” ഞാനൊരു uber വിളിച്ചു. അല്ലാതെ എങ്ങനെ എത്താനാ.. ”
അവൾ ചിരിച്ചു, അവനും ചിരിച്ചു.. കുറച്ചു നേരത്തെ മൗനം.
“എന്നെ എന്തിനാ വിളിച്ചേ??”
കോഫി ഇളക്കുന്നതിനിടയിൽ രമ്യ ചോദിച്ചു.
” തന്നെ ഒന്ന് കാണണമെന്ന് തോന്നി ”
ദേഹത്തിലുള്ള രക്തം മുഴുവൻ രമ്യയുടെ കവിളിൽ തളം കെട്ടി.
വന്ന പുഞ്ചിരി മറച്ചു പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.
” ഇത്രക്കും കോൺഫിഡൻസ് ഇന്റർവ്യൂയിൽ കാണിച്ചിരുന്നെങ്കിൽ എന്നെ ജോലി ശരിയായേനെ ”
” തന്റെ അടുത്തുള്ള കോഫിഡൻസിന്റെ അത്രയും എനിക്ക് മറ്റാരോടും തോന്നിയിട്ടില്ല ”
അരവിന്ദിന്റെ ആ വാക്കുകൾ രമ്യയുടെ നെഞ്ചിലാണ് തറച്ചത്.
ഒരു പുരുഷനും അവളോട് അങ്ങനെ സംസാരിച്ചിട്ടില്ല.
ഒന്നും പറയാനാകാതെ കുറച്ചു നേരം അവൾ അവന്റെ കണ്ണിൽ നോക്കി.
” ഞാൻ ഇറങ്ങുവാ ”
അവൾ എങ്ങനെയോ പറഞ്ഞവസാനിപ്പിച്ചു.
” ഇത്രപെട്ടെന്നോ, കുറച്ചു നേരം കൂടി ഇരിക്കൂ.. കോഫി പോലും മുഴുവൻ കുടിച്ചില്ലല്ലോ? ”
” ഏയ് പോണം ഉണ്ണി ഒറ്റക്കാണ് അവിടെ ”
” ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ, പോകുന്നെ ”
രമ്യ അവളുടെ കൈ എടുത്ത് അവന്റെ കയ്യുടെ മുകളിൽ വച്ചു.
” അല്ല. ”
ചിരിച്ചുകൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി.
വീട്ടിൽ വന്നു കയറിയപ്പോൾ രാഹുൽ അവിടെ തന്നെ ഇരിക്കുന്നുണ്ട്.പക്ഷെ ടീവിയിൽ നോക്കിയ രമ്യ ഞെട്ടി.
വച്ചു കൊടുത്ത ഇംഗ്ലീഷ് സിനിമയിൽ ഏതോ സെക്സ് സീൻ ആണ് നടക്കുന്നത് ഉണ്ണി അതിൽ തന്നെ നോക്കിക്കൊണ്ട് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇരിക്കുന്നു.
