” 765684″
ജോമോൻ തല താഴ്ത്തികൊണ്ട് തന്നെ പറഞ്ഞു.
” നിനക്ക് ഇത് ഇനി വേണമെങ്കിൽ നീ പോയി നിന്റെ അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടു വാ, അവരും കൂടി അറിയട്ടെ മോന്റെ തനി കൊണം ”
” ടീച്ചറെ പ്ലീസ് ”
ജോമോൻ കൈ കൂപ്പി
” ഈ ഒരു തവണത്തേക്ക്, ഇനി ഞാൻ ചെയ്യില്ല ”
“ബാഗും എടുത്തോണ്ട് പോടാ ”
ശോഭന മൊബൈൽ മേശവലിപ്പിൽ വച്ചു. ശക്തിയായി അടച്ചു .
ബാഗും എടുത്ത് തലയും താഴ്ത്തി ജോമോൻ നടന്നു.
———————————————————–
ടീവിയിൽ ഏതോ ഒരു പരസ്യവും കണ്ടുകൊണ്ടിരിക്കുകയാണ് രാഹുൽ ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുന്നുണ്ട്, ചേച്ചി കുളിക്കാൻ പോയിരിക്കുകയാണ് രാഹുൽ കസേരയിൽനിന്നും എഴുന്നേറ്റു. ശരിക്കും ഒന്ന് നിവർന്നു നിന്നു.
‘ ചേച്ചി ഇപ്പോൾ തന്നെ കുളിക്കാൻ കേറിയിട്ടേ ഒള്ളൂ.. ഇത് തന്നെ പറ്റിയ സമയം ‘
രാഹുൽ വേഗം ടെറസിലേക് ഓടി, അധികം ശബ്ദമുണ്ടാക്കാതെ പടികൾ കയറി, മുകളിലെത്തിയപ്പോൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന സിഗററ്റും ലൈറ്റ്റും പുറത്തേക്കെടുത്തു ആഞ്ഞൊരു പുക വിട്ടു.
കുറച്ചു നേരം കണ്ണടച്ചു നിന്നു.
‘ അന്ന് ആക്‌സിഡന്റ് ആയതിനു ശേഷം, ഒരുപാടു നാൾ കിടക്കയിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നു അന്ന് ഒരുപാടു ബുദ്ധിമുട്ടുകളും ഓർമ്മക്കുറവുകളും ഉണ്ടായിരുന്നു, എന്നാൽ അതെല്ലാം എന്നോ മാറിക്കഴിഞ്ഞു.
പക്ഷെ ഇന്നിങ്ങനെ ഒരു നാടകം കളിക്കുന്നത് എന്തിനാണെന്ന് പോലും എനിക്കറിയില്ല, ഒരു പക്ഷെ അമ്മയും ചേച്ചിയും എനിക്ക് തരുന്ന പരിചരണം ഞാൻ ശരിക്കും ആസ്വദിക്കുകയാണ്.
