allenkilum shishirapushpam pole campus story ezhuthi nammale okke smithechi mayakkiyathalle?

    ini master de magic nu waiting.

    1. ഈ സൈറ്റിലെ എന്നല്ല മലയാളത്തിലെ
      പോൺ സാഹിത്യത്തിൽ ചരിത്രം എഴുതിയ ആളാണ് മാസ്റ്റർ.

      ആ മാസ്റ്ററുടെ ഒപ്പം ഒരു കഥ പങ്കിടാൻ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു.

      നന്ദി അഭിപ്രായത്തിനും വായിച്ചതിനും.

  7. ഇത് കലക്കി. സൈറ്റിലെ എഴുത്തിന്റെ തമ്പുരാനും തമ്പുരാട്ടിയും കൂടിയൊരു രചന. !!! ബ്രില്യന്റ് ഐഡിയ…

    അതോ… തമ്പുരാൻ ഇതേവരെ എഴുതിയിട്ടില്ലാത്ത തീമും. അത് പൊളിച്ചു… പണി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം. ???

    സ്മിതാ മാഡത്തിന് ചിരപരിചിതമായ തീം. അത് അതിന്റെ സർവ ഭംഗിയോടുംകൂടിത്തന്നെ അവതരിപ്പിച്ചു. എന്നാൽ ടീച്ചറിയല്ലാതെ മറ്റാരെയും വേണ്ടപോലെ പരിചയപ്പെടുത്തിയില്ലേ എന്നൊരു ഡൗട്ട്. എങ്കിലും ആ സംസാരങ്ങളിലൂടെ അവരുടെ സ്വഭാവം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചതിനാൽ അതൊരു വലിയ പോരായ്മയായി തോന്നിയതുമില്ല. എന്തായാലും അതിന്റെ ബാക്കി മാസ്റ്ററെങ്ങനെ എഴുതുമെന്നറിയാനാണ് കാത്തിരിപ്പ്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങ്.

    1. എന്തായാലും രണ്ടുപേരുംകൂടി ആലോചിച്ച് ഈ കഥക്ക് നല്ലൊരു പേര് കൊടുക്കണമെന്നത് മാത്രമാണ് ആകെയുള്ള അപേക്ഷ. ഇപ്പോൾ കൊടുത്തിരിക്കുന്ന പേര് അതിന്റെ സബ് ഹെഡിങ് ആയി കൊടുക്കുന്നതാവും നല്ലതെന്നതാണ് ഈയുള്ളവന്റെ അഭിപ്രായം. കഴിയുമെങ്കിൽ ഒന്ന് പരിഗണിക്കുമല്ലോ…

      1. ഞാൻ ഈ കഥയ്ക്ക് കൊടുത്തിരുന്ന പേര് “മാസ്റ്റർ” എന്നായിരുന്നു. പക്ഷേ സൈറ്റിൽ വന്നപ്പോൾ അതിന്റെ സബ് ഹെഡിങ് മാത്രമാണ് കാണുന്നത്..

    2. മാസ്റ്റർ കിട്ടും പണി കൊടുക്കാൻ?

      നെവർ എന്നും ഇംപോസിബിൾ എന്നുമാത്രമേ ഞാനതിനെ ഉത്തരമായി പറയൂ.

      കാരണം ഒടിയന്റെ അടുത്ത് മായം നടക്കില്ലല്ലോ. കുട്ടിച്ചാത്തന്റെ അടുത്ത് കൂടോത്രവും.

      സോഫിയ ടീച്ചറിനെ കുറിച്ച് മാത്രമേ വിവരിച്ചിട്ടുള്ളൂ എന്നത് ഈ അധ്യായത്തിലെ ഒരു കുറവുതന്നെയാണ്. മാസ്റ്ററിൽ നിന്ന് പ്രൊപോസൽ വന്നപ്പോൾ പെട്ടെന്ന് എഴുതുകയായിരുന്നു. ചിലപ്പോൾ അതായിരിക്കാം കാരണം.

      ജോ പറഞ്ഞതുപോലെ മാസ്റ്റർ എഴുതുന്ന വർണ്ണ അക്ഷരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ….

  8. കിടു combo.. കട്ട വെയ്റ്റിംഗ് എന്നല്ലാതെ വേറെ എന്താ പറയാൻ ആവുവാ….. ഒരു പേജിൽ രണ്ട് കൈയക്ഷരം ?.. ഇത് പൊളിക്കും

    1. തീർച്ചയായും മാസ്റ്റർ പോലെ ഒരു മഹാ പർവ്വതത്തിന് തണലിലാണ് ഞാൻ എഴുതുന്നത്. അതിനാൽ ഈ കഥയുടെ ഭാവിയെ കുറിച്ച് എനിക്ക് ആശങ്കയില്ല.

      വളരെ നന്ദി…

  9. ഇത് കലക്കും ചേച്ചി, ഒരു വെറൈറ്റി പരിപാടി ആകും. വ്യത്യസ്ത ശൈലിയും മനോഭാവവും ഉള്ള രണ്ട് പേര് ഒരുമിച്ച് ഒരു കഥ എഴുതുന്നു, അതും ഒരു ചർച്ചയോ മുൻ ധാരണയോ ഇല്ലാതെ, ഒരു സാഹസം തന്നെ ആണ്. പക്ഷെ ഒരാൾ കമ്പിക്കുട്ടനിലെ റാണിയും മറ്റൊരാൾ പയറ്റി തെളിഞ്ഞ മാസ്റ്റർപീസ് ആളും ആകുമ്പോ വായനക്കാർ നിരാശരാകേണ്ടി വരില്ല എന്ന് വിചാരിക്കുന്നു. തുടക്കവും നന്നായിട്ടുണ്ട്. അരുണും, അമീഷയും, രാഗിണിയും, ഡെന്നിസും മെഹറുന്നിസയും നല്ല കൂട്ടുകെട്ട് ആണല്ലോ. രവിയും കൊള്ളാം, silent ആണെങ്കിലും ആൾ പൊളി ആണ്. Anyway all the best.

    1. വായിക്കുന്നവർ ഒരിക്കലും നിരാശ രാവില്ല എന്ന് എനിക്ക് തീർച്ചയായും ഉറപ്പുണ്ട്കാരണം ഇതിലെ അധ്യായങ്ങൾ എഴുതുന്നത് മാസ്റ്ററും കൂടിയാണല്ലോ.

      മാസ്റ്ററുടെ സാന്നിധ്യം ഈ കഥയെ നന്നായി കൊണ്ടുപോകും എന്ന് എനിക്ക് ഉറപ്പുണ്ട്.

      അദ്ദേഹത്തിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്നു.

      നന്ദി…

Comments are closed.