സുമി 3 [Perumal Clouds] 147

മനസ്സിൽ ചെയ്യാൻ പോകുന്നതിനെ കുറിച്ച് ഒരു പ്ലാനും ഇല്ല! അതിൻ്റെ ടെൻഷൻ നന്നായ് ഉണ്ട്. എന്നാൽ പറയാൻ കഴിയാത്ത സന്തോഷവും!!!

ഞാൻ കൊടുങ്ങല്ലൂർ അമ്പലം എത്താറായപ്പോൾ സുമിയെ വിളിച്ചു. സമയം എട്ടര കഴിഞ്ഞിരുന്നു.

“സുമി, എത്താറായി.”

“ഞാൻ എന്നാൽ ഇറങ്ങാടാ. അമ്പലത്തിനു മുന്നിൽ ഞാൻ വെയിറ്റ് ചെയ്യാം.”

ഫ്രണ്ടിൻ്റെ വീട്ടിൽ വണ്ടി വച്ച് അവൻ്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അമ്പലം എത്തും തോറും എൻ്റെ എക്സൈറ്റ്മെന്റ് കൂടി കൂടിക്കൊണ്ടിരുന്നു!

ഞാൻ അമ്പലത്തിനു മുന്നിൽ ചെന്നു നിന്നു. കുറച്ച് പട്ടികളും ഭിക്ഷക്കാരും അല്ലാതെ അവിടെ ആരെയും കാണുന്നില്ല. കുറച്ച് നേരം നിന്നപോളാണ് അകലെ നിന്നും ഒരു സ്കൂട്ടർ വരുന്നത് കണ്ടത്. അടുത്തെത്തിയപ്പോൾ തന്നെ എൻ്റെ കണ്ട്രോൾ എല്ലാം പോയി.

“സുമി..” ഞാൻ എന്നോട് തന്നെ വളരെ ആകാംഷയോടെ സന്തോഷത്തോടെ പറഞ്ഞു.

ഒരു ബ്ലാക്ക് ചുരിദാർ ആണ് സുമി ഇട്ടിരുന്നത്. കറുത്ത പൊട്ട് തൊട്ടിരുന്നു. ഒരു കറുത്ത മാസ്ക്കും വെച്ചിട്ടുണ്ട്. അവളുടെ ശരീരം കണ്ടാണു അത് സുമി ആണെന്ന് മനസിലാക്കിയതെന്ന് സാരം!

“ഞാൻ ലേറ്റ് ആയില്ലല്ലോ?”

“ഇല്ലല്ലോ..ഇപ്പോൾ എത്തിയേ ഉള്ളൂ.”

അവൾ വണ്ടിയിൽ നിന്നും ഹെൽമെറ്റും ഒരു മാസ്ക്കും എടുത്ത് എനിക്ക് തന്നിട്ട് വച്ചോളാൻ പറഞ്ഞു.

“സുമി, ഇതാരുടെ ആക്ടീവ ആണ്?”

“അച്ഛൻ്റെ ആണ്. അച്ഛനും അമ്മയും ടൂ-ത്രീ ഡേയ്സ് വീട്ടിൽ ഉണ്ടാവില്ല. അച്ഛനു കണ്ണിൻ്റെ ഒരു സർജറി ഉണ്ട്. രണ്ടുപേരും കൂടിയാ കൊയമ്പത്തൂർ പോയിരിക്കുന്നത്. അവിടത്തെ അരവിന്ദ് ഹോസ്പിറ്റലിൽ ആണ്. ഡാഡി മമ്മി വീട്ടിൽ ഇല്ലൈ..”

The Author

4 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.

    1. സുഹൃത്തേ, നന്ദി..

  2. fantacy king

    Excellent pls continue bakki appol varum

    1. ഉടനെ തന്നെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *