സുനിൽ കണ്ട മായാലോകം 3 [Chanakaparambil karthikeyan] 151

മേലെ ഉള്ള എല്ലാ മറകളും മാറി ഇപ്പൊ എല്ലാം എനിക്ക് കാണാൻ കഴിയുന്നുണ്ട്. അതെ ഞാൻ ചെറുതായിരിക്കുന്നു. പെട്ടന്ന് ഒരു നിഴൽ എന്റെ മേലെ വന്നു പതിച്ചു. ഞാൻ നോക്കുമ്പോ അമൽ ആണു അത്.

എന്റെ ഈശ്വര എന്ത് കാഴ്ച ആണു ഞാൻ ഈ കാണുന്നത്. എന്റെ മുന്നിൽ നിക്കുന്ന ഈ രൂപം എത്ര വലുതാണ്. ഒരു പുഞ്ചിരിയോടെ അമൽ എന്റെ മുന്നിൽ എന്നെ നോക്കികൊണ്ട് നിക്കുന്നു. അതിശയൻ സിനിമ ആണു എനിക്ക് ഓർമ വന്നത്. അത്രയും വലുപ്പം ഉണ്ടായിരുന്നു അവൾക്. ഒരു രാക്ഷസി തന്നെ ശെരിക്കും. അവൾ എന്നിലേക്ക് മുഖം അടുപ്പിച്ചു. ഞാൻ ഒന്ന് പിന്നിലേക്ക് നടന്നു. അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. എന്താ പേടിച്ചു പോയോ?

അവൾ അത് ചോദിച്ചപ്പോ എന്നിലേക്ക് ഒരു കൊടുംകാറ്റ് അടിച്ചു അവളുടെ ശ്വാസം ആയിരുന്നു അത്. അവളുടെ ഭീകര രൂപം കണ്ട എനിക്ക് ഭയം തോന്നി. അവളുടെ ഒരു വിരലിന്റെ വലുപ്പമേ എനിക്ക് ഉള്ളു.ആ ഒരു ഭയം എന്നെ പിടിച്ചുലച്ചു. ഞാൻ പേടിച് നിക്കുവാണെന്ന് അവൾക് മനസ്സിലായി.

ഏയ് സനൽ പേടിക്കണ്ട നിനക്ക് ഇപ്പൊ 6 സെന്റി മീറ്റർ മാത്രമേ ഉയരം ഉള്ളു. പരീക്ഷണം നിന്നിൽ വിജയിച്ചിരിക്കുന്നു. പേടിക്കണ്ട ഇവിടെ നിന്നെ ആരും ഒന്നും ചെയ്യില്ല. ഞാൻ ഉണ്ട് ഇവിടെ. നിന്റെ ഹെൽത്ത്‌ കൂടെ നോക്കിട്ട് നമുക്ക് എല്ലാം പഴയ പോലെ ആകാം. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഞാൻ പരിപൂർണ നഗ്നൻ ആണെന്ന്.

അപ്പോൾ ഈ ഒരു കാര്യം മുന്നിൽ കണ്ടിട്ടാണ് അവൾ എല്ലാത്തിനും നിന്ന് തന്നത്. വിവസ്ത്രമാകുമ്പോ ഉള്ള ജാള്യത എന്നിൽ ഒരു തരി പോലും ഇല്ലായിരുന്നു. അവൾ കൈ കസേരയിലേക്ക് വെച്ചു എന്നോട് കയറാൻ പറഞ്ഞു. ഞാൻ ഒരു അടിമയെ പോലെ അവളെ അനുസരിച്ചു. അവളുടെ കയ്യിൽ കയറി ഇരുന്നു. അവൾ എന്നെ മെല്ലെ ഉയർത്തി.

ചുറ്റും അഗതമായ കൊക്ക പോലെ തോന്നി എനിക്ക്. ഞാൻ ഒന്ന് വിറച്ചു അവൾ എന്നെ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ ശ്വാസം എന്നെ തഴുകുന്നുണ്ടായിരുന്നു.

3 Comments

Add a Comment
  1. പൊന്നു.🔥

    നല്ല വെറൈറ്റി കഥ.

    😍😍😍😍

  2. Chanakaparambil karthikeyan

    ക്ഷമിക്കണം ബ്രോ
    വേണ്ടത്ര പരിഗണന കിട്ടാത്തതുകൊണ്ട് ഈ കഥ ഞാൻ ഉപേക്ഷിക്കുകയാണ് ??

    1. Dark prince

      കഥ മുന്നോട്ട് കൊണ്ടുപോകു ഒരു വെറൈറ്റി തിങ്ക് ആണ്

Leave a Reply

Your email address will not be published. Required fields are marked *