എനിക്ക് പിന്നെ അതൊന്നും പേടിക്കണ്ടല്ലോ……പല കഥകൾ പറയുവായിരിക്കും…….. നേരെ നിന്ന് പറയട്ടെ ബാക്കി അന്നേരം നോക്കാം……… ഒരു പക്ഷെ ചിലപ്പോ എന്റെ കുഞ്ഞിനെ നോക്കില്ലായിരിക്കും…….എന്നാലും കുഴപ്പമില്ല…… കുഞ്ഞിനെ ഉണ്ടാക്കാൻ മാത്രം അറിഞ്ഞാൽ പോരല്ലോ……..എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ നോക്കിക്കോളാം എനിക്കാരുടെയും സഹായം വേണ്ട……
സെൽഫ് മോട്ടിവേറ്റ് ചെയ്ത് ഞാൻ കാറിൽ കേറി… ഇനി കഷ്ടിച്ച് പത്തു കിലോമീറ്റർ കാണും…… സമയം ഉച്ചകഴിഞ്ഞു മൂന്നു മണി……….
അടുക്കുംതോറും അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം… മനസ്സിലേക്ക് മാറി മാറി വരുന്നു…… ഇതൊന്നുമറിയാതെ മടിയിൽ കിടന്നുറങ്ങുന്നെന്റെ ഹെല………കുഞ്ഞിനൊരുമ്മയും കൊടുത്ത് ഇരുന്നു……..അവളെ നോക്കുമ്പോൾ തന്നെ ഓരോശ്വാസം തോന്നുന്നുണ്ട്………
ചേട്ടാ വണ്ടി ഒന്നോതുക്കുവോ…….
ചേട്ടാ ഇനി ഒരു രണ്ട് കിലോമീറ്റർ കൂടിയേ ഉള്ളൂ…….ചാർജ് എത്രെയി…..
7000 ആകും…..
ഞാൻ പേഴ്സിൽ നിന്നും 10000 രൂപ കൊടുത്തു……..
ഇത് കൂടുതലുണ്ടല്ലോ സാറേ………
അത് വെച്ചോ എനിക്കൊരു ഉപകാരം ചെയ്യുവോ……… ബാക്കിൽ ഉള്ള പെട്ടി ഒന്ന് ഇറക്കി വെച്ചാൽ മതി…….. എന്നിട്ട് ചേട്ടൻ പൊക്കോ ……..
അത്രോള്ളു അത് ഞാൻ ഏറ്റു……….
വണ്ടി വീണ്ടും നീങ്ങി തുടങ്ങി………..
നെഞ്ചിടിപ്പ് കൂടി…… വിയർപ്പുത്തുള്ളികൾ തലയിൽ നിന്നും ഒലിച്ചിറങ്ങി കൊണ്ടിരുന്നു……….
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo