ഹാ.. അവിടെ ഇരുന്ന് ഫോണിൽ നോക്കി കിടക്കുവാ.. രണ്ടും രണ്ട് മക്കൾ ഉണ്ട് എന്നാലും എന്നെ വന്നു ഒരു കൈ സഹായിക്കുക ഹേ.. ഹേ.. ഇങ്ങനെ രണ്ടെണ്ണം എന്ന് പതം പറഞ്ഞു കൊണ്ട് അച്ചുവിന്റെ വാതിൽക്കൽ നിന്ന അംബിക നോക്കുമ്പോ കാണുന്നത് പുസ്തകം തുറന്നു വെച്ചു അച്ചുനെ പഠിപ്പിക്കുന്ന അമ്മുനെ ആണ്..
അർജുന്റെ മടിയിൽ ചാരി കിടക്കുന്ന അമ്മുനെ നോക്കി കൊണ്ട് നിന്ന അംബികയെ നോക്കി ചിരിച്ചു കൊണ്ട് അമ്മു അർജുന്റെ മേലെ നിന്നു നിവർന്നു ഇരുന്നു.. ഇവനെ കുറച്ചു ഡൌട്ട് അത് പറഞ്ഞു കൊടുക്കുവാരുന്നു.. ഞാൻ.. അമ്മു പറഞ്ഞു.. ഞാൻ ഇപ്പൊ വരാം.. വേണ്ട… വേണ്ട.. കിട്ടണ സമയം അവനു വല്ലോം പറഞ്ഞു കൊടുക്ക്… പഠിക്കണം എന്നാ ചിന്തയെ ഇല്ല ചെക്കന്.. അംബിക പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു..
ഇന്നു ചക്ക അട ഉണ്ടാക്കാം.. അർജുന് അതൊക്കെ വലിയ ഇഷ്ടം ആണ്..വൈകുന്നേരം കാപ്പിയുടെ കൂടെ കഴിക്കാൻ.. അംബിക ഫ്രഡ്ജ് തുറന്നു ചക്ക പഴം എടുത്തു പുറത്ത് വെച്ചു കൊണ്ട് ഗോതമ്പ് പൊടി എടുത്തു പാതകത്തിൽ വെച്ചു കൊണ്ട് വെള്ളം ചൂടാക്കി.. ബൗളിൽ ഇരിക്കുന്ന ചക്ക പഴം കയ്യിൽ എടുത്ത് പിഴിഞ്ഞ് കുരു വെളിയിൽ ചാടിച്ചു കൊണ്ട് ഗോതമ്പു പൊടിയിൽ ഇട്ടു ഒരു നുള്ള് ഉപ്പും പിന്നെ ശർക്കര പാനി ആക്കാൻ ചൂട് വെള്ളത്തിൽ ഇറക്കി വെച്ചത് എടുത്തു ഗോതമ്പു പൊടിയിലേക്ക് ഒഴിച്ചു.
മുന്നാല് ചക്ക പഴം കയ്യിൽ വെച്ചു ഞെവാടി കൊണ്ട് ഗോതമ്പ് പൊടിയിൽ ഇട്ട് കൊണ്ട് പൊടി ഇളക്കാൻ കൈ വെച്ച അംബിക പെട്ടന്ന് ഞെട്ടി തിരിഞ്ഞു. പേടിച്ചു പോയി ഞാൻ.. അവളുടെ മുന്നിൽ നിക്കുന്ന ചിരിച്ചു കൊണ്ട് നിക്കുന്ന അർജുനെ നോക്കി അംബിക പറഞ്ഞു.. എന്തിനാ അക്കു നീ പേടിക്കുന്നെ നിന്നേ ആരും ഒന്നും ചെയ്യില്ല..ഭൂത പ്രേത പിശാചുക്കൽ മനുഷ്യനെ മാത്രമേ ഉപദ്രവിക്കു… അതെന്താ.. ഞാൻ മനുഷ്യൻ അല്ലെ..?