പിന്നെ ഉണ്ടായതു ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു .പപ്പ ബിനോയിയുടെ അടുത്തുപോയി അവന്റെ പപ്പയുടെ നമ്പർ വാങ്ങിച്ചു .അവൻ കരഞ്ഞു അങ്കിൾ ഒന്നും പറയല്ലേ എന്റെ പപ്പ എന്നെ കൊല്ലും പ്ളീസ് … അപ്പോളേക്കും പപ്പ ഒന്ന് കൂളായിട്ടുണ്ടായിരുന്നു
പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു . അവന്റെ പപ്പയും മമ്മിയും വരവും ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ പരസ്പരം ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു പക്ഷെ 5 വർഷങ്ങൾക്കു ശേഷം രണ്ടുപേരെയും വിദ്യഭ്യാസത്തിനായി അഞ്ചുവർഷം കാത്തിരിക്കാം അതിനുശേഷം വിവാഹം . അങ്ങിനെ വീട്ടുകാരുടെ സമ്മതത്തോടുകൂടിത്തന്നെ ഞങ്ങൾ പരസ്പരം കാണാൻ തുടങ്ങി .
അന്ന് നടന്നപോലെ ഇനി ഒരിക്കലും ഞങ്ങളുടെ വിവാഹം കഴിയുന്നതുവരെ ഉണ്ടാകില്ല എന്ന് ഞങ്ങൾ പരസ്പരം രണ്ടുവീട്ടുക്കാർക്കും സമ്മതമേകിയെങ്കിലും .അത് ഞങ്ങൾപോലും അറിയാതെ തെറ്റിപ്പോയി. മമ്മി വീണ്ടും കൈയോടെ ഞങ്ങളെ പിടിച്ചു .പക്ഷെ ഈ തവണ ഞങ്ങൾക്ക് അടി കിട്ടിയില്ല .
പക്ഷെ പപ്പ ഒരു കടുത്ത തീരുമാനമെടുത്തു എന്നെ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയായിൽ പപ്പയുടെ ഒപ്പം കൊണ്ടുപോകാം എന്ന് പിന്നെ അതും വേഗത്തിലായി കുറേ കരഞ്ഞു എങ്കിലും ഞങ്ങളുടെ നല്ല ഭാവിക്കു അത് ഉപകരിക്കും എന്ന് ബിനോയ്‌കൂടി പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു
പിന്നെ ഒരിക്കലും നമ്മുടെ പപ്പയും മമ്മിയും നമ്മുടെ സുഖത്തിനായി നമ്മുടെ വിവാഹംപോലും ഇത്രനേരത്തെ ഉറപ്പിച്ചു . നമ്മുടെ ഉയർന്ന പഠനത്തിനായി ഇത്ര സാഹചര്യം അവർ തരുമ്പോൾ അത് തല്ലികെടുത്തിപ്പോകുന്നത് നല്ലതല്ലല്ലോ എന്നാലോചിച്ചപോൾ ഞാനും സമ്മതംമൂളി .
Evide…. Pranayam evude?