സുറുമ എഴുതിയ കണ്ണുകളിൽ 2 [പാക്കരൻ] 274

എങ്ങനെ????
നിശ്ചയിച്ച പോലെ നാളെ നിക്കാഹ് നടത്തണം അതാണ് എല്ലാവരുടെയും ഉദ്ദേശം…
നാളെ നടത്താൻ പറ്റിയ ഒരു സാഹചര്യം എനിക്കില്ലാതെ വരികയാണ് എങ്കിൽ ചിലപോൾ ഞാൻ ഈ കുടുക്കിൽ നിന്ന് രക്ഷപെട്ടേക്കാം…
എന്റെ കൊച്ചു ബുദ്ധിയിൽ മൂന്നു വഴികൾ തെളിഞ്ഞ് വന്നു…..

“പടച്ചോനേ…. ചങ്ക് തകർന്ന് നിൽക്കുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും ഇത് വരെ നിന്നെ തള്ളി പറഞ്ഞിട്ടില്ല.. ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ… പങ്ക് വെക്കാൻ നീയേ ഉണ്ടായിട്ടുള്ളൂ.. എന്നെ കൈവിടരുത്…”

ഇത്രക്ക് ആത്മാർഥമായി ഞാൻ എന്റെ ജീവിതത്തിൽ പ്രാർത്ഥിച്ചിട്ട് ഉണ്ടോ സംശയമാണ്… ഇല്ല ഒരിക്കലും അല്ല..

എന്റെ കയ്യിലുള്ള ഒന്നാമത്തെ അസ്ത്രം….
എനിക്ക് പകരം ഒരു യോഗ്യനെ ചൂണ്ടികാണിച്ച് കൊടുക്കുക…
ആരെ കാണിച്ച് കൊടുക്കും.. അവർക്ക് കൂടെ വിശ്വാസവും അറിവും ഉള്ള ഒരാളെ വേണം…
ഈ അവസാന നിമിഷം അതൊന്നും സാധ്യമല്ല.
ഇല്ല.. ഈ ഐഡിയ സാഹചര്യത്തിന് അനുകൂലമല്ല…

അടുത്തത് എടുത്ത് പ്രയോഗിക്കുക തന്നെ..
ഉമ്മാടെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു…

“ഉമ്മാ എന്റെ കയ്യിൽ മഹറിനായി ഒന്നും തന്നെ ഞാൻ കരുതിയിട്ടില്ല”

ഇസ്ലാം മത നിയമ പ്രകാരം മഹറ് വരൻ സ്വന്തം അദ്ധ്യാനത്തിൽ നിന്ന് കണ്ടെത്തേണ്ടതാണ്… പൊതുവെ മഹറായി സ്വർണം ആണ് കൊടുക്കാറ്… വധു എന്താണോ, എത്രയാണോ ആവശ്യപെടുന്നത് അത് മഹറായി കൊടുക്കണം… വധു പുസ്തകമോ ചിലവ് കുറഞ്ഞ ഇഷ്ടപെട്ട മറ്റു വസ്തുക്കളോ ചോദിച്ചാൽ അത് മഹറായി കണക്കാക്കും…
ഇനി ആ താടക അങ്ങനെ വല്ല പുസ്തകം എങ്ങാനും ചോദിക്കുമോ??
ഹേയ്… അങ്ങനെ ഒക്കെ ചിന്തിക്കണം എങ്കിൽ അത്രക്ക് ചിന്താഗതി ഉള്ള കുട്ടി ആകണം…
ആ ലെവൽ ഒന്നും ഉണ്ടാക്കാൻ ഒരു ചാൻസും ഇല്ല…
സ്വയം സമാധാനിച്ച് നിൽക്കുമ്പോൾ ആണ് ഉമ്മ എന്തോ ആലോചിച്ചെന്നോണം പറയുന്നത്…
“ഇയ്യ് അത് വിചാരിച്ച് പേടിക്കണ്ട.. നീ ഇത് വരെ അയച്ച പൈസക്ക് കണക്ക് ഒന്നും ചോദിച്ചില്ല എങ്കിലും നല്ലൊരു പങ്ക് എല്ലാ മാസവും ബാങ്കിൽ ഞാൻ മിച്ചം വെക്കാറുണ്ട്… എല്ലാം കൂടി നാല് ലക്ഷത്തിന് അടുത്ത് വരും… നിന്റെ കല്യാണത്തിന് അത് മതിയാകും”
ഉമ്മ അഭിമാനത്തോടെ പറഞ്ഞ് നിർത്തി…
‘എടീ ദുഷ്ടേ.. എന്നിട്ട് ആണോ ഞാൻ ബിസിനസ് തുടങ്ങാൻ കൂട്ടുകാരോട് ഒക്കെ കടം വാങ്ങിയത്’
എന്ന് മനസ്സിൽ ചോദിച്ച് കൊണ്ട് ഉമ്മാനെ തുറിച്ചു നോക്കി.
അതിന്റെ അർത്ഥം മനസ്സിലായെന്നോണം കക്ഷി ഒരു ഇളിഞ്ഞ ഇളി മുഖത്ത് വരുത്തി…
പ്രതീക്ഷകളുടെ ചീട്ട് കൊട്ടാരങ്ങൾ തകർന്ന് വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ആവനാഴിയിലെ അവസാന അസ്ത്രം എടുത്ത് പ്രയോഗിക്കാൻ തീരുമാനിച്ചു…

തുടരും….

