കുറച്ച് നേരം അവിടെ ഇരുന്നു അവരുടെ കൂടെ സംസാരിച്ചിട്ട്.. ഞാൻ റൂമിലേക്ക് പോയി.. അവൾ തന്നാ ആ ഒരു നമ്പറിലേക്ക് വിളിച്ചു.. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല.. രണ്ട് തവണ കൂടെ വിളിച്ചു എടുക്കുന്നില്ല…ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ റിംഗ് ചെയ്തു.. ഞാൻ എടുത്തു നോക്കി അവളുടെ നമ്പർ ആയിരുന്നു.. ഞാൻ ഒരു നിമിഷം പോലും താമസിപ്പിക്കാതെ കോൾ അറ്റൻഡ് ചെയ്തു…
” ഹലോ ആരാണ് ” അവളുടെ കിളിനാദം പോലുള്ള സൗണ്ട് കൊണ്ട് അവൾ ചോദിച്ചു…
” നമ്പർ തന്നെ വിളിക്കാൻ പറഞ്ഞിട്ട് ആരാണെന്ന് ചോദിക്കുന്നോ?? ” ഞാൻ തമാശ ആയിട്ട് ചോദിച്ചു..
“ഓഹ് സോറി സോറി അറിഞ്ഞില്ല ” അവൾ പറഞ്ഞു
” അത് പോട്ടെ എന്താണ് പറഞ്ഞുവന്നത് ” ഞാൻ ചോദിച്ചു
“എന്തു പറഞ്ഞു ” അവൾ ഒന്നും അറിയാത്ത രീതിയിൽ എന്നോട് ചോദിച്ചു
” അല്ല ഞാൻ ചോദിച്ചതിനു ഉത്തരം തന്നില്ലല്ലോ എന്തോ പറഞ്ഞു വന്നപ്പോഴാണല്ലോ മറ്റേ സിസ്റ്റർ കയറി വന്നത് ” ഞാനൊന്നും കൂടെ വിശദീകരിച്ചു കൊടുത്തു
” അതാണോ അത്….. കുറച്ചു കാര്യം എനിക്ക് സംസാരിക്കാനുണ്ടായിരുന്നു” അവൾ പറഞ്ഞു…
“ഓക്കേ ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി” ഞാൻ അവളോട് പറഞ്ഞു…
” അത് പറയാൻ ഒന്നുമില്ല എനിക്ക് ഇപ്പോഴും ഇഷ്ടമായിരുന്നു പക്ഷേ.. എന്റെ ഉപ്പ എനിക്ക് ഒരു കല്യാണ ആലോചന കൊണ്ടുവന്നിട്ടുണ്ട്… അതുകൊണ്ട് ഇത് തുടരാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല” അവൾ മടിച്ചു പറഞ്ഞു…
ആഗ്രഹിച്ച ഒന്ന് നഷ്ടപ്പെടുന്നതിന്റെ വേദന എന്തെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല…
” ഹലോ.. എന്താ ഒന്നും മിണ്ടാത്തത്.. ” അവൾ ചോദിച്ചു…
ഞാൻ വേഗം കാൾ കട്ട് ചെയ്തു… എന്താണെന്ന് അറിയില്ല അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്…
അവൾ പിന്നീട് രണ്ട് തവണ വിളിച്ചെങ്കിലും ഞാൻ എടുക്കാൻ കൂട്ടാക്കിയില്ല… ഞാൻ ജുനു നോട് കാര്യം പറഞ്ഞു..അവൻ പറഞ്ഞു ഉപ്പ പറഞ്ഞ കാര്യം തന്നെ നമുക്ക് പോയി നോക്കാം ആ പെണ്ണിനെ പോയി കാണാം എന്ന് അവൻ പറഞ്ഞു… അങ്ങനെ മറ്റു ചിന്തകൾ എല്ലാം ഉപേക്ഷിച്ച് ഞാൻ ഉപ്പയോട് സംസാരിക്കാനായി പോയി…
Bro next part entha idathe
♥️❤️♥️❤️
ഇതിന്റെ അടുത്ത പാർട്ട് വന്നില്ലല്ലോ
?
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Please continue broo
??
ഇതുപോലുള്ള കഥകളാകുമ്പോൾ കുറച്ചുകൂടി ദീർഘമായി എഴുതാം. തുടർഭാഗത്തിനായി വെയ്റ്റിംഗ്.
നല്ലൊരു കഥ ഇങ്ങനെ മുറിച്ചു മുറിച്ചു ഇട്ട് ഭംഗി കളയാതെ ഒരുമിച്ച് ഒരു പാർട്ടായോ , ഇല്ലെങ്കിൽ രണ്ടോ , മൂന്നോ വലിയ ഭാഗങ്ങളായി ഇട്ട് തീർക്കാൻ ശ്രമിക്കൂ ….
അതാകും അല്ലെ നല്ലത്… Thanks bro
ഇഷ്ടമായി.pages കൂട്ടണം
കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വേഗം തരണേ… പിന്നെ പേജ് കൂട്ടിയെഴുതുക… അവരുടെ പ്രണയം പടരട്ടെ… ❤️❤️❤️❤️
പേജ് കൂട്ടണം. സംഗതി വളരെ നന്നായിട്ടുണ്ട്
Super ???
ചുള്ളൻ broo. Story അടിപൊളി യാണ് ഒരു രക്ഷയും ഇല്ല. പക്ഷെ പേജ് കുറച്ചു കുറവാണ് അല്ലേ flow കിട്ടുന്നില്ല അതാ. പേജ് കുറച്ചു കൂട്ടി ഇടാൻ ശ്രേമിക്കണെ
പാർട്ട് വരുമോ ബ്രോ…?