ഞാൻ ഒന്നും മിണ്ടിയില്ല
“നീ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി ” എന്ന് പറഞ്ഞു ഉപ്പ എഴുനേറ്റ് നടന്നു…
ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു അവിടെ ഇരുന്നു..
“ഉപ്പ വാ നമുക്ക് വീട്ടിൽ പോകാം” കുറച്ചു നേരം ആലോചിച്ച ശേഷം ഉമ്മയോടും കൂടെ അഭിപ്രായം തേടാം എന്ന് കരുതി ഉപ്പാനോട് പറഞ്ഞു..
ഞങ്ങൾ നേരെ വീട്ടിലെത്തിയ ഫുഡ് കഴിഞ്ഞ് ഹാളിൽ ഇരുന്നു അതിനെപ്പറ്റി ആലോചിക്കുകയായിരുന്നു ഞാൻ
“ടാ ചെറുക്കാ.. എത്ര നേരം ആയി ഞാൻ ഇവിടെ വന്നു ഇരിക്കാൻ തുടങ്ങിയിട്ട്.. നീ എന്ത് ആലോചിച്ച ഇരിക്കുന്നെ ”
ഉമ്മാടെ സൗണ്ട് ആണു എന്നെ ആലോചനയിൽ നിന്ന് പുറത്ത് കൊണ്ട് വന്നേ..
ഞാൻ ഉമ്മാനെ ഒന്ന് നോക്കി
ഉമ്മ എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു..
“ഉമ്മാ… ഉപ്പ എനിക്ക് ഒരു കല്യാണ ആലോചനയുമായി വന്നിട്ടുണ്ട്.. ഉപ്പാന്റെ ഏതോ ഫ്രണ്ടിന്റെ മോൾ ആണെന്ന്.. ഉപ്പ അവർക്ക് വാക്ക് കൊടുത്തേക്ക്.. ഞാൻ എന്താ ചെയ്യണ്ടേ ഉമ്മാടെ അഭിപ്രായം എന്താ ” ഞാൻ ഉമ്മാടെ സൈഡിലേക്ക് തിരിഞ്ഞ് ഇരുന്നുകൊണ്ട് ഉമ്മാടെ ഒരു കൈ എന്റെ രണ്ട് കയ്യിടെയും ഇടയിൽ വെച്ച് അമർത്തികൊണ്ട് ചോദിച്ചു…
“ഉപ്പ അത് എന്നോട് പറഞ്ഞിരുന്നു അവര് പാവങ്ങൾ ആണു മോനെ..ആ മൂത്ത കുട്ടി നിനക്ക് നല്ലതുപോലെ ചേരും.. ഓൾ ഇബാദത് ഒക്കെ ഉള്ള കുട്ടിയ… നിനക്ക് ഇഷ്ടമല്ലേൽ നോക്കണ്ട….” ഉമ്മാ മറ്റേ കൈ കൊണ്ട് എന്റെ കൈ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു…
“ഇഷ്ടക്കുറവ് ഒന്നും ഇല്ലുമ്മ നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആയില്ലേ.. നിങ്ങൾ ഒക്കെ ഇങ്ങനെ പറയുമ്പോ.. നല്ല കുട്ടി ആകുമല്ലോ അല്ലാത്ത ഒന്നിനെ നിങ്ങൾ എനിക്ക് കണ്ടുപിടിച്ചു വെക്കില്ലല്ലോ “…
ഞാൻ ഉമ്മാടെ അടുത്ത പറഞ്ഞു…
“എങ്കിൽ നീ ഒന്ന് ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുക്ക്…””
അങ്ങനെ സമയം കടന്ന് പോയി അസർ (വൈകുന്നേരം ഉള്ള നിസ്കാരം ) കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഒന്ന് പോയി വരാമെന്ന് കരുതി പഴയ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് അവരെ ഒന്ന് കാണാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങി.. അപ്പോഴും എന്റെ മനസ്സിൽ ഉപ്പ പറഞ്ഞ കല്യാണ കാര്യം തന്നെ ആണു.. എന്തോ പെട്ടന്ന് ഒരു വണ്ടി മുൻപിലേക്ക് വന്നു ആ വണ്ടി ബ്രേക്ക് പിടിച്ചു ഞാനും പിടിച്ചു പക്ഷെ പെട്ടന്ന് ഉള്ള ബ്രേക്കിൽ എന്റെ കണ്ട്രോൾ പോയി വണ്ടി താഴെ വീണു ഞാനും…
❤️♥️
കൊള്ളാം. തുടരുക ?
ആരതി അഭി ❤️ അതിന്റെ അടുത്ത ഭാഗങ്ങൾ വേഗം തരണേ എന്നിട്ട് മതി സുലൈഖ
നന്നായിട്ടുണ്ട് ? കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി ❤️ ഇഷ്ട്ടപെട്ടു
തിരിച്ചു വന്നതിൽ വളരെ സന്തോഷം. കഴിഞ്ഞ കഥപോലെ തന്നെ ഇതും ഒരു ബ്ലോക്ക് ബസ്റ്റർ ആവട്ടെ എന്ന് ആശംസിക്കുന്നു. തുടക്കം വളരെ നന്നായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
????
ഇനി ഇളയ പെണ്ണിന്റെ കല്യാണം നടക്കാൻ വേണ്ടി മൂത്ത രണ്ട് പെണ്ണുങ്ങളെയും അവൻ കല്യാണം കഴിക്കുമോ ?
തുടക്കം നന്നായിട്ടുണ്ട്. പകുതി വെച്ച് നിർത്താതെ തുടരുക. Waiting for the next part