The Author

pakkaran

Writer

22 Comments

Add a Comment
  1. പൊന്നു.?

    Kollaam…. Super

    ????

  2. കഥ അടിപൊളി…….പേജ് വളരെ കുറവാണ്….. continue….

  3. ഉഷാറായി ബന്നതായിരുന്ന്..
    Cliche ?
    പൈങ്കിളി ?

    ഞമ്മള് ബിചാരിച്ച് റീലിസ്റ്റിക്കാണെന്ന്.

    1. Yes bro eth our clishe karyam ayi
      Kalyanam ninu poyi nayakan kedunu ?
      Bhagayathin kalayan pitene ee kadhayil ulath

  4. കഥ നന്നാവുന്നുണ്ട് പേജ് ഒരുപാടുകുറവാണ് അതുകൂടി പരിഹരിക്കാൻ ശ്രെമിക്കണം
    By Riya

  5. അളിയാ കഥ ഇഷ്ട്ടപ്പെട്ടു എല്ലാരും പറഞ്ഞ പോലെ പേജ്.കല്ലി വല്ലി. അളിയൻ അടുത്ത പ്രാവശ്യം കൂട്ടി എഴുതിയാൽ മതി

    1. പാക്കരൻ

      തീർച്ചയായും അളിയാ..

  6. പേജ് വളരെ കുറവാണു
    കഥ നന്നായിട്ടുണ്ട്

  7. പേജ് കുറവുണ്ട് എന്നെ ഉള്ളു ബാക്കി ഒകെ നൈസ് ആണ്… പേജ് കൂട്ടി എഴുതിയാൽ അതിനു തക്കതായ കമന്റ് വരും…. ?

  8. കണ്ണൂർക്കാരൻ

    കഥയൊക്കെ കൊള്ളാം പക്ഷെ അഭിപ്രായം പറയാൻ മാത്രം ഇല്ല പേജുകൾ കുറവാണു… കുറച്ചു കൂടി പേജ് കൂട്ടി എഴുതു സുഹൃത്തേ എന്നാൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന ഫീൽ വായനക്കാരിലേക്ക് എത്തുകയുള്ളൂ…
    തുടരുക ആശംസകൾ

    1. പാക്കരൻ

      പരീക്ഷണാർത്ഥം ഇട്ട അദ്ധ്യായങ്ങൾ ആയിരുന്നു. ഇപ്പൊ ഒരു ഐഡിയ ഒക്കെ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിൽ ഈ പരാതി ഉണ്ടാകില്ല. എന്റെ ഉറപ്പ്

      പാക്കരൻ

  9. story niceann isttapettu page kuravan kollam adutha bagathinayi wait cheyunu

  10. കഥ സൂപ്പർ ആകുന്നുണ്ട്, പേജ് കുറവാണ് എന്നൊരു പോരായ്മയെ ഉള്ളു, വായിക്കാൻ ആയിട്ട് ഒന്നുമില്ല, പെട്ടെന്ന് തീർന്നു.

    1. പാക്കരൻ

      ഫോണിൽ എഴുതുന്നത് കൊണ്ട് കുറച്ചധികം സമയം എടുക്കുന്നുണ്ട്. അടുത്ത ഭാഗത്തിൽ പരാതി തീർച്ചയായും പരിഹരിക്കുന്നതാകും.

      പാക്കരൻ

  11. അമ്പാടി

    കഥ ഇഷ്ട്ടപെട്ടു.. പക്ഷേ കുറച്ച് പേജ് കൂടി കൂടുതൽ എഴുതാന്‍ ശ്രമിക്കൂ.. ഇതിപ്പോ വായന തുടങ്ങി വരുമ്പോ തന്നെ തീര്‍ന്നു പോകുന്ന അവസ്ഥയാണ്.. എല്ലാ കാര്യത്തെയും പറ്റി വിവരിച്ച് ഒക്കെ എഴുതുന്നത് നല്ലതാ.. പക്ഷേ പേജ് എണ്ണം കുറയുമ്പോള്‍ അതിൽ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭവും കുറയും.. തുടര്‍ന്ന്‌ വായിക്കാൻ പിന്നെ താല്‍പര്യം കുറയും. ദയവ് ചെയ്ത് അതൊന്നു ശ്രദ്ധിക്കുമല്ലോ… അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു

    1. പാക്കരൻ

      അടുത്ത പാർട്ടിൽ പേജിന്റെ കാര്യത്തിൽ ഒരു നിരാശ ഉണ്ടാവില്ല. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…

  12. Nice story , keep going bro , nalla avatharanam.

    1. പാക്കരൻ

      Thanks Bro

  13. Adutha pravashyam page kooti ezhuthanam enn apekshikkunnu

    1. പാക്കരൻ

      Sure

Leave a Reply

Your email address will not be published. Required fields are marked *