എന്നെ അങ്ങിനെ ചെയ്തെങ്കിലും എന്റെ പപ്പയുടെ കണ്ണ് നിറയുന്നതും ആകെയുള്ള ഒരുമോളെ ഒരു വര്ഷത്തിനുശേഷമുള്ള ഈ കൂടിച്ചേരൽ മഹനീയമാണ് എന്ന് ആ മുഖം പറയാതെ പറഞ്ഞു തന്നു ഒരു നിമിഷം ഞങ്ങൾ മൂന്നുപേർമാത്രമുള്ള ഒരു ലോകമായി
പിന്നെ പിന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു ഞങ്ങൾ ഇപ്പോൾ അങ്കിളും ആന്റിയും പിള്ളേരും എല്ലാവരുടെയും നടുക്കിലാണ് എന്ന് , വളരെ കൗതുകത്തോടുകൂടി അവർകൊണ്ടുവന്ന പെട്ടികൾ പൊളിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും തിരക്കിലേക്ക് അവർ പതിയെ കടന്നു ആ സമയത്താണ് എന്റെ ഫോൺ റിങ് ചെയുന്ന ശബ്ദം ഞാൻ കേട്ടു.
ഞാൻ വേഗംപോയി ഫോൺ എടുത്തു
ഹലോ
എന്താണ് ബിനോയ് ഈ നേരത്തു പപ്പയും മമ്മിയും എത്തിയിട്ടുണ്ട്
ബിനോയ് : ഇന്നലത്തെ ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ എനിക്ക് നിന്നെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു , ഞാൻ എന്തോ ഭ്രാന്തുപിടിച്ച അവസ്ഥയില അതുകൊണ്ടാ ഞാൻ വിളിച്ചത് ദേഷ്യം പിടിക്കലെ
ദേഷ്യം അല്ല ബിനോയ് എന്റെ അവസ്ഥ മനസ്സിലാക്കു . ഞാൻ നിന്നെ ഫ്രീ ആകുമ്പോ വിളിക്കാം എനിക്കും നിന്നോട് സംസാരിക്കാൻ തോന്നുന്നുണ്ട് പക്ഷെ സാഹചര്യം അതിനു അനുവദിക്കുന്നില്ല
ജിൻസി …
ബിനോയ് മമ്മി വിളിക്കുന്നുണ്ട് ഞാൻ ഫോൺ കട്ട് ആകുവാ
എന്താണ് മമ്മി
നീ ആരോടാണ് ഈ ഫോണിൽ ,
മമ്മി ഞാൻ കൂട്ടുകാരോട് സംസാരിച്ചതാ
Evide…. Pranayam evude?