സുലൈഖ [ചുള്ളൻ ചെക്കൻ] 190

 

അപ്പോഴേക്കും ഉപ്പ അടുക്കളയിലേക്ക് കയറി വന്നു

 

” എന്താണ് ഉമ്മയും മോനും കൂടെ ഇവിടെ ഒരു സ്നേഹപ്രകടനം ” ഉപ്പ ചോദിച്ചു

 

” അതെന്ത് മനുഷ്യാ ഞങ്ങൾക്ക് ഇവിടെ സ്നേഹപ്രകടനങ്ങൾ നടത്തിക്കൂടെ” ഉമ്മ ഉപ്പാടെ അടുത്തു ചോദിച്ചു

 

” അയ്യോ നടത്തിക്കോ നടത്തിക്കോ ” ഉപ്പ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു

 

” നിങ്ങളുടെ മോൻ ഇനി ഗൾഫിൽ പോകുന്നില്ല നമ്മുക്ക് വേണ്ടി.. നമ്മളെ നോക്കി ഇവിടെ തന്നെ നിൽക്കുകയാണെന്ന് ” ഉമ്മ ഉപ്പാടെ അടുത്ത് പറഞ്ഞു..

 

” ആഹാ അത് സന്തോഷമുള്ള കാര്യമാണ് എങ്കിൽ മോൻ ഇനി പോകണ്ട ” ഉപ്പ ഉള്ളിൽ സന്ദോഷം ഉണ്ടെങ്കിലും പുറത്ത് പുറത്ത് കാട്ടാതെ പറഞ്ഞു

 

അതും പറഞ്ഞു ഉപ്പ പുറത്തേക്ക് പോയി..

 

” മനസ്സിൽ ഒരുപാട് സന്തോഷമുണ്ട് നിന്റെ ഉപ്പാക്ക്.. അത് പുറത്ത് കാണിക്കാനുള്ള മടി കൊണ്ടാണ് അവിടെ നിക്കാതെ പുറത്തേക്കു പോയത് ” ഉമ്മ പച്ചക്കറി അരിഞ്ഞ് കൊണ്ട് പറഞ്ഞു..

 

” എന്താ ഉമ്മ ഒരു തവണ എന്നോട് ഇത് പറയാതിരുന്നത് പറഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോഴേ തിരികെ വരുമായിരുന്നല്ലോ” ഞാൻ ഉമ്മാനോട് തിരക്കി

 

” പറയണമെന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞു നീ നിന്റെ കാലിൽ നിൽക്കട്ടെ പോയി നിനക്ക് മടുക്കുമ്പോൾ തിരികെ വരട്ടെ എന്ന് നിന്റെ ഉപ്പ പറഞ്ഞു അതുകൊണ്ട് ആണു നിന്നോട് പറയാതെ ഇരുന്നത് ” ഉമ്മ പറഞ്ഞു..

 

അങ്ങനെ ഞങ്ങൾ അവിടെ സംസാരം തുടർന്നുകൊണ്ട് ഇരുന്നപ്പോൾ ഉപ്പ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ ഹാളിലേക്ക് പോയി…

 

” നിനക്കിപ്പോൾ നിസ്കാരം ഒക്കെ ഉണ്ടോ” ഉപ്പ കയ്യിൽ ഇരുന്ന പത്രം നോക്കികൊണ്ട് എന്നോട് ചോദിച്ചു..

 

“ഇടയ്ക്കൊക്കെ ഉണ്ട് ഉപ്പ”ഞാൻ താഴേക്ക് നോക്കി തല തടകിക്കൊണ്ട് ഒരു മടിച്ച ഭാവത്തിൽ പറഞ്ഞു…

 

” ആ ഇനി അഞ്ചുനേരവും പള്ളിയിലേക്ക് വന്നോണം എന്റെ കൂടെ ” ഉപ്പ എന്നോട് കൽപ്പിച്ചു…

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം. തുടരുക ?

  3. ആരതി അഭി ❤️ അതിന്റെ അടുത്ത ഭാഗങ്ങൾ വേഗം തരണേ എന്നിട്ട് മതി സുലൈഖ

  4. നന്നായിട്ടുണ്ട് ? കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി ❤️ ഇഷ്ട്ടപെട്ടു

  5. തിരിച്ചു വന്നതിൽ വളരെ സന്തോഷം. കഴിഞ്ഞ കഥപോലെ തന്നെ ഇതും ഒരു ബ്ലോക്ക് ബസ്റ്റർ ആവട്ടെ എന്ന് ആശംസിക്കുന്നു. തുടക്കം വളരെ നന്നായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  6. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ????

  7. ജാക്കി

    ഇനി ഇളയ പെണ്ണിന്റെ കല്യാണം നടക്കാൻ വേണ്ടി മൂത്ത രണ്ട് പെണ്ണുങ്ങളെയും അവൻ കല്യാണം കഴിക്കുമോ ?

  8. തുടക്കം നന്നായിട്ടുണ്ട്. പകുതി വെച്ച് നിർത്താതെ തുടരുക. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *