‘ അരവിന്ദ് ആണ് ‘
“ബിസിയാണോ ”
അവളുടെ മുഖത്തു ഒരു പുഞ്ചിരി വന്നു,
അവളുടെ മൃദുലമായ വിരലുകൾ കീബോര്ഡിൽ അമർന്നു.
” ഏയ്യ് നീ പറ ”
” ഒന്ന് കാണാൻ പറ്റുമോ? ഒരു കോഫി കുടിക്കാം ”
രമ്യയുടെ മുഖം വാടി.
‘ അരവിന്ദ് ഈ അടുത്ത് പരിചയപ്പെട്ട ഒരു സുഹൃത്താണ്, ജോലി തിരക്കി നടക്കുന്നതിനിടയിൽ കണ്ടു മുട്ടിയവൻ, ഒരുപാടു കാര്യങ്ങളിൽ സാമ്യങ്ങൾ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു, പെട്ടന്നൊരു അടുപ്പം രണ്ടുപേർക്കിടയിലും ഉണ്ടായി’
” ഇന്ന് പറ്റില്ലെടാ, വീട്ടിൽ അനിയൻ തനിച്ചേ ഒള്ളൂ, ഞാൻ പറഞ്ഞില്ലേ.. അവന്റെ കാര്യങ്ങളൊക്കെ. ”
” hm സാരമില്ല, പിന്നെയൊരിക്കലാകാം. ”
” bye”
ലാപ്ടോപ് അടച്ചു വക്കുമ്പോൾ രമ്യയുടെ മുഖത്തു എന്തെന്നില്ലാത്ത ഒരു സങ്കടം നിഴലിച്ചു..
അരവിന്ദ് ഒരു നല്ല സുഹൃത്താണ്..പക്ഷെ അതിലുമുപരി എന്തൊക്കെയോ അവൾ അവനിൽ കാണുന്നുണ്ട്. ചെറുപ്പത്തിലെല്ലാം പഠിപ്പ് എന്ന ഒറ്റ വിചാരത്തോടെ നടന്നു, ഒരു നല്ല സുഹൃത്ത് വലയം പോലുമില്ല.
ഇത്രയും കാലത്തിനു ശേഷം ഇപ്പോഴാണ് മറ്റൊരു പുരുഷനുമായി സൗഹൃദം സ്ഥാപിക്കുന്നത്.
‘വയസ്സ് 30 ആയി ഒരു പുരുഷന്റെ സാമീപ്യം എനിക്കും വേണ്ടേ?’
രമ്യ മനസ്സിൽ ആലോചിച്ചു.
ഉടൻ തന്നെ ലാപ്ടോപ് തുറന്നു..
” ടാ നീ എവിടെയാ ”
അപ്പോൾ തന്നെ റിപ്ലൈയും വന്നു
” ഞാൻ ഇവിടെ ജംഗ്ഷനിൽ ഉണ്ട് ”
” ഞാൻ വരാം പക്ഷെ ഒരുപാടു നേരം എനിക്കിരിക്കാൻ പറ്റില്ല, എന്നെ വേഗം വിടണം ”
” അതിനെന്താ..ഞാനിവിടെ കഫെയിൽ ഉണ്ട്. സീറ്റ് ഞാൻ പിടിച്ചോളാം “
