” നീ എഴുന്നേൽക്ക്,… നിന്റെ ബാഗും കൂടി എടുത്തോ.. എന്നിട്ട് വാ.. ”
ഇത്രയും പറഞ്ഞു ശോഭന നടന്നു.
ജോമോൻ ബാഗും എടുത്തുകൊണ്ടു ശോഭനയെ അനുഗമിച്ചു.
അവർ പോയത് സ്റ്റാഫ് ബാത്‌റൂമിന്റെ ഇടനാഴിയിലേക്കാണ്..
ചുമരിലുള്ള ചിത്രത്തിലേക്കു ചൂണ്ടികൊണ്ട് ശോഭന പറഞ്ഞു.
” മായ്ക്ക് ”
” ഞാൻ.. എങ്ങനെ..? ”
ജോമോൻ വിക്കി.
” നിന്റെ പുസ്തകം എടുക്ക്, എന്നിട്ട് പേപ്പർ കീറി നനച്ചിട്ട് മായ്ക്ക് ”
ശോഭന കാലുകൾ തുടർച്ചയായി നിലത്തു തട്ടിക്കൊണ്ടിരുന്നു.
ജോമോൻ പുസ്തകം കീറി, സിങ്കിൽ മുക്കി ചുമരിലുള്ള ചിത്രം മായ്ക്കാൻ തുടങ്ങി..
ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചിത്രം മുഴുവനും മാഞ്ഞു.
” ബാഗ് എടുത്തോ.. എന്നിട്ട് സ്റ്റാഫ്റൂമിലേക്ക് നടക്ക് ”
ശോഭന മുൻപിൽ നടന്നു, ജോമോൻ ബാഗും ചുമന്നു തലയും താഴ്ത്തി പിന്നാലെ.
സ്റ്റാഫ് റൂമിലെ മര കസേരയിൽ വിരിഞ്ഞിരുന്നപ്പോൾ ശോഭനക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.
‘ താൻ കൃത്യമായി ഒരു പ്രശ്നം പരിഹരിച്ചിരിക്കുന്നു ‘
” ആ ബാഗ് ഈ മേശപ്പുറത്തു വയ്ക്ക്, എന്നിട്ട് നീയങ്ങോട്ട് മാറിനിൽക്ക് ”
ശോഭന ആക്ഞാപിച്ചു.
ജോമോൻ പറഞ്ഞതനുസരിച്ചു.
ബാഗ് പരിശോധനക്കിടയിൽ ശോഭയുടെ കയ്യിൽ ഒരു സാധനം തടഞ്ഞു. ഒരു മൊബൈൽ ഫോൺ.
സ്വിച്ച് off ചെയ്തിരിക്കയാണ്, ശോഭന അത് സ്വിച്ച് ഓൺ ആക്കി, ശബ്ദം കേട്ട് അത്രയും നേരം തല താഴ്ത്തി നിന്ന ജോമോൻ പേടിയോടെ തല ഉയർത്തി നോക്കി.
” പാസ്സ്‌വേർഡ് എന്താടാ.. “
