രമ്യ ചിരിച്ചു.
അവൾ ലാപ്ടോപ് മടക്കിവച്ചു ബെഡ്റൂമിലേക്ക് ഓടി..
ഇട്ടിരുന്ന ചുരിദാർ ഊരി ബെഡിൽ ഇട്ടു. അലമാരിയിൽനിന്നും ഒരു ഒലിവ് ഗ്രീൻ ചുരിദാർ എടുത്തിട്ടു.
അരവിന്ദ് ഒരുപാടു compliments തന്നിട്ടുള്ള ഡ്രസ്സ് ആണ്.
ഇളം റോസ് ലിപ്സ്റ്റിക്ക് ചെറുതായിട്ട്.
മുടി ഒറ്റയായി പിന്നി മുൻപിലേക്കും ഇട്ടു.
കണ്ണാടിയിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
” ഇത് അവനു ഇഷ്ടമാകും ”
അവൾ പുഞ്ചിരിച്ചുകൊണ്ട് ഹാളിലേക്ക് വന്നു.
രാഹുൽ ടീവിയിൽ തന്നെ നോക്കികൊണ്ടിരിക്കുന്നു.
വച്ചു കൊടുത്തിരുന്ന സിനിമ കഴിഞ്ഞു വേറെ പരസ്യങ്ങൾ ആണ് കാണുന്നത്.
രമ്യ ചിരിച്ചുകൊണ്ട് റിമോട്ട് വാങ്ങി.
” സിനിമ കഴിഞ്ഞത് കണ്ടില്ലേ ഉണ്ണീ.. ഞാൻ വേറെ സിനിമ വച്ചു തരാട്ടോ.. ”
തൊട്ടടുത്ത ചാനലിൽ ഒരു ഇംഗ്ലീഷ് സിനിമ തുടങ്ങുന്നു.
” ഉണ്ണി ഇതും കണ്ടിരിക്ക്, ചേച്ചി ഒന്ന് പുറത്തു പോയിട്ട് ഇപ്പൊ വരാട്ടോ. എങ്ങോട്ടും പോകരുത് ”
എന്നും പറഞ്ഞു റിമോട്ടും രാഹുലിന്റെ കയ്യിൽ കൊടുത്ത് രമ്യ പുറത്തിറങ്ങി.
ബസിനു വേണ്ടി നോക്കിയാൽ സമയത്ത് എത്തില്ല.. ഒരു uber ബുക്ക് ചെയ്യാം..
നിമിഷനേരം കൊണ്ട് വണ്ടിയയെത്തി.
അഞ്ചുമിനിട്ടുകൊണ്ട് കാർ കാഫെയുടെ മുൻപിൽ നിന്നു.
“Thanks.”
രമ്യ പുഞ്ചിരിച്ചുകൊണ്ടിറങ്ങി.
കഫെയുടെ അകത്തു ഒരു മൂലക്കൽ അരവിന്ദ് ഇരിക്കുന്നുണ്ടായിരുന്നു.
അവളെ കണ്ടതും അവന്റെ മുഖം തെളിഞ്ഞു.
അവൾ ദൃതിയിൽ നടന്നു അവനു അഭിമുഖമായി വന്നിരുന്നു.
” പെട്ടെന്നെത്തിയല്ലോ “
