” കുന്തം വരാൻ പറഞ്ഞ വരണം അത്രേയുള്ളൂ……. ”
” ഓഹ് ആകട്ടെ മഹാറാണി ….. ”
അവളെന്റെ തലമുടി കുടഞ്ഞുകൊണ്ട് നെറ്റിയിലൊരു ഉമ്മ തന്നു ……………
ഞങ്ങളൊരുങ്ങി ഇറങ്ങി…. ആദ്യമായി അവളെന്റെ വണ്ടിയിൽ എന്നെ കെട്ടിപിടിച്ചിരുന്നു വന്നു….. എന്തോ എനിക്ക് എന്തൊക്കെയോ വെട്ടി പിടിച്ച സന്തോഷമായിരുന്നു അന്നേരം…..അമ്പലത്തിൽ കയറി ഞങ്ങളുടെ പേരിൽ പ്രതേക പൂജ ഒക്കെ കഴിപ്പിച്ചു …… അമ്പലത്തിൽ വച്ചു അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു….. അന്നേരം എനിക്കത് ചോദിക്കാൻ പറ്റിയില്ല…. പിന്നെ ഞാനത് വിട്ടു പോയി …….
അമ്പലത്തിലും പോയി തിരികെ വരുന്ന വഴിക്ക് അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒക്കെ എന്നോട് പറഞ്ഞു…… ഞാൻ അതൊക്കെ നടത്തി കൊടുക്കുകയും ചെയ്തു…….
തിരികെ ഞങ്ങൾ പോയത് അച്ചുവിന്റെ വീട്ടിലേക്കായിരുന്നു…….
കേറിയ ഉടനെ കുഞ്ഞമ്മേടെ വക ചോദ്യം…..
രണ്ടും അവിടെ നിന്നേ…….
കള്ളം കൈയോടെ പിടികൂടിയ മട്ടിൽ ഞങ്ങൾ നിന്നു ……
” അച്ചു എന്താ നിന്റെ ഉദ്ദേശം….. വയസ്സ് 23 കഴിഞ്ഞു… പഠിത്തം കഴിഞ്ഞു മതിയെന്നായിരുന്നു ആദ്യം ഇപ്പോൾ അത് കഴിഞ്ഞു…… ഇനിപ്പോ എന്ത് കാരണം പറഞ്ഞ ഒഴിവാക്കാൻ നോക്കുന്നെ….. ഇനി നിന്നെ ഇങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല….. നാളെ അവർ നിന്നെ കാണാൻ വരും മറിച്ചൊന്നും ഇങ്ങോട്ട് പറയണ്ട….. അതോ ഇനി മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് പറ…. ”
ആ ചോദ്യം കേട്ട ഉടനെ ഞാൻ ഒരു കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി…. അവൾ എന്റെ മുഖത്തേക്ക് നോക്കി നിന്ന് ചിരിക്കുന്നു മറുപടി പറയ് എന്ന മട്ടിൽ….
” എന്തിനാ അങ്ങോട്ടും ഇങ്ങോട്ടും നോക്കി രണ്ടും കൂടി ചിരിക്കണേ..അങ്ങനെ വല്ലതും ഉണ്ടോ ഇനി….. നീയെങ്കിലും അവളെ പറഞ്ഞോന്നു മനസിലാക്ക്…… എനിക്ക് ഇങ്ങനെ കിടന്ന് തീ തിന്നാൻ വയ്യ…. ”
” നീ മുകളിലേക്ക് പൊയ്ക്കോ ഞാൻ വരാം…… ”
അവളെന്നെ ചോദ്യഭാവത്തിൽ നോക്കി…..
” പോ ഞാൻ വരാം….. ”
അവൾ മുകളിലേക്ക് കേറി പോയി…..
” എടി മറുപടി പറഞ്ഞേച്ചും പോവാൻ….. ”
” കുഞ്ഞാ ഇങ്ങു വന്നേ…… ”
” നീ കണ്ടോ അവൾ കാണിക്കണേ…..”
” അയ്യോ ഇങ്ങു വാ കുഞ്ഞാ……”
ഞാൻ കുഞ്ഞയെയും കൊണ്ട് ബെഡ്റൂമിലേക്ക് പോയി….
” ഇവിടെ ഇരുന്നേ……”
ഞാൻ കുഞ്ഞമ്മയെ ബെഡിലേക്ക് ഇരുത്തി…..
ന്ത്പറ്റി ഒത്തിരി ലേറ്റ് ആകുന്നു? Waiting
അടുത്ത പാർട്ട് വരാത്തതെന്താ
Nyc
‘നീയും ഞാനും’എന്ന കഥ എഴുതിയത് നിങ്ങൾ ആണോ.
ആ കഥയ്ക്ക് വേണ്ടി ഇപ്പോഴും വെയിറ്റ് ചെയ്യുകയാണ് Dear Friend
ഇത് തീർത്ത ഉടനെ ഉണ്ട് ബ്രോ
?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️