“നമ്മക്ക് നോക്കാം.. ആദ്യം ഈ കുട്ടിനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് തീരുമാനിക്കാം ” അവൻ എന്നോട് പറഞ്ഞു ഞാൻ അത് അനുസരിച്ചു..
“അപ്പൊ അങ്ങനെ തന്നെ ചെയ്യാം അല്ലേ ” ഞാൻ അവനോട് ചോദിച്ചു..
“ആ ” അവൻ പറഞ്ഞു
” എങ്കിൽ നീ ഓളെ വിളിച്ച സമാധാനിപ്പിക്കു ” എന്നു പറഞ്ഞു ഞാൻ തിരികെ നടന്നു
രാത്രി ആയപ്പോൾ കൈക്കു ചെറിയ വേദന തുടങ്ങി.. അത് കാര്യം ആക്കാതെ ഞാൻ കയറി കിടന്നു
.>
അങ്ങനെ ആ ദിവസം കടന്നു പോയി.. രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ട് കൈ അനക്കാൻ വയ്യ…ഉമ്മയോട് വീണ കാര്യം പറഞ്ഞിരുന്നു പക്ഷെ ഞാൻ തനിയെ വീണതാണ് എന്നാണ് പറഞ്ഞത്..ഇന്നലെ വീഴുമ്പോൾ കൈ കുത്തി ആണ് വീണത് അതിന്റെ ആകും.. വെച്ച് താമസിപ്പിക്കാതെ ഞാൻ ജുനുനെ വിളിച്ചു നേരെ ഹോസ്പിറ്റലിൽ പോയി.. X ray എടുത്ത് നോക്കി കൈക്കു ചെറിയ പൊട്ടൽ ഇണ്ട്.. പ്ലാസ്റ്റർ ഇടനായി ഞങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് പോയി.. ആ റൂമിൽ അപ്പോൾ ആരും ഉണ്ടായിരുന്നില്ല.. ഞാൻ അവിടെ കുറച്ചു നേരം ഇരുന്നു….അപ്പോൾ രണ്ട് പേരുടെ സംസാരം കേൾക്കുന്നു ഞാൻ ഡോറിന്റെ ഭാഗത്തേക്ക് നോക്കി.. ആദ്യം ഒരാൾ തിരിഞ്ഞു നോക്കി സംസാരിച്ചുകൊണ്ട് വന്നു.. പുറകെ വന്ന ആളെ കണ്ട് ഞാൻ വീണ്ടും ഹാപ്പി ആയി അത് ഇന്നലെ കണ്ട ആ പെണ്ണ് തന്നെ ആയിരുന്നു..
അവൾ സംസാരത്തിനിടയിൽ എന്നെ ഒന്ന് നോക്കി… വീണ്ടും സംസാരം തുടർന്ന്.. പെട്ടന്ന് എന്നെ മനസിലായി അവളുടെ മുഖം വല്ലാണ്ട് ആയി…
അവൾ എന്റെ അടുത്തേക്ക് ഓടി വന്നു..
“എന്ത് പറ്റി ” അവൾ വേവലാതിയോടെ എന്നോട് ചോദിച്ചു…
“കൈക്കു ചെറിയ പൊട്ടൽ ഇണ്ട്.. ഇന്നലെ വീണപ്പോൾ കൈ കുത്തി ആണ് വീണത് ” ഞാൻ പറഞ്ഞു..
എന്നിട്ട് ഞാൻ ജുനു നെ നോക്കി ഇത് ആണ് അവൾ എന്ന് കണ്ണ് കൊണ്ട് കാണിച്ചു…
Bro next part entha idathe
♥️❤️♥️❤️
ഇതിന്റെ അടുത്ത പാർട്ട് വന്നില്ലല്ലോ
?
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Please continue broo
??
ഇതുപോലുള്ള കഥകളാകുമ്പോൾ കുറച്ചുകൂടി ദീർഘമായി എഴുതാം. തുടർഭാഗത്തിനായി വെയ്റ്റിംഗ്.
നല്ലൊരു കഥ ഇങ്ങനെ മുറിച്ചു മുറിച്ചു ഇട്ട് ഭംഗി കളയാതെ ഒരുമിച്ച് ഒരു പാർട്ടായോ , ഇല്ലെങ്കിൽ രണ്ടോ , മൂന്നോ വലിയ ഭാഗങ്ങളായി ഇട്ട് തീർക്കാൻ ശ്രമിക്കൂ ….
അതാകും അല്ലെ നല്ലത്… Thanks bro
ഇഷ്ടമായി.pages കൂട്ടണം
കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വേഗം തരണേ… പിന്നെ പേജ് കൂട്ടിയെഴുതുക… അവരുടെ പ്രണയം പടരട്ടെ… ❤️❤️❤️❤️
പേജ് കൂട്ടണം. സംഗതി വളരെ നന്നായിട്ടുണ്ട്
Super ???
ചുള്ളൻ broo. Story അടിപൊളി യാണ് ഒരു രക്ഷയും ഇല്ല. പക്ഷെ പേജ് കുറച്ചു കുറവാണ് അല്ലേ flow കിട്ടുന്നില്ല അതാ. പേജ് കുറച്ചു കൂട്ടി ഇടാൻ ശ്രേമിക്കണെ
പാർട്ട് വരുമോ ബ്രോ…?