” ഉണ്ണീ അമ്മ പോയിട്ട് വരാട്ടോ, ചേച്ചി പറയുന്നത് കേട്ടോളൂ. ”
രാഹുലിന്റെ നെറ്റിയിൽ ഒരു ഉമ്മ വച്ചു, ശോഭ പുറത്തേക്കോടി.
ഓട്ടത്തിനിടയിൽ സൈഡിലുള്ള കണ്ണാടിയിലേക്ക് ഒന്ന് നോട്ടമെറിഞ്ഞു.
പതിവ് പോലെ സുന്ദരി ആയിട്ടുണ്ട് എന്നുറപ്പു വരുത്തി.
വാതിൽ അടച്ചു ഗേറ്റിന്റെ തഴുതും ഇട്ടു ശോഭ ബസ്റ്റോപ്പിലേക്ക് വേഗം നടന്നു.
എഴെമുക്കാലിന്റെ ബസ് കിട്ടിയാലേ സ്കൂളിൽ ബെൽ അടിക്കുമ്പോഴേക്കും അങ്ങെത്തുകയൊള്ളു.
ശോഭന നടത്തതിന്റെ വേഗത കൂട്ടി.
ശോഭനയും ഭർത്താവ് സുകുമാരനും ഈ നഗരത്തിൽ വന്നിട്ട് അധികം നാളായിട്ടില്ല.
Govt സ്കൂളിൽ ഹിന്ദി ടീച്ചർ ആയ ശോഭനക്ക് ഒരു ട്രാൻസ്ഫർ കാരണമാണ് ഇവിടെ വരേണ്ടി വന്നത്.
ഭർത്താവ് സുകുമാരൻ ഒരു ലോറി ഡ്രൈവർ ആണ്..
ഭാര്യക്ക് govt ജോലിയാണെന്നു വച്ചു യാതൊരു തരത്തിലുള്ള ഈഗോ പ്രശ്നങ്ങളൊന്നും അവർ തമ്മിലില്ല. മൂത്ത മകൾ രമ്യ ഉപരി വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു.. അമ്മയുടെ പാത തന്നെയാണ് അവൾ സ്വീകരിച്ചിരിക്കുന്നതും.. പക്ഷെ റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലിയൊന്നും ഇതുവരെ ശരിയായിട്ടില്ല.
ഇളയ മകൻ രാഹുൽ. അവനാണ് ആ കുടുംബത്തിന്റെ ആകെ ഒരു സങ്കടം. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്തിയായിരുന്നു രാഹുൽ, പഠിക്കാൻ മിടുക്കൻ, നാട്ടുകാരോടും വീട്ടുകാരോടും വളരെ സൗമ്യമായിട്ടുള്ള പെരുമാറ്റം, കോളേജിൽ എല്ലാവർക്കും പ്രിയപെട്ടവൻ.
പക്ഷെ അതെല്ലാം തകിടം മറിയാൻ ഒട്ടും താമസിച്ചില്ല.
കോളേജ് ഫെസ്റ്റിവലിന്റെ അന്ന് കൂട്ടുകാരന്റെ കൂടെ ബൈക്കിൽ പോയതാണ്, എതിരെ വന്ന ഒരു കാറുമായി കൂട്ടിയിടിച്ചു. ബൈക്കിന്റെ പിന്നിൽ ഇരുന്ന രാഹുൽ തെറിച്ചു പോയി.തലയ്ക്കു കാര്യമായ ക്ഷതം ഏറ്റു. ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപേ കൂട്ടുകാരനും മരിച്ചു.ഗുരുതരമായ പരിക്കുകളോടെ ആണെങ്കിലും രാഹുലിനെ ജീവനോടെത്തന്നെ കിട്ടി.
