മ്മ്മ്.. പ്ലീസ് ഏട്ടാ.. ഞാൻ ഏട്ടന്റെ കൂടെ നിന്നോളം.. അഞ്ചു മിനിറ്റ് ഡ്രസ്സ് മാറി ഇപ്പോ വരാം.. അമ്മു പറഞ്ഞു.. അമ്മു.. അമ്മു… ആാാ.. അമ്മേ… ഡീ… നീ അച്ചന് ചായ കൊടുത്തോ.. അംബിക അവരുടെ റൂമിനു മുന്നിലായ് വന്ന് ചോദിച്ചു.. ഇല്ല. അമ്മേ… അർജുന് കൊടുതോ… ഹാ… അമ്മു പറഞ്ഞു..
അല്ല മോൻ എവിടെക്കാ.. പുറത്തേക്ക് ഇറങ്ങിയ അർജുനെ കണ്ടു അംബിക ചോദിച്ചു.. കടയിൽ പോവാ അമ്മേ… അർജുൻ പറഞ്ഞു.. കുറെ ആയില്ലേ പോയിട്ട്.. ഹാ എന്ന കഴിക്കാൻ ഇരിക്ക് അമ്മ അച്ചന് ചായ കൊടുത്തിട്ട് വരാം.. അമ്മു അജു നെ കൂട്ടികൊണ്ട് ചെല്ല് എന്ന് അംബിക പറഞ്ഞു.. മ്മ്മ്.. എന്നാ നിനക്ക് പറ്റിയെ മുഖം വല്ലാതെ.. അവൾക്ക് കൂടി വരണം എന്ന്.. എന്റെ കൂടെ.. വേണ്ട… വേണ്ട… ഇവിടെ ഇരുന്നാൽ മതി… അജു പോയിട്ട് ഇവിടക്ക് അല്ലെ വരുന്നേ.. അംബിക പറഞ്ഞു..
അമ്മു ഒന്നും മിണ്ടാത്തെ നിന്നു.. അപ്പൊ ആണ് രാജൻ വരുന്നത്… എന്താ അമ്മു വിഷമിച്ചു നിക്കുന്നത് എന്ന് ചോദിച്ചപ്പോ ആണ് രാജൻ കാര്യം അറിഞ്ഞത്. ഹാ.. അത്രെ ഒള്ളോ കാര്യം.. അജു അവളെ കൂടി കൊണ്ട് പോ ഞങ്ങൾ അവളെ അങ്ങനെ പുറത്ത് ഒന്നും കൊണ്ട് പോയിട്ടില്ല എന്ന് രാജൻ കൂടി പറഞ്ഞപ്പോ.. അജു അവളെ നോക്കി പോയി ഡ്രെസ് മാറി വരാൻ പറഞ്ഞു..
മുടി ഇടത്തേക്ക് ചീകി കുളി പിന്നിൽ വിരിച്ചു ഇട്ട് കൊണ്ട് നെറ്റിയിൽ ഒരു വട്ട പൊട്ടും ചന്ദന കുറിയും നെറുകിൽ സിന്ദൂരവും ചാർത്തി കണ്ണുകൾ എഴുതി ചുമപ്പിൽ പൂക്കൾ ഉള്ള ഫുൾ സ്ലീവ് ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസും ഇട്ട് വന്ന് കൊണ്ട് അമ്മു അർജുന്റെ കൂടെ ഫുഡ് ഓക്കെ കഴിച്ചു.. അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അർജുന്റെ ഇടതു കയ്യിൽ കൈ കോർത്തു പിടിച്ചു കൊണ്ട് സന്തോഷവതി ആയി അമ്മു അവന്റെ ഒപ്പം കാറിനു അടുത്തേക്ക് നടന്നു..