ഞാൻ നേരെ ജുനുന്റെ അടുത്തേക്ക് പോയി.. അവൻ അന്നേൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്…
“ഏത് നേരവും ഇതേ ഉള്ളൂല്ലോ.. ഓൾക്ക് വേറെ പണി ഒന്നുമില്ലേ ” ഞാൻ ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു…
“ശ് മിണ്ടല്ലേ ” എന്ന് അവന്റെ ശബ്ദം പുറത്ത് വരാത്ത രീതിയിൽ പറഞ്ഞു…
“നീ വിഷമിക്കണ്ട ഇരിക്കു.. ഇപ്പൊ ഒന്നും പറ്റിയില്ലല്ലോ.. എന്തേലും ആകുവാണേൽ നമക്ക് നോക്കാം ഞാൻ അല്ലെ പറയുന്നേ.. ഇക്ക വന്നു നിക്കുന്നു. ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം ” എന്ന് പറഞ്ഞു അവൻ ഫോൺ മാറ്റി വച്ചു…
“ഞാൻ വന്നത് ഒരു ബുദ്ധിമുട്ട് ആയി അല്ലെ ” ഞാൻ ബെഡ്ഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു…
“ഏഹ് അതൊന്നും ഇല്ല.. സാധാരണ രാത്രി വിളിക്കുന്നതല്ലേ.. ഇതിപ്പോ എന്തോ അവളുടെ ഇത്താക്ക് എന്തോ ആക്‌സിഡന്റ്… അത് പറഞ്ഞു പേടി ആണെന്ന് പറഞ്ഞു വിളിച്ചതാണ്..” അവൻ പറഞ്ഞു…
“ഞാൻ ഒരു തീരുമാനം എടുക്കാൻ പറ്റാതെ നിക്കുകയാണ്.. അതിനെ പറ്റി നിന്നോട് ഒന്ന് ചോദിക്കാനാണ് ഞാൻ വന്നത് ” ഞാൻ അവനോട് പറഞ്ഞു.
“അതിനെന്താ ചോദിക്ക് ”
“ഞാൻ ഇന്ന് വൈകുന്നേരം പുറത്തേക്ക് പോയില്ലേ.. ഉപ്പ ഒരു പ്രൊപോസൽ കൊണ്ട് വന്നതിനു എന്ത് റിപ്ലൈ കൊടുക്കും എന്ന് ആലോചിച്ച പോകുകയായിരുന്നു.. ഞാൻ പെട്ടന്ന് ശ്രെദ്ധ വിട്ട് പോയി റോങ്ങ് കേറി ഒരു വണ്ടിടെ ഫ്രണ്ടിലേക്ക് പോയി.. അവർ ഹോൺ അടിച്ചപ്പോ ആണ് ഞാൻ ശ്രദ്ധിച്ചത് പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോ വണ്ടി കണ്ട്രോൾ പോയി താഴെ വീണു.. ആ വണ്ടി ഓടിച്ചത് ഒരു കുട്ടി അർന്നു.. അവളെ കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ഒരു ഫീൽ.. എന്താ ചെയ്യണ്ടേ എന്ന് അറിയില്ല.. നീ എന്തേലും പറഞ്ഞു താ ” ഞാൻ അവനോട് സഹായം ചോദിച്ചു…
“കുട്ടി എവിടെ ഉള്ളതാ പേര് എന്താണ് ” അവൻ എന്നോട് ചോദിച്ചു..
“അതിനെ കുറിച്ചൊന്നും എന്നിക്ക് ഒരു അറിവും ഇല്ല.. ഉപ്പാടെ ഇങ്ങനെ ഒരു പ്രശ്നം ഉള്ളപ്പോ ഞാൻ ഓളെ എങ്ങനെ ഇഷ്ടപെടും.. പക്ഷെ മനസ് ഇഷ്ടപ്പെടാതെ ഇരിക്കാൻ സമ്മതിക്കുന്നുമില്ല…ഞാൻ എന്ത് ചെയ്യും.” ഞാൻ അവനോട് ചോദിച്ചു..
Bro next part entha idathe
♥️❤️♥️❤️
ഇതിന്റെ അടുത്ത പാർട്ട് വന്നില്ലല്ലോ
?
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Please continue broo
??
ഇതുപോലുള്ള കഥകളാകുമ്പോൾ കുറച്ചുകൂടി ദീർഘമായി എഴുതാം. തുടർഭാഗത്തിനായി വെയ്റ്റിംഗ്.
നല്ലൊരു കഥ ഇങ്ങനെ മുറിച്ചു മുറിച്ചു ഇട്ട് ഭംഗി കളയാതെ ഒരുമിച്ച് ഒരു പാർട്ടായോ , ഇല്ലെങ്കിൽ രണ്ടോ , മൂന്നോ വലിയ ഭാഗങ്ങളായി ഇട്ട് തീർക്കാൻ ശ്രമിക്കൂ ….
അതാകും അല്ലെ നല്ലത്… Thanks bro
ഇഷ്ടമായി.pages കൂട്ടണം
കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വേഗം തരണേ… പിന്നെ പേജ് കൂട്ടിയെഴുതുക… അവരുടെ പ്രണയം പടരട്ടെ… ❤️❤️❤️❤️
പേജ് കൂട്ടണം. സംഗതി വളരെ നന്നായിട്ടുണ്ട്
Super ???
ചുള്ളൻ broo. Story അടിപൊളി യാണ് ഒരു രക്ഷയും ഇല്ല. പക്ഷെ പേജ് കുറച്ചു കുറവാണ് അല്ലേ flow കിട്ടുന്നില്ല അതാ. പേജ് കുറച്ചു കൂട്ടി ഇടാൻ ശ്രേമിക്കണെ
പാർട്ട് വരുമോ ബ്രോ…?