ഞാൻ ചെന്നുപെട്ടതാണെങ്കിലോ ന്യൂസിലൻഡിലെ വിന്റർ സീസണിലും ഞാൻ അവിടെ എത്തി കോളേജ് ലൈഫ് ആദ്യത്തെമാത്രയിൽത്തന്നെ വെറുത്തു എന്നെ ഒരു ഇന്ത്യൻ കുട്ടിയാണ് എന്നതിനാൽ പലരും ചെറുതായിട്ടാണ് കാണുന്നതുപോലെ എനിക്ക് തോന്നി ,
അതിനു കരണക്കാരനാകട്ടെ അവിടെ സ്ഥിരതാമസക്കാരനായ ഒരു ഇന്ത്യക്കാരന്റെ കളിയാക്കലും അതിനു സപ്പോർട് ചെയ്യാനായി ഒരുകൂട്ടം വേറെയും
ഞാനുൾപ്പെടെ പലരും പാകിസ്താനികളെ കുറ്റംപറയുമെങ്കിലും എനിക്ക് അവിടെപോയപ്പോൾ എനിക്ക് ആദ്യം കിട്ടിയ ഫ്രണ്ട് ഒരു പാക്കിസ്ഥാൻ കുട്ടിയാണ് അഫീഫ . അഫീഫയും ഞാനും ഫ്രണ്ട്സാകാൻ അതികം സമയമെടുത്തില്ല.ഞങളുടെ ഇടയിൽ ഇംഗ്ലീഷ് ഹിന്ദി എന്ന ഭാഷ വൈരുധ്യത്തിനു ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല . ഞാൻ പറയുന്നത് അവൾക്കും അവൾ പറയുന്നത് എനിക്കും പെട്ടന്ന് തിരിച്ചറിയും ഞങ്ങൾ കോളേജിലാകുമ്പോൾ ആരെങ്കിലും കളിയാക്കുന്നതിനുമറ്റും ഹിന്ദിയാണ് ഉപയോഗിച്ചിരുന്നത്
അതുപോലെ തന്നെ മാർട്ടിൻ-അങ്കിൾ ഏർപ്പെടുത്തിയ വീട്ടിലെ താമസം എനിക്ക് എന്നെ ജയിലിലടച്ചപോലെ തോന്നി ഞാൻ എന്ത് ചെയ്താലും കുറ്റം . പല രാത്രികളിലും എന്റെ കണ്ണ് നിറയുന്നത് എന്റെ പപ്പയും ബിനോയും അറിഞ്ഞു .
ഒരു ദിവസം ഞാൻ എന്റെ വിഷമം അഫീഫയോട് പറഞ്ഞപ്പോൾ അവൾ എന്നോട് ഒരു ഓപ്ഷൻ പറഞ്ഞു നിനക്ക് വേണമെങ്കിൽ ഞങ്ങളോടൊപ്പം താമസിക്കാം , നിന്റെ ഒപ്പം വേറെ ആരാണ് ,
Evide…. Pranayam evude?