സുഹൃത്തിന്റെ മകൾ ജ്വാല 6 [Sojan] 273

ജ്വാല സംസാരിക്കുമ്പോൾ ആ കണ്ണുകൾ ഒരു പ്രത്യേക രീതിയിൽ തെരുതെരെ അടയ്ക്കുകയും തുറക്കുകയും ചെയ്യുമായിരുന്നു. കവികൾ പറയുന്ന പരൽ മീൻ പിടയുന്ന അനുഭവമൊന്നും അല്ല എനിക്കതിൽ തോന്നിയത്! ഒരു കണ്ണു ചിമ്മലിൽ ഉള്ളിലെ കൃഷ്ണമണികൾ ഒരിടത്തേയ്ക്കാണ് നോക്കുന്നതെങ്കിൽ ആ കണ്ണ് തുറക്കുമ്പോൾ ദൃഷ്ടി മറ്റൊരിടത്തേയ്ക്കായിരിക്കും.!! അതീവ ഭംഗിയുള്ള ഒരു കാഴ്ച്ചയായിരുന്നു അതും.

മലയാളം കോളേജിൽ പഠിച്ചകാലത്ത് കുറേക്കൂടി പഠിക്കേണ്ടതായിരുന്നു എന്ന്‌ സത്യമായും എനിക്ക് തോന്നി, എങ്കിൽ ഭാഷാപരമായ അറിവും, ഭാവനയും കൂടുകയും ഈ സ്പെസിമനെ കൂടുതൽ മനോഹരമായി എനിക്ക് തന്നെ കോറിയിടാൻ സാധിക്കുകയും ചെയ്യുമായിരുന്നു.

സമയം ഉച്ചയാകാറായി.

ഇനി ഇവിടെ നിൽക്കുന്നില്ല, പോകണം, എനിക്ക് ശാരീരീകബന്ധം ഒന്നും ഒരു വിഷയമല്ലാതായി. ഡമോക്ലീസിന്റെ വാളു പോലെ ജ്വാല ഒരു കീറാമുട്ടി പ്രശ്നമായിരിക്കുന്നു.

33 മത്തെ വയസിലെ പ്രണയം എന്നെ ഉൻമത്തനാക്കിയിരുന്നു.

ഇനി ഇവൾക്ക് മനസ് മാറാൻ ഇടം കൊടുക്കരുത്. ഒരു പിഴവും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുത്.

ഞാൻ : “പൊന്നുംകട്ടേ പോകേണ്ടേടാ എഴുന്നേൽക്ക്”

ജ്വാല : “ങൂഹും” ഇല്ലാ എന്ന്‌ ബലം പിടിക്കുകയാണ്. പറ്റുമെങ്കിൽ ഈ ജൻമം മുഴുവനും ഇവളെ കണ്ടുകൊണ്ട് ഇങ്ങിനെ തീർക്കാമെന്ന്‌ എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ മുന്നിൽ ജീവിതം പരിഹാസരൂപേണ ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ജയിക്കാമെങ്കിൽ ജയിക്കെടാ എന്ന്‌ പറയുന്നതു പോലെ.

വിവാഹം കഴിക്കാം, ഒന്നിച്ച് ജീവിക്കാം എന്നെല്ലാം പറയുന്നുണ്ടെങ്കിലും അതെല്ലാം ഒട്ടും ആത്മാർത്ഥമായി തോന്നുന്നില്ല എന്നതാണ് വാസ്തവം!! പ്രായത്തിന്റേതായ പിള്ളേരുകളിയായിട്ടാണ് എല്ലാം തോന്നുന്നത്. മാത്രവുമല്ല പലതും പ്രഹേളികയാണ്.

ഒന്നാമതായി ഇതുപോലൊരു അതിസുന്ദരിയെ ആരും പിന്നാലേ നടന്നിട്ടില്ലാ എന്നതും, പ്രേമത്തിൽ ഇവൾ വീണിട്ടില്ലാ എന്നതും ഒട്ടും വിശ്വാസയോഗ്യമല്ല. എന്നാൽ ആ വിഷയത്തിലേയ്ക്ക് എപ്പോഴെങ്കിലും സമീപിക്കാൻ ശ്രമിച്ചാൽ ജ്വാല തന്ത്രപരമായി അതിൽ നിന്നും ഒഴിഞ്ഞുമാറുന്നതായി എനിക്ക് തോന്നി.

പ്രേമിക്കുന്നതോ, ശാരീരീകബന്ധത്തിൽ ഏർപ്പെടുന്നതോ പോലും തെറ്റാണ് എന്ന്‌ പറയാൻ സാധിക്കില്ല. അതെല്ലാം ഒരു മനുഷ്യജൻമത്തിൽ പ്രകൃതി നമ്മുക്ക് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളല്ലേ? എന്തിന്റെയെങ്കിലും പേരിൽ അതെല്ലാം നിഷേധിച്ച് – ഒരു ചെറിയ പനിവന്നാൽ തീർന്നു നമ്മുടെയൊക്കെ ജീവിതം. അതിനാൽ മാനസീകവും, ശാരീരീകവുമായ സുഖം അനുഭവിക്കുന്നത് തെറ്റാകുന്നതെങ്ങിനെ? വിവാഹം കഴിച്ചുകഴിഞ്ഞ് പങ്കാളിക്ക് ബുദ്ധിമുട്ടുള്ളതാണെങ്കിൽ പൊസസ്സീവ്നെസ് അനുവദിച്ച് കൊടുക്കുകയാണ് വേണ്ടത്. അതായത് മറ്റ് ബന്ധങ്ങളിലേയ്ക്ക് പോകരുത്.