സ്വാലിഹയും ഞാനും സമപ്രായക്കാർ ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യാണ് കക്ഷി. അവളെ കെട്ടിയോൻ ഫിൻലാൻഡിൽ ഫിസിക്സിൽ പി എച്ച് ഡി ചെയ്യുന്നു.
നാളെ ഇത്താടെ വീട്ടിൽ ഒരു വിശേഷം നടക്കാൻ പോവാ.. ഇത്താടെ കുഞ്ഞാങ്ങള ശരീഫ്ക്കാടെ ഇളയ മോളെ നിക്കാഹ് ആണ് നാളെ വെള്ളിയാഴ്ച. ശനിയാഴ്ച കല്യാണവും…
ശരീഫ്ക്ക മരിച്ചിട്ട് 10 വർഷത്തിന് അടുത്താവാൻ ആയി. ഇക്കാനെ വളരെ ചുരുക്കം പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ… ഒരു പാവം മനുഷ്യൻ… അദ്ദേഹത്തിന്റെ ചിരിയും ചിരിക്കുന്ന മുഖവും എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്… ആള് ചിരിക്കുമ്പോൾ കണ്ണിന് വല്ലാത്ത ഒരു പ്രത്യേകതയാണ്… പുഞ്ചിരിക്കുമ്പോൾ ആണ് ഏറെ സുന്ദരം…
ഇത്തയുടെ ഉമ്മാക്ക് പേരക്കുട്ടിയെ തറവാട്ടിൽ നിന്ന് തന്നെ കൈപിടിച്ച് കൊടുക്കണം എന്ന ഒറ്റ വാശിയുടെ പേരിലാണ് കല്യാണം തറവാട്ടിൽ വെച്ച് കയിക്കുന്നത്…
പേരകുട്ടികളുടെ കൂട്ടത്തിൽ അവസാനത്തെ സന്തതിയാണ്… അതും പെൺകുട്ടി… പിന്നെ പറയേണ്ട കാര്യമില്ലല്ലോ….
ഉമ്മ കല്യാണ പുരയിലേക്ക് പോയതാണ്… ഞാനാണ് ഇറക്കി കൊടുത്തത്… പിന്നെ എന്താപ്പോ ഇത്ര പെട്ടെന്ന് വിളിക്കാൻ..
ഞാൻ ആണ് എങ്കിൽ ഒരു ലുങ്കിയും ഉടുത്തു കൊണ്ടാണ് പുറത്തേക്ക് ഇറങ്ങിയത്… കല്യാണ വീട്ടിൽ ആളും ബഹളവും ആയത് കൊണ്ട് ഉമ്മാനെ ഇറക്കി കൊടുത്തതേ ഉള്ളൂ… ഞാൻ ഇറങ്ങിയില്ല…
നേരെ വിട്ട് പിടിച്ചത് കടപ്പുറത്തേക്ക് ആണ്… ഒന്ന് പുകക്കണം എങ്കിൽ എന്തൊക്കെ കഷ്ടപ്പാടാ… വലിക്കുന്ന കാര്യം വീട്ടിൽ അറിയില്ല അറിഞ്ഞാൽ ഉമ്മ എന്നെ കൊല്ലും…
കുറേ നേരം തിരമാല ഒക്കെ എണ്ണി തിരിച്ച് അങ്ങാടിയിൽ എത്തുമ്പോൾ ആണ് ഉമ്മാന്റെ വിളി വരുന്നത്.. ഇനി ഒന്നും നോക്കാൻ ഇല്ല…
ലുങ്കി എങ്കിൽ ലുങ്കി…
വീട്ടിൽ പോയി മാറ്റാൻ നിന്നാൽ അതിന്റെ തെറി വേറെ കേൾക്കേണ്ടി വരും…
എന്തിനാ വെറുതെ… ലുങ്കി മതി…
ഗേറ്റിനടുത്ത് എത്തിയപ്പോൾ വണ്ടി അവിടെ വെച്ച് നടന്ന് കയറിയാലോ എന്ന് വരെ ആലോചന പോയി… എന്റെ തൊലിക്കട്ടിയിലുള്ള വിശ്വാസത്തിന്റെ പേരിൽ നേരെ വണ്ടി എടുത്ത് മുറ്റത്തേക്ക് കയറ്റി നിർത്തി…
Kollaam…. Super
????
