” ഉപ്പ എന്തെ ഉമ്മ ” ഞാൻ ചോദിച്ചു…
” ഉറങ്ങുവാ.. വിളിക്കണ്ട മരുന്ന് കഴിഞ്ഞ് ക്ഷീണിച്ചു ഉറങ്ങുവാ… ” ഉമ്മ പറഞ്ഞു.. എന്നിട്ട് ഉമ്മ എന്നെ ഉപ്പ കിടക്കണേ റൂമിലേക്ക് കൊണ്ട് പോയി..
ഞാൻ പോയപ്പോ ഉണ്ടായിരുന്ന പോലെ അല്ല ഉപ്പ ഇപ്പൊ.. അങ്ങ് വല്ലാണ്ടായി..
” നീ പോയെ പിന്നെ എല്ലാം വെറുതെ ആയിരുന്നു… നിന്നെ അത്രക്ക് ഇഷ്ടം ആയിരുന്നു… ഉപ്പാടെ ബിസിനസ് നീ നോക്കണ്ടാർന്ന് നിനക്ക് ഇവിടെ ഒരു ജോലി നോക്കാമായിരുന്നു… നീ പോയെ പിന്നെ വല്യ സന്ദോഷം ഒന്നും നിന്റെ ഉപ്പാക്ക് ഇല്ലാരുന്നു.. ” അത് പറയുമ്പോ ഉമ്മാടെ കണ്ണ് നിറയുന്നുണ്ടായിരുന്നു… അപ്പോഴേക്ക് ജുനു അവിടേക്ക് വന്നു…
” വന്നു കേറിയപ്പോഴേ നിങ്ങൾ ഇക്കാനെ വേഷമിപ്പിക്കാൻ തുടങ്ങിയ.. ഉമ്മ പോയി ഇക്കാക്ക് എന്തേലും കഴിക്കാൻ എടുക്ക് ” എന്ന് പറഞ്ഞു അവൻ ഉമ്മയെ വിളിച്ചോണ്ട് പോയി.. ഞാൻ ഉപ്പാടെ അടുത്ത തന്നെ ബെഡ്ഡിൽ ചാരി ഇരുന്നു…പതിയെ കണ്ണ് അടച്ചു… ഞാൻ കാരണം ഇവർക്ക് എല്ലാം വിഷമം ആയി കാണും എന്ന് ആലോചിച്ച എന്റെ കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു..കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞാൻ അവിടെ നിന്ന് എഴുനേറ്റു.. നടക്കാൻ തുടങ്ങിയപ്പോൾ ഉപ്പ എന്റെ കയ്യിൽ കയറി പിടിച്ചു…
” മോനെ നീ എപ്പോഴാ വന്നേ.. നീ വരുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ലാലോ
” ഉപ്പ സന്ദോഷത്തോടെ ചോദിച്ചു
“ഷാജിത.. ഷാജിതാ. ഇങ്ങ് വന്നേ നീ ” ഉപ്പ ഉമ്മയെ വിളിച്ചു.. ഉമ്മ അവിടേക്ക് വന്നു..
“എന്തിനാ മനുഷ്യ ഈ കൂവി വിളിക്കണേ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ ” ചെയ്തോണ്ട് ഇരുന്ന പണി പകുതി വെച്ച് നിർത്തി വരേണ്ടി വന്ന ദേഷ്യത്തിൽ ഉമ്മ പറഞ്ഞു..
“നീ എന്തെ ഇവൻ വരുന്ന കാര്യം എന്നോട് പറയാഞ്ഞേ ” ഉപ്പ ചോദിച്ചു..
” നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ” ഉമ്മ ഉപ്പാനെ നോക്കി കൊക്രി കട്ടി
❤️♥️
കൊള്ളാം. തുടരുക ?
ആരതി അഭി ❤️ അതിന്റെ അടുത്ത ഭാഗങ്ങൾ വേഗം തരണേ എന്നിട്ട് മതി സുലൈഖ
നന്നായിട്ടുണ്ട് ? കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി ❤️ ഇഷ്ട്ടപെട്ടു
തിരിച്ചു വന്നതിൽ വളരെ സന്തോഷം. കഴിഞ്ഞ കഥപോലെ തന്നെ ഇതും ഒരു ബ്ലോക്ക് ബസ്റ്റർ ആവട്ടെ എന്ന് ആശംസിക്കുന്നു. തുടക്കം വളരെ നന്നായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
????
ഇനി ഇളയ പെണ്ണിന്റെ കല്യാണം നടക്കാൻ വേണ്ടി മൂത്ത രണ്ട് പെണ്ണുങ്ങളെയും അവൻ കല്യാണം കഴിക്കുമോ ?
തുടക്കം നന്നായിട്ടുണ്ട്. പകുതി വെച്ച് നിർത്താതെ തുടരുക. Waiting for the next part