അന്നാണ് അവൾ പറയുന്നത് അവളുടെ ഭാവിവരനും അവളും ഒരുമിച്ചാണ് താമസിക്കുന്നത് . അവനു അവിടെ ജോബ് ഉണ്ട് അതിനാൽ അവന്റെ ഒപ്പം അവളും താമസിക്കും. എനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ താമസിക്കാം . ഞാൻ അവിടെ പോയിനോക്കിയതിനുശേഷം തീരുമാനിക്കാം എന്ന് കരുതി
ഞാൻ അവളോടൊപ്പം അവിടെ പോകുകയും അവിടെ കണ്ടപ്പോൾ എനിക്ക് ഒരു പ്രശനവും തോന്നിയില്ല പിന്നെ പേടിയുണ്ടായിരുന്നത് അവളുടെ സംസാരത്തിൽ മാത്രം ഞാൻ അറിഞ്ഞിരുന്ന ആമിർ എന്ന ചെറുപ്പകാരനെയും . പക്ഷെ അന്ന് അവനുമായി സംസാരിച്ചു പരിചയപ്പെട്ടപ്പോൾ ഞാൻ നല്ല ഒരു ചെറുപ്പക്കാരനെ കണ്ടതുപോലെ എനിക്ക് മനസ്സിലായി . അയാൾക്കു കൂടുതൽ ഭംഗി നൽകുന്നത് അയാളുടെ ആ നീലക്കണ്ണുകളാണ് ആ വെളുത്ത നിറത്തിൽ അയാളുടെ കണ്ണ് കൂടുതൽ ആകർഷിപ്പിക്കും
പപ്പയെയും ബിനോയിയെയും പറഞ്ഞു മനസ്സിലാക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി . അവസാനം എന്റെ നിർബന്ധത്തിനുവഴങ്ങേണ്ടിവന്നു എന്നതാണ് സത്യം . അങ്ങിനെ ഞാൻ ആ ജയിലിൽനിന്നും അഫീഫയുടെയും അമീറിന്റെയും ജീവിതത്തിലേക്ക് ഒരു അംഗത്തെപോലെ ഞാനും താമസമായി ,അവർ എനിക്കുമാത്രമായി ഒരു താമസമുറിയും തന്നു എനിക്ക് എല്ലാകാര്യത്തിലും ഒരു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരും ശ്രമിച്ചു ,
Evide…. Pranayam evude?