കഥ അടിപൊളി…….പേജ് വളരെ കുറവാണ്….. continue….
ഉഷാറായി ബന്നതായിരുന്ന്..
Cliche ?
പൈങ്കിളി ?
ഞമ്മള് ബിചാരിച്ച് റീലിസ്റ്റിക്കാണെന്ന്.
Athra pora
Yes bro eth our clishe karyam ayi
Kalyanam ninu poyi nayakan kedunu ?
Bhagayathin kalayan pitene ee kadhayil ulath
കഥ നന്നാവുന്നുണ്ട് പേജ് ഒരുപാടുകുറവാണ് അതുകൂടി പരിഹരിക്കാൻ ശ്രെമിക്കണം
By Riya
അളിയാ കഥ ഇഷ്ട്ടപ്പെട്ടു എല്ലാരും പറഞ്ഞ പോലെ പേജ്.കല്ലി വല്ലി. അളിയൻ അടുത്ത പ്രാവശ്യം കൂട്ടി എഴുതിയാൽ മതി
തീർച്ചയായും അളിയാ..
പേജ് വളരെ കുറവാണു
കഥ നന്നായിട്ടുണ്ട്
പേജ് കുറവുണ്ട് എന്നെ ഉള്ളു ബാക്കി ഒകെ നൈസ് ആണ്… പേജ് കൂട്ടി എഴുതിയാൽ അതിനു തക്കതായ കമന്റ് വരും…. ?
കഥയൊക്കെ കൊള്ളാം പക്ഷെ അഭിപ്രായം പറയാൻ മാത്രം ഇല്ല പേജുകൾ കുറവാണു… കുറച്ചു കൂടി പേജ് കൂട്ടി എഴുതു സുഹൃത്തേ എന്നാൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന ഫീൽ വായനക്കാരിലേക്ക് എത്തുകയുള്ളൂ…
തുടരുക ആശംസകൾ
പരീക്ഷണാർത്ഥം ഇട്ട അദ്ധ്യായങ്ങൾ ആയിരുന്നു. ഇപ്പൊ ഒരു ഐഡിയ ഒക്കെ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിൽ ഈ പരാതി ഉണ്ടാകില്ല. എന്റെ ഉറപ്പ്
പാക്കരൻ
story niceann isttapettu page kuravan kollam adutha bagathinayi wait cheyunu
കഥ സൂപ്പർ ആകുന്നുണ്ട്, പേജ് കുറവാണ് എന്നൊരു പോരായ്മയെ ഉള്ളു, വായിക്കാൻ ആയിട്ട് ഒന്നുമില്ല, പെട്ടെന്ന് തീർന്നു.
ഫോണിൽ എഴുതുന്നത് കൊണ്ട് കുറച്ചധികം സമയം എടുക്കുന്നുണ്ട്. അടുത്ത ഭാഗത്തിൽ പരാതി തീർച്ചയായും പരിഹരിക്കുന്നതാകും.
പാക്കരൻ
കഥ ഇഷ്ട്ടപെട്ടു.. പക്ഷേ കുറച്ച് പേജ് കൂടി കൂടുതൽ എഴുതാന്‍ ശ്രമിക്കൂ.. ഇതിപ്പോ വായന തുടങ്ങി വരുമ്പോ തന്നെ തീര്‍ന്നു പോകുന്ന അവസ്ഥയാണ്.. എല്ലാ കാര്യത്തെയും പറ്റി വിവരിച്ച് ഒക്കെ എഴുതുന്നത് നല്ലതാ.. പക്ഷേ പേജ് എണ്ണം കുറയുമ്പോള്‍ അതിൽ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭവും കുറയും.. തുടര്‍ന്ന് വായിക്കാൻ പിന്നെ താല്‍പര്യം കുറയും. ദയവ് ചെയ്ത് അതൊന്നു ശ്രദ്ധിക്കുമല്ലോ… അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
അടുത്ത പാർട്ടിൽ പേജിന്റെ കാര്യത്തിൽ ഒരു നിരാശ ഉണ്ടാവില്ല. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
Nice story , keep going bro , nalla avatharanam.
Thanks Bro
Nice
Adutha pravashyam page kooti ezhuthanam enn apekshikkunnu
Sure