“വരാം ഉപ്പ ” ഞാൻ പറഞ്ഞു..
അപ്പോഴേക്കും ഉമ്മ ഫുഡ് എടുത്ത് ടേബിളിൽ വെച്ച്..
“വാ എല്ലാരും കഴിക്കാം ” ഉമ്മ പറഞ്ഞുകൊണ്ട് വെള്ളം എടുക്കാൻ ഉള്ളിലേക്ക് പോയി..
“ജുനു എന്തെ ഉമ്മ.. അവനെ പിന്നെ കണ്ടില്ലല്ലോ ” ഞൻ ഉമ്മാടെ അടുത്ത് ചോദിച്ചു..
“ആ അത് നീ അറിഞ്ഞില്ലല്ലോ.. ഓന് ഒരു കുട്ടി ഇണ്ട്.. കെട്ടുന്ന് ഒക്കെയാ പറയണേ.. ഏത് നേരോം അതിനെ വിളിച്ചോണ്ട് ഇരിക്കലാണ് ഓന്റെ പണി ” ഉമ്മ വെള്ളം എടുത്തോണ്ട് വന്നുക്കൊണ്ട് പറഞ്ഞു…
“എന്ത് ഉമ്മ എന്നെ കുറിച് ഇവിടെ പറയണേ..” ജുനു അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു…
” ആ എന്തേലും അവനെ പറ്റി പറഞ്ഞ ഉടനെ ഇറങ്ങി വരും.. ഒന്നുല്ല മോനെ.. അന്റെ കുട്ടി എന്ത് പറയുന്ന “ഉമ്മ അവനെ കളിയാക്കിക്കോണ്ട് ചോദിച്ചു..
“അങ്ങനെ ഇങ്ങൾ ഇപ്പൊ വിശേഷം അറിയണ്ട.. ഞാൻ കെട്ടിക്കൊണ്ട് വന്നിട്ട് ഇങ്ങൾ വിശേഷം അറിഞ്ഞ മതി..” അവൻ കഴിക്കാനായി ഇരുന്നുകൊണ്ട് പറഞ്ഞു….
“ഞാൻ കെട്ടി പോകുന്നെന്ന് മുന്നേ നീ കെട്ടി പോകുമോ ജുനു ” ഞാനും അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു…
“ഒന്നും പറയാൻ പറ്റൂല്ല.. ഇങ്ങൾക്ക് വേണേൽ നേരത്തെ കെട്ടി പൊക്കോ ഇല്ലേൽ ഞാൻ ആദ്യം കെട്ടും ” അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
ഉപ്പ ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് തന്നെ ഇരുന്നു….
“മതി മതി.. കല്യാണം ഒക്കെ പിന്നെ ഇപ്പൊ കഴിക്കാൻ നോക്ക് “.. ഉമ്മ അത് പറഞ്ഞപ്പോ എല്ലാം ഒതുങ്ങി അങ്ങനെ ഫുഡ് ഒക്കെ കഴിച്ചിട്ട് ഞാൻ ഒന്ന് കിടന്നു.. ളുഹർ സമയം ആയപ്പോ ഉമ്മ വന്നു വിളിച്ചു…
” എഴുനേക്ക് മോനെ അസറെ.. ഉപ്പ വിളിക്കനുണ്ട് നിന്നെ.. പള്ളിയിൽ പോകാൻ.. എഴുനേറ്റ് പോയി കുളിച് പള്ളിയിൽ പോകാൻ നോക്ക് “” അതും പറഞ്ഞു ഉമ്മ എന്നെ കുത്തി പൊക്കി ബാത്‌റൂമിൽ കയറ്റി.. ഞാൻ കുളിച്ചു റെഡി ആയി പുറത്തിറങ്ങി ഉപ്പ എനിക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു..
❤️♥️
കൊള്ളാം. തുടരുക ?
ആരതി അഭി ❤️ അതിന്റെ അടുത്ത ഭാഗങ്ങൾ വേഗം തരണേ എന്നിട്ട് മതി സുലൈഖ
നന്നായിട്ടുണ്ട് ? കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി ❤️ ഇഷ്ട്ടപെട്ടു
തിരിച്ചു വന്നതിൽ വളരെ സന്തോഷം. കഴിഞ്ഞ കഥപോലെ തന്നെ ഇതും ഒരു ബ്ലോക്ക് ബസ്റ്റർ ആവട്ടെ എന്ന് ആശംസിക്കുന്നു. തുടക്കം വളരെ നന്നായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
????
ഇനി ഇളയ പെണ്ണിന്റെ കല്യാണം നടക്കാൻ വേണ്ടി മൂത്ത രണ്ട് പെണ്ണുങ്ങളെയും അവൻ കല്യാണം കഴിക്കുമോ ?
തുടക്കം നന്നായിട്ടുണ്ട്. പകുതി വെച്ച് നിർത്താതെ തുടരുക. Waiting for the next part