പെട്ടന്ന് തന്നെ വെല്ലിപ്പ പുറത്തേക്ക് ഓടി പച്ച വെള്ളം ഒഴിച്ചു.. എനിക്ക് ആകെ പേടിയായി ഞാൻ വേഗം ഫ്രിഡ്ജിൽ നിന്ന് ഐസ്യിങ് ബാഗ് എടുത്ത് കൊണ്ട് വെല്ലിപ്പാടെ അടുത്തേക്ക് ചെന്നു. വെല്ലിപ്പ അപ്പോൾ ഒരു വള്ളി ട്രൗസർ മാത്രം ഇട്ട് കൊണ്ട് തുടയിലേക്ക് വെല്ല ഒഴിക്കുന്നതാണ് കണ്ടത്. എന്നെ കണ്ടതും വെല്ലിപ്പ അകത്തേക്ക് വന്നു ഞാൻ ഐസ്യിങ് ബാഗ് വെല്ലിപ്പക്ക് കൊടുത്തു..
പൊള്ളിയതിന്റെ നീറ്റൽ സഹിക്കാൻ പറ്റുന്നുണ്ടായില്ല വെല്ലിപ്പക്ക്… അത് കണ്ടതും ഞാൻ തന്നെ ഐസ്യിങ് ബാഗ് വെല്ലിപ്പാടെ തുടയിൽ വെച്ചു കൊടുത്തു. വെല്ലിപ്പ വേദന കടിച്ചു പിടിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ഞാൻ കരയാൻ തുടങ്ങിയപ്പോൾ വെല്ലിപ്പ എന്നെ സമദനിപ്പിച്ചു..
കുറെ നേരം ഐസ്യിങ് ബാഗ് വെച്ചപ്പോൾ സമാദാനം ആയി എന്ന് പറഞ്ഞുകൊണ്ട് വെല്ലിപ്പ റൂമിലേക്ക് പോയി ഞാൻ വേഗം മെഡിക്കൽ ഷോപ്പിലേക് പോയി… പൊള്ളിയിടത് പുരട്ടുന്ന മരുന്ന് വാങ്ങി വരുന്ന വഴിക്ക് ഇത്താടെ വീട് എത്തിയപ്പോൾ ഞാൻ ഒന്ന് നിന്നു. പക്ഷെ അവിടേക്ക് പോവാൻ തോന്നിയില്ല ഞാൻ വേഗം എന്റെ വീട്ടിലേക്ക് പോയി.
ഞാൻ നോക്കുമ്പോൾ വെല്ലിപ്പ കിടക്കുകയായിരുന്നു ഞാൻ വെല്ലിപ്പക്ക് മരുന്ന് കൊടുത്തു പുരട്ടാൻ വേണ്ടി.. അത് പുരട്ടിക്കോളാം എന്ന് പറഞ്ഞത് വെല്ലിപ്പ മരുന്ന് വാങ്ങി കൊണ്ട് വീണ്ടും കിടന്നു. രാത്രി ഞാൻ വേഗം കിടന്നു മനസിന് ഒരു സുഖം ഉണ്ടായിരുന്നില്ല… കുറെ തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായില്ല..
